Politics (Page 583)

കൊല്ലം: കുന്നത്തൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടിൽ മുട്ടയിൽ കൂടോത്രം ചെയ്തെന്ന പരാതിയുമായി യുഡിഎഫ് പ്രവർത്തകർ രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീട്ടുപറമ്പിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തിയതായി പരാതി ഉയർന്നിരിക്കുന്നത്.

വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങയും കണ്ടെത്തിയത്.

കോട്ടയം: ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയെന്നും ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നുമാണ് മാണി സി കാപ്പന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്നും പരാജയ ഭീതി കാരണമാണ് പാലായില്‍് തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍്, പിന്നീട് സീറ്റ് തര്‍ക്കത്തെ തുടര്ന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്‌നമാണ്.

അഡ്വ ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമല ദര്‍ശനത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കുകയാണെന്നും മകളെ കൂടി ഇതിനൊപ്പം ചേര്‍ക്കുകയാണെന്നും പത്രത്തില്‍ വായിച്ച് കണ്ടു എന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഡ്വ.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍ ഒന്നല്ല ഒന്‍പതു തവണ ഈ മഹാനെ ഫോണില്‍ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളുകളെയും പറ്റി ആധികാരികമായി മായി പറയാന്‍ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ എങ്കില്‍ എന്റെ ഫോണ്‍ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തില്‍ ‘പെര്‍ഫെക്ട്’ ആയ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് ഈ മഹാ മാന്യന്‍ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍. ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു വക്കീല്‍ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷത്തിനെയും വലതു പക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കള്‍ അത്ര നിരുപദ്രവകാരി ആണെന്ന് ഞാന്‍ കരുതുന്നില്ല.
‘പുറത്തൊന്നും അകത്തൊന്നും ‘ ഈ ഇലക്ഷന്‍ സമയത്തു താങ്കള്‍ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അത് അത്രക്കു അങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനര്‍ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കള്‍ മാപ്പ് പറയണം. എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതി ന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി.
അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാന്‍ വരേണ്ട മിസ്റ്റര്‍ ജയശങ്കര്‍. അയ്യപ്പന്‍ പണി തന്നവരുടെ കൂട്ടത്തില്‍ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല.

പിന്നെ കനക ദുര്‍ഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പന്‍ കൊടുത്തതെന്നു മിസ്റ്റര്‍ ജയശങ്കര്‍ താനല്ല കനക ദുര്‍ഗ ആണ് പറയേണ്ടത്. തന്റെ കുത്തല്‍ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്. ബാലാവകാശ കമ്മീഷന്റെ ഇണ്ടാസ് അയപ്പിക്കാന്‍ പറ്റുമോന്നു ഞാനും ഒന്ന് നോക്കട്ടെ. എന്നെയും പങ്കാളിയെയും പറയുന്നത് പോകട്ടെ മൈനര്‍ ആയ എന്റെ മകളെക്കുറിച്ച് അപകീര്‍ത്തി പ്രചരിപ്പിക്കുന്ന താന്‍ എവിടുത്തെ വാക്കീലാണ് മിസ്റ്റര്‍ ജയശങ്കര്‍. എന്‍ബി: 1.കേരള സാമൂഹിക പരിസരം കലക്കി കുടിച്ച മിസ്റ്റര്‍. ജയശങ്കരന്റെ വീഡിയോ കമന്റ് ആയി കൊടുക്കുന്നു. 7 മിനിറ്റ് കഴിഞ്ഞു ഉള്ള ഭാഗം ശ്രദ്ധിക്കുക. 2. ഈ പ്രാവശ്യം ഇടതു പക്ഷം അധികാരത്തില്‍ വന്നാല്‍ മിസ്റ്റര്‍. ജയശങ്കരന്‍ നിങ്ങള്‍ എല്‍ഡിഎഫിന് അയ്യപ്പന്റെ അനുഗ്രഹം കിട്ടിയെന്നു വീഡിയോ ചെയ്യുമായിരിക്കും ഇല്ലേ.

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ ഇതിന് തെളിവാണെന്നും വി മുരളീധരന്‍ പറഞ്ഞു.

ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാന്‍ കേരളത്തില്‍ ബിജെപിക്ക് ആയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം. ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ സമീപനം അടക്കം ഉള്ള കാര്യങ്ങളില്‍ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എല്‍ഡിഎഫും മാറി. സിപിഎമ്മിനകത്തും കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും മുരളീധരന്‍ പറഞ്ഞു.

ധര്‍മ്മടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍. ആഴക്കടല്‍ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടര്‍മാരെ സ്വാധീനിക്കുമെന്നുംമുരളീധരന്‍ പറഞ്ഞു.

bjp

തലശ്ശേരി: തലശ്ശേരിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്നും എന്നാല്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ വോട്ട് ചെയ്യരുതെന്നും നിര്‍ദ്ദേശം നല്‍കി ബിജെപി നേതൃത്വം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി നേതാവ് സി.ഒ.ടി. നസീര്‍ ബിജെപിയുടെ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. നസീറിനെ കൂടാതെ എല്‍.ഡി.എഫ്, യു.ഡി.എഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും രണ്ട് സ്വതന്ത്രരുമാണ് തലശ്ശേരിയില്‍ മത്സരരംഗത്തുള്ളത്.മനസാക്ഷിവോട്ടു ചെയ്യാനും നോട്ടയ്ക്ക് വോട്ടുചെയ്യാനും നിര്‍ദേശിക്കുന്നത് വിമര്‍ശനത്തിനിടയാക്കുമെന്ന അഭിപ്രായം ബി.ജെ.പി.യിലുണ്ടായതിനെ തുടര്‍ന്നാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരായി വോട്ടുചെയ്യണമെന്ന് തീരുമാനിച്ചത്.
ആദ്യം ബി.ജെ.പിയുടെ പിന്തുണ സ്വീകരിച്ച സി.ഒ.ടി നസീര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടോടെ തന്റെ രാഷ്ടീയം വ്യക്തമാക്കുമെന്ന് പറഞ്ഞ് ആസിഫ് അലി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന് വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം ആസിഫ് അലി റോഡ് ഷോയില്‍ പങ്കെടുത്തതും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയായിരുന്നു ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്.വൈകിട്ട് അഞ്ച് മണിയോടെ ആസിഫിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു. രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിവൈഎഫ്‌ഐ കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. ആസിഫും നടി രജിഷയും നില്‍ക്കുന്ന ചിത്രമടങ്ങിയ എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ആസിഫ് ഇത് കുറിച്ചത്. യുവാക്കള്‍ക്കിടയിലെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബവും പ്രണയവുമൊക്കെയാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. സെന്‍ട്രല്‍ പിക്ടചേഴ്‌സിന്റെ ബാനറില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലപ്പുറം; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കും. ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ റിട്ടേണിങ് ഓഫിസർമാർ കൈമാറണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു. വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുമുക്തമാക്കണം.

മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്കാനറും പിപിഇ കിറ്റുകളും ബ്രേക് ദ് ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്ക് കോർണർ ബൂത്തുകളിൽ സജ്ജീകരിക്കണം. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം.പോളിങ് ബൂത്തിനു മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ചു വരി നിൽക്കുന്നതിനു നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.

ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ പേയ്മെന്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കും. പോളിങ് പഴ്സനൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഓരോ ബൂത്തിലും ഓരോ കുടുംബശ്രീ പ്രവർത്തകയ്ക്കു ചുമതല നൽകിയിട്ടുണ്ട്. ചുമതലയുള്ള കുടുംബശ്രീ പ്രവർത്തക തിരഞ്ഞെടുപ്പിന്റെ തലേദിവസം ബൂത്തിലെത്തി ഓർഡർ സ്വീകരിക്കും.എല്ലാ പോളിങ് ബൂത്തുകളിലും ശുചിമുറി സൗകര്യവും ശുദ്ധജല ലഭ്യതയും അതതു ബൂത്ത് ഏരിയകളിലെ അങ്കണവാടി പ്രവർത്തകർ ഉറപ്പുവരുത്തും.

കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു. യോഗത്തിൽ സബ് കലക്ടർ കെ.എസ്.അഞ്ജു, എഡിഎം ഡോ. എം.സി.റജിൽ, ഡപ്യൂട്ടി കലക്ടർ (തിരഞ്ഞെടുപ്പ്) സി.ബിജു, ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, ഡപ്യൂട്ടി കലക്ടർ (എൽഎ എയർപോർട്ട്) സി.കബനി, ഹുസൂർ ശിരസ്തദാർ സി.ദേവകി, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ, നോഡൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കും

മലപ്പുറം; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കും. ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ റിട്ടേണിങ് ഓഫിസർമാർ കൈമാറണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു. വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുമുക്തമാക്കണം.

മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്കാനറും പിപിഇ കിറ്റുകളും ബ്രേക് ദ് ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്ക് കോർണർ ബൂത്തുകളിൽ സജ്ജീകരിക്കണം. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം.പോളിങ് ബൂത്തിനു മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ചു വരി നിൽക്കുന്നതിനു നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.

ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ പേയ്മെന്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കും. പോളിങ് പഴ്സനൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഓരോ ബൂത്തിലും ഓരോ കുടുംബശ്രീ പ്രവർത്തകയ്ക്കു ചുമതല നൽകിയിട്ടുണ്ട്. ചുമതലയുള്ള കുടുംബശ്രീ പ്രവർത്തക തിരഞ്ഞെടുപ്പിന്റെ തലേദിവസം ബൂത്തിലെത്തി ഓർഡർ സ്വീകരിക്കും.എല്ലാ പോളിങ് ബൂത്തുകളിലും ശുചിമുറി സൗകര്യവും ശുദ്ധജല ലഭ്യതയും അതതു ബൂത്ത് ഏരിയകളിലെ അങ്കണവാടി പ്രവർത്തകർ ഉറപ്പുവരുത്തും.

കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു. യോഗത്തിൽ സബ് കലക്ടർ കെ.എസ്.അഞ്ജു, എഡിഎം ഡോ. എം.സി.റജിൽ, ഡപ്യൂട്ടി കലക്ടർ (തിരഞ്ഞെടുപ്പ്) സി.ബിജു, ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, ഡപ്യൂട്ടി കലക്ടർ (എൽഎ എയർപോർട്ട്) സി.കബനി, ഹുസൂർ ശിരസ്തദാർ സി.ദേവകി, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ, നോഡൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം : കേരളം അദാനിയുടെ കമ്പനിയിൽ നിന്നും വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് വീണ്ടും ചർച്ചയാവുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കുന്നതിലടക്കം സംസ്ഥാന സർക്കാരും അദാനിയും കൊമ്പ് കോർത്തിരുന്നു. വൈദ്യുതിയുടെ കാര്യത്തിൽ ഈ ശത്രുത സർക്കാർ മറന്നു എന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന പ്രധാന ആരോപണം.

അദാനിക്ക് ആയിരം കോടിയുടെ ലാഭമുണ്ടാക്കാൻ വഴിവിട്ട് 2.82യൂണിറ്റ് നിരക്കിൽ 300 മെഗാവാട്ട് വൈദ്യുതി 25വർഷത്തേക്ക് വാങ്ങാൻ കരാറൊപ്പിട്ടു.ജനങ്ങൾക്ക് വൈദ്യുതി ചാർജ്ജ് വർദ്ധനയിലൂടെ അധികഭാരം.പാരമ്പര്യേതര വൈദ്യുതി ബാധ്യതകൊണ്ടാണ് വാങ്ങിയതെങ്കിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് യൂണിറ്റിന് എന്നിവയായിരുന്നു ചെന്നിത്തലയുടെ മറ്റ് ആരോപണങ്ങൾ.

എന്നാൽ ഇതിൽ സർക്കാരിന്റെ അദാനി വിരോധം തട്ടിപ്പ് ഒഴിച്ച് ബാക്കിയുള്ള ആരോപണങ്ങൾ സാങ്കേതിക കാരണങ്ങളാൽ വസ്തുതയുമായി യോജിക്കുന്നതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അദാനി ഗ്രൂപ്പ് കമ്പനിയിൽ നിന്ന് കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയത് വഴിവിട്ടാണെന്ന ആരോപണം ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ടു തരത്തിലുള്ള റിന്യൂവബിൾ എനർജി ബാധ്യതയാണുള്ളത്.

സോളാറും സോളാർ അല്ലാത്തതും. കാറ്റാടി വൈദ്യുതി വാങ്ങുന്നത് നിർബന്ധമല്ലെന്ന് അർത്ഥം. കുറഞ്ഞനിരക്കിൽ സോളാർ വൈദ്യുതി കിട്ടുമെങ്കിൽ കാറ്റാടി വൈദ്യുതി വാങ്ങാതെ സോളാർ വൈദ്യുതി വാങ്ങി ബാധ്യത നിറവേറ്റാം. എന്നാൽ അദാനിയുടെ വൈദ്യുതി യൂണിറ്റി 2.82രൂപ ഏറ്റവും കുറഞ്ഞ നിരക്കാണ് അദാനിയുടെ കരാറുകളിൽ ഇതര കരാറുകളെപ്പോലെ ഫിക്സഡ് ചാർജില്ലെന്ന ആനുകൂല്യവുമുണ്ട്.

കണ്ണൂർ: ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ക്യാപ്റ്റൻ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോൾ പിണറായി. ക്യാപ്റ്റൻ വിളി അണികളിൽ നിന്ന് ആവേശത്തിൽ ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട.

അത് പി.ആർ. ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളിൽ ഇത്തരത്തിൽ പി.ആർ. ഏജൻസികൾ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റൻ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവർത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും.

അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ. ഇന്ന് നിശബ്ദപ്രചാരണം. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ് നടക്കുക. 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.
40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.ഇരട്ടവോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.