Politics (Page 582)

നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് നടപടി.ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.

ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

ഹേറ്റ്ഫുള്‍ കോണ്ടക്ട് പോളിസി, അബ്യൂസീവ് ബിഹേവിയര്‍ പോളിസി, എന്നിവ കണക്കിലെടുത്തുകൊണ്ടാണ് നടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നും വക്താവ് അറിയിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് മുൻപ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിരുവനന്തപുരം: എൻ.എസ്.എസിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്‌താവന സത്യവിരുദ്ധവും മുഖ്യമന്ത്രിയുടെ ഭാഗത്ത്നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമായിരുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ‘വിശ്വാസികളുടെ പ്രതിഷേധം മുൻപ് മുതലേയുണ്ട്. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകും. ഭരണമാ‌റ്റം ജനങ്ങൾ തീരുമാനിക്കേണ്ടതാണ്. ഭരണമാ‌റ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ.

അതിനെക്കുറിച്ച് ഞാൻ കൂടുതൽ പ്രതികരിക്കുന്നില്ല.’ ഇങ്ങനെയായിരുന്നു താൻ തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.ഈ നാടിന്റെ അവസ്ഥ അതാണ്. ഇത് ജനങ്ങൾക്ക് മനസിലായി. ജനങ്ങൾക്ക് സ്വൈരവും സമാധാനവും നൽകുന്ന സർക്കാർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഇതുതന്നെയാണ് താൻ പറഞ്ഞതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ പ്രസ്‌താവന വളച്ചൊടിച്ച് എൻ.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പത്രക്കുറിപ്പിലാണ് സുകുമാരൻ നായർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്.മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം എന്നീ മൂല്യം സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.

തന്റെ ഈ പ്രസ്‌താവന വളച്ചൊടിച്ചും രാഷ്‌ട്രീയവൽക്കരിച്ചും ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും എൻ.എസ്.എസിനോടും അതിന്റെ നേതൃത്വത്തോടും ശത്രുത വളർത്താനുള‌ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്ത്നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നെന്നും സുകുമാരൻ നായർ പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തിൽ എൻ.എസ്.എസിന്റെ നിലപാട് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നത് വ്യാപകമായ സി.പി.എം.- ബി.ജെ.പി. വോട്ടു കച്ചവടമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സി.പി.എമ്മിന് ലഭിക്കാവുന്ന പലയിടങ്ങളിലെയും സീറ്റുകള്‍ നഷ്ടപ്പെടുത്തിയെന്നും വോട്ടുകച്ചവടം നടത്തിയെന്നും കണക്കുകള്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരെ കണക്കുകള്‍ നിരത്തി തന്നെയാണ് ചെന്നിത്തലയുടെ തിരിച്ചടി.

നേമം, പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പി. വിജയസാധ്യത കണ്ടിരുന്നു. ഇവിടങ്ങളില്‍ ബി.ജെ.പിയുടെ മുന്നേറ്റത്തെ തടഞ്ഞത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 4,35,000 വോട്ടുകള്‍ ബിജെപിക്ക് കുറഞ്ഞു. ഈ വോട്ടുകളില്‍ ഭൂരിഭാഗവും സിപിഎമ്മിന് ലഭിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതും ബി.ജെ.പി. മുന്നേറ്റം തടഞ്ഞതും യു.ഡി.എഫാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടു കച്ചവടം മറച്ചുവെക്കാനാണ് മുഖ്യമന്ത്രി യു.ഡി.എഫിന് എതിരെ ആരോപണം ഉന്നയിക്കുന്നത്. 69 സീറ്റുകളില്‍ ബി.ജെ.പി. സി.പി.എമ്മിന് പ്രകടമായി തന്നെ വോട്ടുമറിച്ചു നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് സത്യവുമായി പുലബന്ധമില്ലാത്ത ആരോപണമാണ്. അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

K_Surendran

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകള്‍ കുറഞ്ഞത് സിപിഎമ്മിനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ വാക്കുകള്‍ –
ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞു. 2016-നെ അപേക്ഷിച്ച് 5000-ത്തോളം വോട്ട് അധികം പോള്‍ ചെയ്തിട്ട് പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ടാണ് സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. വോട്ടുക്കച്ചവടം നടന്നുവെന്ന് ഇതിലൂടെ പകല്‍ പോലെ വ്യക്തമല്ലേ.
മഞ്ചേശ്വരത്ത് 11,000 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കില്‍ 5000 വോട്ടുകള്‍ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശതെരഞ്ഞെടുപ്പിന് കിട്ടിയ സിപിഎമ്മിന് അവിടെ 40000 വോട്ടാണ് കിട്ടിയത്. നേമത്തും സിപിഎമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016,2019 നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേമത്ത് കിട്ടി. കാല്‍ലക്ഷം വോട്ടാണ് പോയത്. മെഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയില്‍ 20,000 വോട്ടാണ് ലോക്‌സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടു കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ് – കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകളുടെ വര്‍ധനയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. ഈ എട്ട് ശതമാനം വോട്ടുകള്‍ കഴിഞ്ഞതവണ മറിച്ചതാണോയെന്ന് പിണറായി പറയണം. 16 ലക്ഷം വോട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ജിഎഫിന് കുറഞ്ഞത്. പാലക്കാട് 5000 വോട്ട് അധികം പോള്‍ ചെയ്തിട്ടും സിപിഎം വോട്ട് കുറഞ്ഞു, മഞ്ചേശ്വരത്ത് 5000 ലേറെ വോട്ട് എല്‍ഡിഎഫി ന് നഷ്ടമായി. നേമത്ത് 2016 നെ അപേക്ഷിച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ 25000 വോട്ട് കുറഞ്ഞിരുന്നു. ഇത് വിറ്റതാണോ? ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം കൂടി സിപിഎം നോക്കണം. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാന്‍ഡാണ് തന്നെ പദവി ഏല്‍പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുമെന്നും മുല്ലപ്പള്ളി. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

എന്നാല്‍ ഹൈക്കമാന്‍ഡ് പറയുന്നത് കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാണ്. തിരിച്ചടിയുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും ഹൈക്കമാന്‍ഡ് മറുപടി. ഇന്നലെയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും കെപിസിസി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയിരുന്നു. കെ സി ജോസഫ് അടക്കം കൂടുതല്‍ നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുന്നുണ്ട്.

തിരുവനന്തപുരം: എൻഎസ്എസിനെതിരെ സിപിഎം നടത്തുന്നത് ആക്രമണം ആണെന്നും അതിനെ ശക്തമായി അപലപിക്കുന്നെന്നും വി മുരളീധരൻ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ശക്തമായി അപലപിക്കുന്നു.എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല…ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്.

ആലപ്പുഴ: ജനങ്ങളുടെ സ്‌നേഹവും, ആദരവും, വിശ്വാസവും ആഴത്തില്‍ വേരോടി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിന്റെ വികസന നയത്തിന് പിന്നില്‍ അണിനിരന്നുവെന്നും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ഹീനശക്തികള്‍ പ്രവര്‍ത്തിച്ചുവെന്നും് ജി സുധാകരന്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പാര്‍്ട്ടി ജില്ലാക്കമ്മിറ്റി അംഗവും സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റുമായ സ: എച്ച് സലാമിന് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്പ്പിക്കുന്നു. ആലപ്പുഴ ജില്ലയില് വലതുപക്ഷ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല് സ്വാധീനമുള്ള ഒന്നാമത്തെ മണ്ഡലമാണ് അമ്പലപ്പുഴ. രണ്ടാമത് ചെങ്ങന്നൂരും, മൂന്നാമത് ഹരിപ്പാടുമാണ്. ഈ മണ്ഡലത്തില് നിന്ന് 1987 ല് ഞാന് 124 വോട്ടിന് പരാജയപ്പെടുകയുണ്ടായി. അന്ന് പുന്നപ്ര വടക്ക് പഞ്ചായത്തില് എനിക്ക് 128 വോട്ട് കുറവായിരുന്നു. എന്നാല് 2006 മുതല് 2016 വരെയുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിലും യഥാക്രമം 12,000, 17,000 ഏകദേശം 23,000 വോട്ടുകള്‍ക്ക് വിജയിക്കുകയുണ്ടായി.

ഈ പതിനഞ്ച് വര്‍ഷങ്ങളില്‍ ഈ മണ്ഡലത്തില് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഏകദേശം 7000 കോടി രൂപയുടേതാണ്. റോഡുകള്‍, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് പുറമെ പുന്നപ്ര സാഗര-സഹകരണ ആശുപത്രി, സഹകരണ എഞ്ചിനീയറിംഗ് കോളേജ്, എം.ബി.എ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്‌കൂള്‍്, പുറക്കാട് സര്‍ക്കാര്‍ ഐ.റ്റി.ഐ, കളര്‌കോട് യൂണിവേഴ്‌സിറ്റി എം.ബി.എ ഇന്സ്റ്റിറ്റിയൂട്ട്, അമ്പലപ്പുഴ ഗവ: കോളേജ്, പറവൂര്‍്, കാക്കാഴം, നാലുചിറ, പുറക്കാട്, എസ്.എന്.എം ഹൈസ്‌കൂളുകള്‍, അമ്പലപ്പുഴ മോഡല് ഹയര്‌സെക്കന്ററി സ്‌കൂള്‍്, കുഞ്ചുപിള്ള സ്മാരക സ്‌കൂള്‍, ആലപ്പുഴ ടൗണിലെ മുഹമ്മദന്‌സ് സ്‌കൂള്, ടി.ഡി സ്‌കൂള്, ഗവ: ഗേള്‍സ് സ്‌കൂള്‍്, സെന്റ് ആന്റണീസ് സ്‌കൂള്‍, മുഹമദന്‍സ് സ്‌കൂളുകള്‍, ലജനത്ത് മുഹമദിയ സ്‌കൂള്‍, തിരുവമ്പാടി സ്‌കൂള്, അറവുകാട് സ്‌കൂള്‍, എന്നിവിടങ്ങളിലെ ഹയര് സെക്കന്ററി സ്‌കൂളുകള്, ദന്തല് കോളേജ്, നേഴ്‌സിംഗ് കോളേജ്, ഡി ഫാം കോളേജ് തുടങ്ങിയ കോളേജുകള്‍ എന്നിവയെല്ലാം ഈ കാലത്ത് സ്ഥാപിക്കപ്പെട്ടു.

മണ്ഡലം എമ്പാടും ഉന്നത നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും കൊണ്ട് നിറഞ്ഞു. 30 വര്‍്ഷം ആയുസ്സുള്ള വൈറ്റ് ടോപ്പിംഗ് റോഡുകള്‍് നിര്‍മ്മാണം ആരംഭിച്ചു. ആലപ്പുഴയുടെ മുഖച്ഛായ മാറി. ആലപ്പുഴ കനാല്‍് നവീകരണം ആരംഭിച്ചു. മൊബിലിറ്റി ഹബ് നിര്‍മ്മിക്കാന് നടപടികള്‍ തുടങ്ങി. മെഡിക്കല്‍ കോളേജിലും ജനറല് ആശുപത്രിയിലും വലിയ നിലയിലുള്ള പേ-വാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍ തറക്കല്ലിട്ടു. ചരിത്രത്തെ സാക്ഷിനിര്‍ത്തി അരനൂറ്റാണ്ടിന്റെ സ്വപ്നമായിരുന്ന ആലപ്പുഴ ബൈപ്പാസ് സാക്ഷാത്കരിച്ചു.
ജനങ്ങളുടെ സ്‌നേഹവും, ആദരവും, വിശ്വാസവും ആഴത്തില്‍ വേരോടി. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണന ഇല്ലാതെ ഏവരും ഒറ്റക്കെട്ടായി പിണറായി സര്‍ക്കാരിന്റെ വികസന നയത്തിന് പിന്നില്‍ അണിനിരന്നു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ശക്തമായ പിന്തുണ അമ്പലപ്പുഴയുടെ വികസനത്തിന് ശക്തമായ കൈതാങ്ങായി. ഈ മണ്ഡലത്തില് പാര്‍ട്ടിയുടെ മാനദണ്ഡം അനുസരിച്ച് 2021 ലെ തെരഞ്ഞെടുപ്പില് സ: എച്ച്.സലാമിനെ സ്ഥാനാര്‍ത്ഥിയാക്കാനും ആലപ്പുഴയില്‍ സ: പി പി ചിത്തരഞ്ജനെ സ്ഥാനാര്‍ത്ഥിയാക്കാനുമുള്ള അഭിപ്രായം പാര്‍്ട്ടിയെ ഉചിതമായ വിധത്തില് അറിയിച്ചു. ശക്തമായ മത്സരത്തിലൂടെ ഇരുവരും നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചു വന്നത് അത്യധികം സന്തോഷം നല്‍കുന്നതാണ്.
പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്റെ മികവിലാണ് ഈ വിജയങ്ങള്‍് ഉണ്ടായത്. അതില്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാലോചിതമായ നവീകരണ ദൗത്യങ്ങളും ധനകാര്യ വകുപ്പ് നൂതന സങ്കേതങ്ങളിലൂടെ ഉറപ്പാക്കിയ ധനലഭ്യതയും ഏവരുടെയും പിന്തുണ പിടിച്ച് പറ്റി. ആ ബലം വിജയത്തിന് അടിത്തറപാകി. സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ ബന്ധങ്ങളും എല്‍.ഡി.എഫ് ന്റെ ശക്തമായ പ്രവര്‍ത്തനവും വിജയത്തിന് ശക്തികൂട്ടി.
സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സ: ആര്‍.നാസറും, സെക്രട്ടറിയേറ്റ് അംഗം സ: കെ.പ്രസാദും, പാര്ട്ടി സെക്രട്ടറിമാരായി പ്രവര്ത്തിച്ച സ: എ ഓമനക്കുട്ടന്, സ: സി ഷാംജി, സ: അജയന്‍ എന്നിവരും സി.പി.ഐ നേതാക്കളായ അഡ്വ: മോഹന്ദാസ്, സ: ഇ.കെ.ജയനും മറ്റ് ഇടതുപക്ഷ നേതാക്കളും ശക്തമായ നേതൃത്വം നല്കി. പാര്‍ട്ടി ഏരിയാക്കമ്മറ്റികളും, ഇലക്ഷന്‍ കമ്മറ്റിയും മാതൃകാപരമായി പ്രവര്‍ത്തിച്ചു.
പ്രാദേശിക സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഭാവന എടുത്ത് പറയേണ്ടതുണ്ട്. ബൂത്ത് കമ്മറ്റികളും മേഖല കമ്മറ്റികളും വിജയത്തിന് ഊടും പാവും നല്കി. സി.പി.ഐയുടെ എല്ലാ കമ്മറ്റികളും മറ്റ് ഘടക കക്ഷികളും വലിയ സംഭാവനകള്‍് നല്കി. കൂട്ടായ പ്രവര്‍്ത്തനത്തിലൂടെ വിജയം നേടിയെടുത്തു. ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്‍, സ: എസ്.രാമചന്ദ്രന്‍പിള്ള, സ: പ്രകാശ് കാരാട്ട്, സ: എം.എ ബേബി തുടങ്ങിയ പൊളിറ്റ് ബ്യൂറോ അംഗങ്ങള് നടത്തിയ പ്രചരണങ്ങള്‍ വിജയത്തിന് ആധികാര്യത നല്കി. സ: തോമസ് ഐസക്കും അമ്പലപ്പുഴയില്‍ പ്രചാരണത്തിന് എത്തി. ആലപ്പുഴയില് സ: ജി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇലക്ഷന്‍് പ്രവര്‍ത്തനം നടന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സമുണ്ടാക്കാന്‍ പല ഹീന ശക്തികളും പ്രവര്‍ത്തിച്ചു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകള് പതിക്കപ്പെട്ടു. കള്ള കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിധരിപ്പിച്ച് പൊളിറ്റിക്കല്‍ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാര്‍ത്തകള്‍് നല്കപ്പെട്ടു. അവയെല്ലാം തുറന്ന് കാട്ടാന് ശ്രമിച്ചു. അതിന് കേരളത്തിലെ ജനങ്ങളാകെ പിന്തുണച്ചു. എല്ലാ വിഭാഗങ്ങളും നമുക്ക് വോട്ട് ചെയ്തു. എല്ലാ നല്ലവരായവരെയും കോര്‍്ത്തിണക്കി ഹീന ശക്തികളെ ഒഴിവാക്കി വികസന തുടര്ച്ച നടപ്പാക്കി പിണറായി സര്ക്കാരിന്റെ മാതൃക ഉയര്‍ത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാന് കഴിയും. അതിനായി നാം ഒറ്റക്കെട്ടായി നീങ്ങുക.
ജനങ്ങളുടെതാണ് ഈ പാര്‍ട്ടി. ജനങ്ങളെ എന്നും ബഹുമാനിച്ച് പ്രവര്‍ത്തിക്കുന്ന നമ്മുടെ പാര്ട്ടിയുടെ അച്ചടക്കവും അന്തസ്സും കീഴ്‌മേല്‍ ബന്ധങ്ങളും നേതൃത്വത്തെ ആദരിക്കലും അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാളിനും പാര്ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകില്ല. പാര്‍ട്ടിയുടെ ഹൃദയം ജനങ്ങള്‍ ആണെന്നും ഓര്‍ക്കണം. ജനങ്ങളും രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്കില്ല. തെറ്റു പറ്റിയവര് തിരുത്തി യോജിച്ച് പോകുക. അതായിരിക്കണം നമ്മുടെ പാര്‍ട്ടിയുടെ വിജയത്തിന്റെ സന്ദേശം..
സംസ്ഥാനത്ത് നേടിയ അത്യുജ്വലമായ വിജയം പിണറായി സര്‍ക്കാരിനും ബഹു: മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് നും ചരിത്രത്തില്‍ തിളങ്ങുന്ന സ്ഥാനം നല്‍കിയിരിക്കുന്നു. ആലപ്പുഴയില്‍ 9 ല്‍ 8 സീറ്റ് നേടുമെന്ന് സ: എച്ച് സലാമിന്റെ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തവെ – സ: എസ്.ആര്‍.പിയുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ചത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നയിച്ച എല്ലാവര്‍ക്കും വോട്ട് ചെയ്ത എല്ലാ ബഹു ജനങ്ങള്‍ക്കും വിജയിച്ച സലാമിനും വിപ്ലവാഭിവാദ്യങ്ങള്‍..

രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം ലോക്ഡൌണ്‍ മാത്രമാണെന്നും സര്‍ക്കാരിന് അത് മനസിലാകുന്നില്ല സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ദുര്‍ബല വിഭാഗതില്‍പ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിച്ചുകൊണ്ട് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് മൂലമാണ് നിരവധി സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതെന്ന് ഇന്ത്യാ ഇന്ത്യാ സര്‍ക്കാരിന് ഇനിയും വ്യക്തതയില്ല. കൊറോണയുടെ വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ഡൗണാണ് ആവശ്യം. ഏതാനും ആഴ്ചകളായി കൊവിഡ് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് രാഹുലിന്‍റെ പ്രതികരണം.

അതേസമയം ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആകെ രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. മൂന്നര ലക്ഷത്തിന് മുകളിൽ തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം . ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. ഓക്സിജന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ആശുപത്രികള്‍ വീണ്ടും രംഗത്തെത്തി.

കണ്ണൂര്‍: ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായി വിമര്‍ശിച്ചും ഇടത് സർക്കാരിനെ പുകഴ്ത്തിയും മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി.കെ.പദ്മനാഭന്‍. പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം, സമീപനത്തിലെ ഉറച്ചനിലപാടുകള്‍, ഇതെല്ലാം തന്നെ അംഗീകരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് ജനവിധിയില്‍ നിന്ന്‌ മനസ്സിലാക്കണം. പിണറായി വിജയന്‍ എന്ന വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ് തുടര്‍ ഭരണം. പല രംഗങ്ങളിലും കേരളം മാതൃകാ സംസ്ഥാനമാണ്. കേരളത്തിന്റെ നേട്ടങ്ങളെ പ്രചാരണത്തില്‍ ഇകഴ്ത്തി സംസാരിച്ചത് ജനം അംഗീകരിച്ചില്ല. എല്ലായ്‌പ്പോഴും വഞ്ചിക്കപ്പെടുന്ന വിഭാഗമാണ് താഴേത്തട്ടിലെ ബിജെപി പ്രവര്‍ത്തകര്‍. അവര്‍ ആത്മാര്‍ഥമായി പണിയെടുക്കും.

എന്നാല്‍ അവരുടെ ആത്മാര്‍ഥതയെ തന്നെ മുറിവേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ഇത്തവണ ഉണ്ടായി. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ കേരളത്തിലും നടപ്പാക്കാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ഭരണം വേണമെന്നാണ് ജനങ്ങളുടെ വിധി വന്നിരിക്കുന്നത്. അതിനെ നാം സ്വീകരിക്കണം. തുടര്‍ഭരണം കേരളത്തില്‍ സംഭവിക്കാത്തതാണ്. സംസ്ഥാന അധ്യക്ഷന്‍ രണ്ടുമണ്ഡലത്തില്‍ മത്സരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്, പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pinarayi

തിരുവനന്തപുരം:തുടർ ഭരണം വന്നപ്പോൾ പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ മുഴുവൻ പുതുമുഖങ്ങളെ കൊണ്ടു വരാൻ ആലോചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാനിരിക്കേയാണ് ഇങ്ങനെയൊരു ആലോചന പാർട്ടി തലപ്പത്ത് പുരോഗമിക്കുന്നതെന്നാണ് സൂചന. സർക്കാരിന് ഒരു ഫ്രഷ് ഫേസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ആലോചന സിപിഎം തലപ്പത്ത് നടക്കുന്നത്.

മന്ത്രിസഭയിൽ പൂർണമായും പുതുമുഖങ്ങളെ കൊണ്ടു വരുന്നതിലൂടെ കേരളത്തിലെ സിപിഎമ്മിൽ സമ്പൂർണ തലമുറമാറ്റം സാധ്യമാകും എന്നതാണ് ഇതിലെ സവിശേഷത. 34 വർഷം അധികാരത്തിലിരുന്ന ബംഗാളിൽ പാർട്ടി തകരാൻ ഇടയായത് തലമുറ മാറ്റത്തോട് മുഖം തിരിച്ചു നിന്നതാണ് എന്ന പാഠം ഉൾക്കൊണ്ടാണ് കേരളത്തിൽ തലമുറ മാറ്റത്തിന് സിപിഎം ലക്ഷ്യമിടുന്നത്.

99 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം ഒരു പരീക്ഷണത്തിന് സിപിഎമ്മിന് ധൈര്യം നൽകുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ എടുത്ത റിസ്ക് ഫലം കണ്ടതും അവരുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാർത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സർക്കാരിൽ കിട്ടിയ ആറ് കാബിനറ്റ് പദവികളിൽ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവർക്ക് നഷ്ടപ്പെടും.

ജനദാതൾ ഗ്രൂപ്പുകൾ ലയിച്ചു വന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകാനാണ് തീരുമാനം. പുതുമുഖമന്ത്രിമാരെ കൂടാതെ പുതിയ സർക്കാരിൽ സിപിഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാർത്തയും തിരുവനന്തപുരത്ത് നിന്നും വരുന്നുണ്ട്. സിപിഐയ്ക്ക് കഴിഞ്ഞ സർക്കാരിൽ കിട്ടിയ ആറ് കാബിനറ്റ് പദവികളിൽ ഒന്നു കുറയാനാണ് സാധ്യത.

കഴിഞ്ഞ തവണ കൈവശം വച്ച ചില വകുപ്പുകളും അവർക്ക് നഷ്ടപ്പെടും. ജനദാതൾ ഗ്രൂപ്പുകൾ ലയിച്ചു വന്നാൽ ഒരു മന്ത്രിസ്ഥാനം അവർക്ക് നൽകാനാണ് തീരുമാനം. എന്നാൽ ഒരു പുതുമുഖ മന്ത്രിസഭ കൊണ്ടു വരാൻ യാതൊരു തടസവുമില്ലെങ്കിലും കെ.കെ.ശൈലജ ടീച്ചറെ പുതിയ സർക്കാരിൽ മാറ്റി നിർത്തുക എന്നത് എളുപ്പമല്ല.മട്ടന്നൂരിൽ നിന്നും 60,000 വോട്ടുകളുടെ ചരിത്രഭൂരിപക്ഷത്തിന് ജയിച്ച ശൈലജ ടീച്ചർ ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രി കൂടിയായിരുന്നു.