വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കും

മലപ്പുറം; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വോട്ടിങ് യന്ത്രത്തിലെ അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധരുടെ സഹായം ഉറപ്പാക്കും. ഡ്യൂട്ടിയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ റിട്ടേണിങ് ഓഫിസർമാർ കൈമാറണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വരണാധികാരി പറഞ്ഞു. വോട്ടെടുപ്പിന് ഒരു ദിവസം മുൻപ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുമുക്തമാക്കണം.

മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്കാനറും പിപിഇ കിറ്റുകളും ബ്രേക് ദ് ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്ക് കോർണർ ബൂത്തുകളിൽ സജ്ജീകരിക്കണം. പോളിങ് ബൂത്തിനു പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിർബന്ധമായും കരുതണം.പോളിങ് ബൂത്തിനു മുൻപിൽ വോട്ടർമാർക്ക് സാമൂഹിക അകലം പാലിച്ചു വരി നിൽക്കുന്നതിനു നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യണം.

ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്ന പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീ പേയ്മെന്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കും. പോളിങ് പഴ്സനൽ വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണം, യാത്രാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു കുടുംബശ്രീ ഭക്ഷണ സൗകര്യം ഒരുക്കുന്നത്. ഓരോ ബൂത്തിലും ഓരോ കുടുംബശ്രീ പ്രവർത്തകയ്ക്കു ചുമതല നൽകിയിട്ടുണ്ട്. ചുമതലയുള്ള കുടുംബശ്രീ പ്രവർത്തക തിരഞ്ഞെടുപ്പിന്റെ തലേദിവസം ബൂത്തിലെത്തി ഓർഡർ സ്വീകരിക്കും.എല്ലാ പോളിങ് ബൂത്തുകളിലും ശുചിമുറി സൗകര്യവും ശുദ്ധജല ലഭ്യതയും അതതു ബൂത്ത് ഏരിയകളിലെ അങ്കണവാടി പ്രവർത്തകർ ഉറപ്പുവരുത്തും.

കോവിഡ് മാർഗനിർദേശങ്ങൾ പൂർണമായി പാലിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു. യോഗത്തിൽ സബ് കലക്ടർ കെ.എസ്.അഞ്ജു, എഡിഎം ഡോ. എം.സി.റജിൽ, ഡപ്യൂട്ടി കലക്ടർ (തിരഞ്ഞെടുപ്പ്) സി.ബിജു, ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, ഡപ്യൂട്ടി കലക്ടർ (എൽഎ എയർപോർട്ട്) സി.കബനി, ഹുസൂർ ശിരസ്തദാർ സി.ദേവകി, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർ, നോഡൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു.