Politics (Page 574)

കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. മുല്ലപ്പള്ളിയുടെ പേരിൽ വ്യാജ ഇ-മെയിൽ ഐ.ഡി. നിർമിച്ച് പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി അറിയിച്ചു.

വ്യാജ ഇ-മെയിൽ ഐഡി ഉപയോഗിച്ച് തന്റെ പേരിൽ വ്യാപകമായി ധനസഹായഭ്യർഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതായി സഹപ്രവര്‍ത്തകരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമയിരുന്ന രാജീവ് സാതവ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ പുനയിലെജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡി​െൻറ അപകടകാരിയായ പുതിയ വകഭേദമാണ്​ രാജീവി​െൻറ മരണത്തിന്​ വഴിയൊരുക്കിയത്​. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്ക​പ്പെട്ട അദ്ദേഹത്തി​​െൻറ നില വഷളായതിനെ തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായറാഴ്​ച രാവിലെയോടെയാണ്​ അന്ത്യം.

മഹാരാഷ്​ട്രയിലെ പുണെ സ്വദേശിയായ രാജീവ്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സ്​ഥിരം ക്ഷണിതാവും ഗുജറാത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡൻറായിരുന്നു.

2014ൽ മഹാരാഷ്​ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന്​ ശിവസേന എം.പി സുരേഷ്​ വാംഖഡെയെ പരാജയപ്പെട​ുത്തി ലോക്​സഭയിലെത്തിയിരുന്നു. 20 വർഷം ശി​വസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ്​ സാതവ്​. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.

pinarayi

കൊവിഡ് വ്യാപനത്തിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെ ചൊല്ലി വിവാദം. വെര്‍ച്വല്‍ സത്യപ്രതിജ്ഞയെന്ന ഐഎംഎ നിര്‍ദേശം തള്ളിയ മുഖ്യമന്ത്രി പരമാവധി ആളു കുറച്ചാകും ചടങ്ങ് എന്നു വ്യക്തമാക്കി.സംസ്ഥാന തലസ്ഥാനം ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ് ഇന്ന് മുതല്‍. വഴികളൊക്കെ അടക്കുന്നു. പാലും പത്രവും രാവിലെ ആറിനു മുമ്പേ വീട്ടിലെത്തണം. മരണത്തിനും വിവാഹത്തിനും ഇരുപത് പേരിലധികം പാടില്ല. ജനം നിയന്ത്രണങ്ങള്‍ക്കുള്ളിലാണ്.

പക്ഷേ തലസ്ഥാനത്ത് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ആളെണ്ണം കൂടും. 750 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉയരുന്നത്. വെര്‍ച്വലായി സത്യ പ്രതിജ്ഞ ചെയ്യണമെന്ന ഐഎംഎ നിര്‍ദേശമാണ് മുഖ്യമന്ത്രി തള്ളിയത്. ആവശ്യം ട്വന്റി ഫോറിന്റെ എന്‍കൗണ്ടറില്‍ ഐഎംഎ ആവര്‍ത്തിച്ചിരുന്നു.സത്യപ്രതിജ്ഞ ഗവര്‍ണര്‍ക്കു മുന്നില്‍ ചെയ്യണമെന്നാണ് ചട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു കൂടേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കൊവിഡ്, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, മഴക്കെടുതി എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിക്ക് ഇക്കാര്യം മനസിലാകുമെന്ന പ്രതീക്ഷയാണ് രാജ്യസഭാംഗവും സിപിഐ നേതാവുമായ ബിനോയ് വിശ്വം ഫേസ് ബുക്കില്‍ പങ്കുവെച്ചത്. എതിര്‍പ്പുയരുന്നെങ്കിലും അത് കണക്കിലെടുക്കാതെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വേദി നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.

ഈരാറ്റുപേട്ട: പി.സി ജോര്‍ജ്ജിനെ തല്ലുമെന്നും വധിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഈരാറ്റുപേട്ടയില്‍ കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നും, തിരഞ്ഞെടുപ്പില്‍ ജയവും പരാജയവുമുണ്ടാകുമെന്നും, എംഎല്‍എയെ തല്ലിയെന്ന മോശപ്പേര് വരാതിരിക്കാന്‍ വെയ്റ്റ് ചെയ്തതാണെന്നും , ഇനി ഈരാറ്റുപേട്ടയില്‍ കണ്ടാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി.
നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന്‍ യൂസഫാണ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോര്‍ജിന് നേരേ ഈരാറ്റുപേട്ടയിലുണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു ഭീഷണി .

തിരുവനന്തപുരം: പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയർമാനും ഒരാൾ വേണ്ടെന്ന ആലോചനയിൽ കോൺഗ്രസ് ഹൈക്കമാൻഡ്. 20ന് ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയുടെയും വി.വൈത്തിലിംഗത്തിന്റെയും സാന്നിദ്ധ്യത്തിൽ നിയമസഭാകക്ഷി യോഗം ചേരാനിരുന്നതാണെങ്കിലും ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അവരുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തിന് സാദ്ധ്യത മങ്ങി. അന്ന് യോഗം ചേരുകയാണെങ്കിൽ ഓൺലൈനിലൂടെ അവർ പങ്കെടുത്തേക്കും.

പാർലമെന്റിൽ പൊതുവായുള്ള കക്ഷിനേതാവും യു.പി.എ ചെയർപേഴ്സണും സോണിയ ഗാന്ധിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അധീർ രഞ്ജൻ ചൗധരിയുമാണ്. ആ രീതി കേരളത്തിലും വേണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്നറിയുന്നു.അതേസമയം, നിയമസഭാകക്ഷിയിലെ നിലവിലെ അംഗബലത്തിൽ ഐ ഗ്രൂപ്പിന് മേൽക്കൈയുള്ളതിനാൽ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല വീണ്ടുമെത്തണമെന്ന വികാരം ഗ്രൂപ്പ് നേതൃത്വം ശക്തിപ്പെടുത്തുകയാണ്.

നിയമസഭാ സമ്മേളനം വൈകാതെ ആരംഭിക്കുമെന്നതിനാൽ, പുതിയ കക്ഷിനേതാവിനെ ഉടൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.കോൺഗ്രസ് ഉപനേതാവായി പി.ടി. തോമസിനെ കൊണ്ടുവരാൻ എ ഗ്രൂപ്പും ആഗ്രഹിക്കുന്നു. മാറ്റമുണ്ടായാൽ പ്രചരിക്കുന്ന പേരുകളിൽ മുൻതൂക്കം വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്.

തിരുവനന്തപുരം: സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി നിയുക്‌ത മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ രാജ്‌ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ച് കൊണ്ട് ഗവർണർക്ക് പിണറായി വിജയൻ ഔദ്യോഗികമായി കത്ത് നൽകി.

സിപിഎം, സിപിഐ, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ്, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ, എൻസിപി, ജനതാദൾ എസ്, എൽജെഡി, ഇടത് സ്വതന്ത്ര്യൻമാർ എന്നിവർ സർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്.

സർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ഗവർണർ ഔദ്യോഗികമായി ക്ഷണിക്കും. ഉടനെ ചേരുന്ന എൽഡിഎഫ് യോഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. അതേസമയം, എൽഡിഎഫിൽ വകുപ്പുകൾ സംബന്ധിച്ചുള്ള ചർച്ചകൾ നാളെയോടെ പൂർത്തിയാകും

തിരുവനന്തപുരം: തന്റെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്ക് മാറ്റാനും പ്രതിപക്ഷനേതൃസ്ഥാനം വെടിയാനും രമേശ് ചെന്നിത്തലയ്ക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കി ഐ ഗ്രൂപ്പ്. അതേസമയം, ചെന്നിത്തലയെ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാനാണ് നേതൃത്വത്തിന് താത്പര്യം. 2016 ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷസ്ഥാനവും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേരളത്തില്‍ നിന്നുള്ള വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. എന്നാല്‍ ഇത്തരം ഒരു നീക്കം ഹൈക്കമാന്‍ഡ് നടത്തുന്നില്ലെന്നാണ് അറിവ്. എന്നാല്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്തി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാല്‍ രാഷ്ട്രീയസമവാക്യങ്ങള്‍ തന്നെ മാറി മറിയും. ദേശീയ തലത്തില്‍ സംഘടന ചുമതലയുളള ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം വഹിക്കുന്ന വേണുഗോപാല്‍ ശക്തമായ എതിര്‍പ്പാണ് നേരിടുന്നത്. രാഹുല്‍ ഗാന്ധിയില്‍ മാത്രം വേണുഗോപാല്‍ ഒതുങ്ങി നില്‍ക്കുകയാണെന്നും സ്റ്റാര്‍ ക്യാമ്പയിര്‍മാരായി ആരേയും കൊണ്ടുവന്നിട്ടില്ലെന്നും സംസ്ഥാനങ്ങളിലെ പുനസംഘടന കൃത്യമായി ചെയ്യാതെ വൈകിപ്പിക്കുന്നുവെന്നുമൊക്കെയാണ് വേണുഗോപാലിനെതിരെയുള്ള ആരോപണങ്ങള്‍. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കമല്‌നാഥിനെ കൊണ്ടുവരാന്‍ സോണിയക്ക് താത്പര്യമുണ്ടെന്ന സൂചന ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.

ബെംഗളൂരു: നിര്‍മാതാക്കളില്‍ നിന്നും 100 കോടി രൂപയ്ക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇതിനായി പത്ത് കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി എംഎല്‍എ, എംഎല്‍്എസി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞു. വാക്‌സിന്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഇത്തരമൊരു നടപടി.അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വാക്‌സീന്‍ വാങ്ങി ജനങ്ങള്‍്ക്ക് സൗജന്യമായി നല്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

pinarayi

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ചാണ് ചടങ്ങുകള്‍. 800 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.പതിനെട്ടോട് കൂടി തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ ധാരണയാക്കും.മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്.രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് നല്‍കാനാകില്ലെന്ന നിലപാടിലാണ് സി പി എം.

വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കും; ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ പ്രവര്‍ത്തകരെ ബിജെപിക്കറിയാം; ഇവരുടെ തന്ത്രങ്ങളില്‍ വീഴരുതെന്നും അണികളോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങളില്‍ നിരവധി പേര്‍ കേരളത്തിലെ മാധ്യമങ്ങളോട്, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളോട് ബിജെപി സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും സന്ദേശങ്ങളായും അറിയിക്കുകയാണ്.

ബംഗാളിലെ ഹിന്ദു വംശഹത്യയോട് മുഖം തിരിച്ചു നില്‍ക്കുകയും അതെക്കുറിച്ച് ചോദിപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തക അങ്ങേയറ്റം ഹീനവും ധിക്കാരം കലര്‍ന്നതുമായ മറുപടി നല്‍കിയതുമാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം.

ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി ഇനി ബിജെപി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചാ പരിപാടികളില്‍ ബിജെപി പ്രതിനിധികള്‍ പങ്കെടുക്കില്ല എന്നും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമങ്ങളും ബിജെപിയും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം എന്ന തകലക്കെട്ടോടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.