100 കോടി രൂപയ്ക്ക് വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കാന്‍ കര്‍ണാടക കോണ്‍ഗ്രസ്

ബെംഗളൂരു: നിര്‍മാതാക്കളില്‍ നിന്നും 100 കോടി രൂപയ്ക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇതിനായി പത്ത് കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി എംഎല്‍എ, എംഎല്‍്എസി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞു. വാക്‌സിന്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഇത്തരമൊരു നടപടി.അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വാക്‌സീന്‍ വാങ്ങി ജനങ്ങള്‍്ക്ക് സൗജന്യമായി നല്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.