മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമയിരുന്ന രാജീവ് സാതവ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ പുനയിലെജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോവിഡിെൻറ അപകടകാരിയായ പുതിയ വകഭേദമാണ് രാജീവിെൻറ മരണത്തിന് വഴിയൊരുക്കിയത്. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിെൻറ നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് അന്ത്യം.
മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ രാജീവ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറായിരുന്നു.
2014ൽ മഹാരാഷ്ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന് ശിവസേന എം.പി സുരേഷ് വാംഖഡെയെ പരാജയപ്പെടുത്തി ലോക്സഭയിലെത്തിയിരുന്നു. 20 വർഷം ശിവസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ് സാതവ്. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.

