തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അതനുസരിച്ചാണ് ചടങ്ങുകള്‍. 800 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല.പതിനെട്ടോട് കൂടി തന്നെ മന്ത്രിമാരുടേയും വകുപ്പുകളുടേയും കാര്യത്തില്‍ ധാരണയാക്കും.മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ എകെജി സെന്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്.രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് നല്‍കാനാകില്ലെന്ന നിലപാടിലാണ് സി പി എം.
2021-05-14