Politics (Page 567)

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നുവെന്നും, പാര്‍ട്ടിയില്‍ യുവനിര വളരാന്‍ മുതിര്‍ന്ന നേതാക്കള്‍ തടസം നില്‍ക്കുന്നുവെന്നും രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നു. ഇതിനോടകം 1600-ഓളം കമന്റുകളാണ് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമ്മന്റായി എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തലയെ നീക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ്പ്രവര്‍ത്തകരുടെ പ്രതിഷേധം.അതേസമയം, പ്രതിഷേധം രൂക്ഷമായതോടെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് എത്തി.

ന്യൂഡല്‍ഹി: ആര്‍.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തിവന്ന രക്തദാന ക്യാമ്പ് അലങ്കോലപ്പെടുത്തി കര്‍ഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍. കീര്‍ത്തി കിസാന്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് പഞ്ചാബിലെ റോപാര്‍ ജില്ലയിലെ ക്യാമ്പിലെത്തി നാശം വിതച്ചത്.’

ക്യാമ്പ് അലങ്കോലപ്പെടുത്താന്‍ കര്‍ഷകര്‍ എത്തുമെന്നറിഞ്ഞ് വന്‍ പൊലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇവരെ കാഴ്ചക്കാരാക്കി മുന്നൂറോളം വരുന്ന കര്‍ഷകര്‍ രക്തദാന ക്യാമ്പിന്റെ വേദിയിലെത്തി പരിപാടി തടസപ്പെടുത്തുകയായിരുന്നു. വിവാദമായ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ ബിജെപിയെയും ആര്‍.എസ്.എസിനെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു

ക്യാമ്പ് ആരംഭിച്ചതോടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ ചാടിക്കടന്ന് അകത്ത് കയറി സ്ഥലത്ത് വലിയ നാശനഷ്ടമുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്. റിപബ്‌ളിക് ദിനത്തിലെ സംഭവങ്ങള്‍ക്ക് ശേഷം സമരരീതിയില്‍ കര്‍ഷകര്‍ മാറ്റം വരുത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് ആരെന്നതടക്കമുള്ള തീരുമാനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍. പാര്‍ട്ടിയില്‍ നിന്നകന്ന വിഭാഗങ്ങളെ തിരിച്ചെത്തിക്കാന്‍ കെല്‍പ്പുള്ളയാളെ പ്രതിപക്ഷനേതാവാക്കണം. കോണ്‍ഗ്രസിന്റെ അസ്ഥിത്വം ചോദ്യംചെയ്യപ്പെടുന്ന കാലത്ത് ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അങ്ങേയറ്റം അപകടമാകുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടനാതലത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിവേണമെന്ന് കെ. മുരളീധരന്‍ എം.പി. സ്ഥാനമാനങ്ങളില്‍ ഗ്രൂപ്പ് വീതം വെപ്പ് ഒഴിവാക്കണം. തനിക്ക് ഒരു സ്ഥാനവും വേണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പ്രതികരിച്ചു.നേരത്തെ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്ന് കെ. മുരളീധരനും പറഞ്ഞിരുന്നു.കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നുവെന്നും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വികാരമല്ല വിവേകമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

24 ന് പ്രതിപക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തില്‍ എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.പരാജയത്തിന് കാരണം പാര്‍ട്ടിയ്ക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ്’, മുരളീധരന്‍ പറഞ്ഞു.

കൊല്‍ക്കത്ത: നാരദാ കൈക്കൂലി കേസില്‍ പ്രതികളായ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ക്കും രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വീട്ടുതടങ്കല്‍ ശിക്ഷ. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, മുന്‍ മന്ത്രിമാരായ മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ചയാണ് ഇവര്‍ നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഇവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ധര്‍ണയിരുന്നിട്ടും ഇവരെ വിട്ടയച്ചില്ല. 2014 ല്‍ വ്യവസായികളായി വേഷംമാറി എത്തിയ നാരദ ന്യൂസ് പോര്‍ടല്‍ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു നാലുപേരെയും സിബിഐ അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് പ്രത്യേക കോടതി തൃണമൂല്‍ നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യ ഉത്തരവ് റദ്ദാക്കി. തുടര്‍ന്ന് നാല് നേതാക്കളെയും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റി.

തിരുവനനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് അംഗങ്ങളെ നിയമിക്കുന്ന കാര്യത്തില്‍ കര്‍ശന നിബന്ധനകളുമായി പാര്‍ട്ടി സെക്രട്ടറിയേറ്റ്. പാര്‍ട്ടി അംഗങ്ങളായ പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നും, നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളുവെന്നുമാണ് കര്‍ശന നിര്‍ദ്ദേശം. മന്ത്രിമാരുടെ കാര്യത്തിലും പാര്‍ട്ടിയുടെ കര്‍ശന നിയന്ത്രണമുണ്ടാകും. പേഴ്‌സണല്‍് സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. മാത്രമല്ല, പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്‌സണല്‍് സ്റ്റാഫായി നിയമനം നല്കാവുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടഷേനില്‍ സ്റ്റാഫിലേക്ക് വരുമ്പോള്‍ 51 വയസായിരിക്കണം പ്രായപരിധിയെന്നും നിര്‍ദ്ദേശമുണ്ട്.

K muraleedharan

കോഴിക്കോട്: കോൺഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു എന്ന് കെ മുരളീധരൻ. കൊവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. രാജ്യത്തെ കോൺഗ്രസ് വിമുക്തമാക്കാൻ നരേന്ദ്ര മോദിക്ക് കഴിയില്ല. പിന്നെയാണോ പിണറായി വിജയൻ അങ്ങനെ വിചാരിക്കുന്നത്.പ്രതിപക്ഷ നേതാവ് നിയമനം സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമെടുക്കും. ഒരു പരാജയവും ശാശ്വതമല്ല. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൂട്ടായ പ്രവർത്തനം വേണം.

വികാരമല്ല വിവേകമാണ് വേണ്ടതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം നടക്കുന്ന ഈ മാസം 24 ന് പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകും. അതിൽ ആർക്കും ആശങ്ക വേണ്ട. ഹൈക്കമാന്റ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാൻ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തോട് അറിയിച്ചു.

പുതിയ മന്ത്രിസഭയിലെ ആരേയും മോശക്കാരായി കാണുന്നില്ല. കോൺഗ്രസിൽ തലമുറ മാറ്റം വേണം. താൻ മാറി തരാൻ തയ്യാറാണ്.സർക്കാർ ഉണ്ടാക്കാൻ ഇത്രയും വൈകിയത് എത്തു കൊണ്ടാണെന്ന് ചിന്തിക്കണം. പ്രതിപക്ഷ നേതാവ് ആരെന്ന് എം എൽ എ മാർ അഭിപ്രായം പറയും. സംഘടന കാര്യമാണ് ഇനി മുഖ്യം. അപ്പോൾ കെ.പി സി സി പ്രസിഡണ്ടിന്റെ കാര്യം ചർച്ച ചെയ്യും.സർക്കാരിന്റെ തെറ്റ് കണ്ടാൽ പ്രതികരിക്കും. സംഘടന തലത്തിൽ മൊത്തം അഴിച്ചു പണി വേണം. തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. തനിക്ക് തന്റെ കാര്യം മാത്രമേ പറയാനാകൂ എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

‘അഹങ്കാരിയാണെന്നുൾപ്പെടെ അപവാദം എത്ര വേണമെങ്കിലും പ്രചരിപ്പിച്ചോട്ടെ, എനിക്കു സങ്കടമില്ല, നിലപാടുകൾ സത്യസന്ധമായിരുന്നുവെന്നും ധർമമുള്ളതായിരുന്നുവെന്നും കാലം തെളിയിക്കുംവരെ അത് കേൾക്കാൻ ഞാനും തയാറാണ്…’ – പറയുന്നത് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. സ്വർണ്ണക്കള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതി ആരോപണങ്ങളും കൈകാര്യം ചെയ്യാൻ കഴിയാതെ പതുങ്ങി നിൽക്കേണ്ടിവന്നപ്പോഴാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വല്ലാത്ത ആശ്വാസമായി കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്കെത്തുന്നത്.

കേരള കോൺഗ്രസിന്റെ ഇടതു പ്രവേശനമെന്നതിനേക്കാൾ ആ പ്രവേശന സമയത്തെയാണ് സിപിഎമ്മും പിണറായി വിജയനും വിലകൽപിച്ചത്. പാർട്ടിയും മന്ത്രിസഭയും കേന്ദ്രഏജൻസികളുടെ നീക്കങ്ങളിൽ പതറി നിൽക്കുമ്പോൾ സമർഥമായ നീക്കമാണ് പിണറായി വിജയൻ–ജോസ് കെ. മാണി കൂട്ടുകെട്ടിലൂടെയുണ്ടായത്. അതീവ രഹസ്യമായി നേരത്തെ നീക്കങ്ങൾ നടത്തിയത് സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവനും. രാഷ്ട്രീയ അകത്തളങ്ങളിൽ സംശയം നിറഞ്ഞെങ്കിലും ജോസ് കെ.മാണി കടന്നുപോയത് വലതു രാഷ്ട്രീയത്തിൽ വലിയ മുറിപ്പാടുണ്ടാക്കിയാണ്.

എടുത്ത സാഹസികമായ നിലപാടുകൾ തെറ്റിയില്ലെന്നു തെളിയിക്കുന്നതാണ് ജോസ് കെ.മാണിയുടെ ജീവിതത്തിലും കേരള കോൺഗ്രസിലും പിന്നെ സംഭവിച്ചത്. ഇടതുരാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് (എം) നേട്ടം കൊയ്തെങ്കിലും അമരക്കാരൻ കളത്തിനു പുറത്താണെന്നത് പാർട്ടിയിൽ അത്ര നല്ലതുമല്ല. സത്യത്തിൽ കേരള കോൺഗ്രസ് എമ്മിന് ഇടതുരാഷ്ട്രീയത്തിൽ ലഭിച്ച മൂന്നാംസ്ഥാനം അഭിമാനത്തിനപ്പുറം ജീവശ്വാസത്തിനും തുല്യമാണ്.മറ്റൊരു മുൻനിര രാഷ്ട്രീയ പാർട്ടി പോലെയല്ല, കേരള കോൺഗ്രസിൽ കാര്യങ്ങൾ വ്യത്യസ്തമാണെന്നുള്ളതുകൊണ്ട് ഒരു തീരുമാനവും പാളാൻ പാടില്ല.

വാഴാനും വീഴാനും ഒറ്റ തീരുമാനം മതി.ഒപ്പം മറ്റു േകരള കോൺഗ്രസുകളെയെല്ലാം അപ്രസക്തമാക്കുകയും ചെയ്തു.പി.ജെ.ജോസഫ് പാർട്ടിയിലുണ്ടാക്കിയ പിളർപ്പ്, പാർട്ടിയുടെ ചിഹ്നവും പേരിലും ഉണ്ടായ തർക്കങ്ങൾ ഇതിലൊക്കെ വിജയത്തിനായി നിയമവഴി തിരഞ്ഞെടുത്തതിനിടെ കെ.എം.മാണി ഉയർത്തിയെടുത്ത കേരള കോൺഗ്രസിനെ ശത്രുആക്രമണങ്ങളിൽ സംരക്ഷിക്കുകയും പുനർനിർമിക്കുകയും ചെയ്യേണ്ടി വന്നു.

പല തട്ടിൽ പല നേതാക്കളുമായി മണിക്കൂറുകൾ നീണ്ട ചർച്ച നടന്നു. ‘രാത്രി രണ്ടുവരെ നീണ്ട ചർച്ചകൾക്ക് ഞാൻതന്നെ ഇരുന്നു. അല്ലാതെ കാര്യങ്ങളിൽ തീരുമാനമെടുക്കാനാകില്ലായിരുന്നു. അതു പക്ഷേ തന്റെ രാഷ്ട്രീയത്തിൽ കണ്ടിട്ടില്ലാത്തതും അനുഭവമില്ലാത്തതുമായിരുന്നു. പക്ഷേ ചർച്ചയിലെടുക്കുന്ന തീരുമാനങ്ങൾ നെറിയുള്ളതായിരുന്നു പലപ്പോഴും ആശ്വാസമാകുന്നതായിരുന്നു.’– ജോസ് പറയുന്നു.

തിരുവനന്തപുരം: ആരോഗ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ കുറിപ്പ്.

സംഭവബഹുലമായ 5 വര്‍ഷങ്ങളാണ് കഴിഞ്ഞു പോയത്. സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അഭിമാനിക്കാവുന്ന ഒരദ്ധ്യായമായി കരുതുന്നു. നിപ വൈറസും ഓഖിയും, കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുക എന്നത് ഏറെ ദുഷ്‌കരമായ പ്രക്രിയ ആയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ കൂട്ടായ്മയും സഹമന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിസീമമായ സഹകരണവും ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് ഏറെ സഹായകരമായെന്നും ശൈലജ ടീച്ചർ പറയുന്നു.പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ കൂടുതല്‍ കരുത്തുറ്റ കരങ്ങളിലാണ് ആരോഗ്യവകുപ്പ് എന്ന ആശ്വാസവും സംതൃപ്തിയുമുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമവായത്തിന് ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. എല്ലാ വിശ്വാസ പ്രമാണങ്ങളെയും തച്ചുതകര്‍ത്ത് അതിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നും അദ്ദേഹം പറഞ്ഞു.കാണിക്ക വഞ്ചിയില്‍ നിന്നോ ഭണ്ഡാരത്തില്‍ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോര്‍ഡുകളുടെ നിലനില്‍പ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാന്‍ കഴിയണം.

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. എക്കാലത്തും സര്‍ക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലും അതില്‍ നേരിട്ട് ഗവണ്‍മെന്റോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ ഇടപെട്ടിട്ടില്ല. കോടതികള്‍ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്.ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണന്‍ വ്യക്തമാക്കി.

തിരുവനന്തപുരം: ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയൊഴിവാക്കാനും സംസ്ഥാനത്തെല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാനുമുളള പദ്ധതികള്‍ നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാരിന്‍റെ ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം. അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്യം ലഘൂകരിക്കാനുള്ള നടപടികളും വിശദ സര്‍വേ നടത്താനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
സ്മാർട്ട് കിച്ചൻ പദ്ധതിക്ക് രൂപം നൽകാൻ ചീഫ്സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി, വനിതാ- ശിശുക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

മറ്റ് തീരുമാനങ്ങൾ:
 സർക്കാർ സേവനങ്ങൾ ഓൺലൈനായി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം.
 ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ദ്ധർ എന്നിവരടങ്ങിയ സമിതി ഈ പദ്ധതിക്ക് അന്തിമരൂപം നൽകും.
 ഇ- ഓഫീസ്, ഇ- ഫയൽ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള പദ്ധതിക്കായി സമിതി.
 വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ഏകജാലക സംവിധാനം.
 ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി പ്രാബല്യത്തിലാക്കും. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല.
 ഇതിനായി പ്രത്യേക നിയമനിർമ്മാണം. നിയമത്തിന്റെ കരട് പരിശോധിക്കാൻ ഉദ്യോഗസ്ഥതല സമിതി.