സമൂഹമാധ്യമത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ യുവനേതാക്കളുടെ വിമര്‍ശനം

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നുവെന്നും, പാര്‍ട്ടിയില്‍ യുവനിര വളരാന്‍ മുതിര്‍ന്ന നേതാക്കള്‍ തടസം നില്‍ക്കുന്നുവെന്നും രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറിച്ചിരിക്കുന്നു. ഇതിനോടകം 1600-ഓളം കമന്റുകളാണ് ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമ്മന്റായി എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തലയെ നീക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ്പ്രവര്‍ത്തകരുടെ പ്രതിഷേധം.അതേസമയം, പ്രതിഷേധം രൂക്ഷമായതോടെ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി തന്നെ രംഗത്ത് എത്തി.