Politics (Page 568)

pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ കൈകാര്യം ചെയ്യുക ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, പരിസ്ഥിതി തുടങ്ങിയവ ഉള്‍പ്പെടെ ഇരുപതോളം വകുപ്പുകള്‍. ന്യൂനപക്ഷ ക്ഷേമം ഇത്തവണ മുഖ്യമന്ത്രിയുടെ അധികാരത്തിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.ടി. ജലീലാണ് ന്യൂനപക്ഷ ക്ഷേമം കൈകാര്യംചെയ്തിരുന്നത്.

മന്ത്രിമാരും വകുപ്പുകളും ഇങ്ങനെ :

മുഖ്യമന്ത്രി പിണറായി വിജയന്‍ :
പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക.
കെ. രാജന്‍ :
റവന്യു, ലാന്റ് റെക്കോര്‍ഡ്‌സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം
റോഷി അഗസ്റ്റിന്‍ :
ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്‌മെന്റ്
കെ. കൃഷ്ണന്‍കുട്ടി :
വൈദ്യുതി, അനര്‍ട്ട്
എ. കെ. ശശീന്ദ്രന്‍ :
വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവര്‍കോവില്‍ :
തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍
ആന്റണി രാജു :
റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍
വി. അബ്ദുറഹ്മാന്‍ :
കായികം, റയില്‍വെ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം
ജി. ആര്‍. അനില്‍ :
ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം
കെ. എന്‍. ബാലഗോപാല്‍ :
ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി
പ്രഫ. ആര്‍. ബിന്ദു :
ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ, എന്‍സിസി, എഎസ്എപി, സാമൂഹ്യനീതി
ജെ. ചിഞ്ചുറാണി :
ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃശാല, കേരള വെറ്റററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല
എം. വി .ഗോവിന്ദന്‍ :
എക്‌സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില
പി. എ .മുഹമ്മദ് റിയാസ് :
പൊതുമരാമത്ത്, ടൂറിസം
പി. പ്രസാദ് :
കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണം, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍
കെ. രാധാകൃഷ്ണന്‍ :
പിന്നാക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം
പി. രാജീവ് :
നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, കയര്‍, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, കശുവണ്ടി
സജി ചെറിയാന്‍ :
ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം
വി. ശിവന്‍കുട്ടി :
പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്‌സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍
വി. എന്‍. വാസവന്‍ :
സഹകരണം, രജിസ്‌ട്രേഷന്‍
വീണ ജോര്‍ജ് :
ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം, കുടുംബക്ഷേമം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ച ലിനിയുടെ ഓർമ്മകൾക്ക് മരണമില്ലെന്ന് എംഎൽഎ കെ.കെ ശൈലജ. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് എംഎല്‍എ ലിനിയെ അനുസ്മരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയേറെ തീവ്രതയോടെ ഉള്ളിനുള്ളിൽ പതിഞ്ഞിട്ടുണ്ട് ലിനി എന്ന ജീവത്യാഗിയായ മാലാഖയുടെ മുഖം. ആദ്യഘട്ടത്തിൽ വൈറസ് ബാധിച്ച 18 പേരിൽ 16 പേരെയും നമുക്ക് നഷ്ടപ്പെട്ടിരുന്നു. രോഗപ്പകർച്ച കൂടിയ വൈറസ് ആയിരുന്നിട്ടും കൂടുതൽ ആളുകളിലേക്ക് രോഗപ്പകർച്ച തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

ആരോഗ്യ വകുപ്പിലേയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലേയും, മുൻ മന്ത്രി ടി.പി. രാമകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് ലിനി സിസ്റ്റർക്ക് രോഗം ബാധിക്കുന്നത്. താൻ മരണത്തിലേക്ക് അടുക്കുകയാണെന്ന് അറിഞ്ഞിട്ടും പ്രിയ ഭർത്താവിന് എഴുതിയ കത്ത് ഇന്നും ഏറെ വേദന നിറയ്ക്കുന്നു. കേരളത്തിൻറെ പോരാട്ട ഭൂമിയിലെ ഒരു ധീര നക്ഷത്രമായ ലിനിയുടെ ഓർമകൾക്ക് മുൻപിൽ ഒരുപിടി രക്തപുഷ്പങ്ങൾ…

pinarayi vijayan

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തില്‍കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്രരേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളര്‍ത്താനം പ്രത്യേക നയം രൂപപ്പെടുത്തും. അതിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് ആധുനിക സമ്പദ്ഘടനയില്‍ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകള്‍സൃഷ്ടിക്കും. അഞ്ചു വര്‍ഷം കൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ ശേഷി ഉള്ളതുമായ ഉത്പാദനപരമായ സമ്പദ്ഘടന സൃഷ്ടിക്കും.

അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്രതലത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടിന്റെ വികസനമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കും.ഒരാളേയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ച്ചപാടാണ് ഉയര്‍ത്തിപ്പിടിക്കുക.

കാര്‍ഷിക മേഖലയില്‍ ഉത്പാദന ക്ഷമത, ലാഭസാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. ഓരോ വിളയുടേയും ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യം നിശ്ചയിക്കും.അഞ്ചു വര്‍ഷംകൊണ്ട് നെല്ലിന്റേയും പച്ചക്കറികളുടേയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷി നമുക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹിക മേഖലകള്‍ ശക്തപ്പെടുത്തും.സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലംഗനീതി, സ്ത്രീസുരക്ഷ എന്നിവയേയും കൂടുതല്‍ ശാക്തീകിരിക്കുന്നതിനുള്ള നടപടികളുണ്ടാകും.

ഇവയെ സമ്പദ് ഘടനയുടെ ഉത്പാദന ശേഷം വര്‍ധിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന നൈപുണികള്‍ തുടങ്ങിയവയെ കൃത്യമായി പ്രയോജനെപ്പെടുത്തി, കൃഷി, അനുബന്ധ മേഖലകല്‍,നൂതന വ്യവസായം, അടിസ്ഥാന സൗകര്യവികസനം, വരുമാന ഉത്പാദന സേവനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അവർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ചില ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം ലഭിച്ചത്. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. ഇതോടെ യോഗം അവസാനിക്കുകയായിരുന്നു,” മമത വ്യക്തമാക്കി.

വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല. ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. യോഗത്തില്‍ കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനുള്ള അവസരമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുകയാണെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം വാദങ്ങള്‍ മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കാതിരുന്നതെന്നും മമത ആരോപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3,874 പേര്‍ രോഗബാധ മൂലം മരിച്ചു. അതേസമയം, 3,69,077 പേര്‍ രോഗമുക്തരായി. നിലവില്‍ 31,29,878 സജീവ രോഗികളുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ പതിനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി. ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി.

റവന്യൂ മന്ത്രിയായി കെ രാജനും വനം വകുപ്പുമന്ത്രിയായി എ കെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു എന്നിവരും സിപിഎം മന്ത്രിമാരായ വി അബ്ദു റഹ്മാന്‍, വീണാ ജോര്‍ജ് എന്നിവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.

ഗവര്‍ണറുടെ വസതിയിലെ ചായ സത്കാരത്തിന് ശേഷം രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭാ യോഗം ചേരും.

തുടർച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

42 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ തുടര്‍ഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്ക് സത്യവാചകങ്ങള്‍ ചൊല്ലികൊടുത്തു.ഗവര്‍ണര്‍ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

തിരുവനന്തപുരം . രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഉപയോഗിച്ച സത്യപ്രതിജ്ഞാ പന്തല്‍ പൊളിക്കരുതെന്നും കോവിഡ് വാക്സിനേഷന്‍ സെന്‍ററായി ഉപയോഗിക്കണമെന്നും ലോകാരോഗ്യസംഘടനയില്‍ പ്രവര്‍ത്തിച്ച വിദഗ്ധ്ന്‍ ഡോ.എസ്.എസ്.ലാല്‍. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പൂലെടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപം

ഇനിയാ പന്തൽ പൊളിക്കരുത്
മന്തിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കാൻ പോകുകയാണ്. ഇക്കാര്യത്തിൽ ഇനി പരിഭവിച്ചിട്ട് കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുള്ള സന്ദേശം കിട്ടിക്കഴിഞ്ഞു. അതിനി തിരുത്താനും കഴിയില്ല.
ഒരു നിർദ്ദേശമുണ്ട്. നടപ്പാക്കിയാൽ ജനങ്ങൾക്ക് ഉപയോഗപ്പെടും. സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള കൂറ്റൻ പന്തലിന് അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അറിയുന്നത്. നല്ല വായു സഞ്ചാരം കിട്ടുന്ന വിശാലമായ പന്തൽ. സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ ഈ പന്തൽ തൽക്കാലം പൊളിച്ചു കളയരുത്. ഈ പന്തൽ കൊവിഡ് വാക്സിനേഷനായി ഉപയോഗിക്കണം. പ്രത്യേകിച്ച് വൃദ്ധർക്ക് വരാനായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൃദ്ധരുൾപ്പെടെ തിക്കിത്തിരക്കിയാണ് വാക്സിനേഷൻ സ്വീകരിക്കാനെത്തിയത്. ആ തിരക്ക് തന്നെ പലർക്കും രോഗം കിട്ടാൻ കാരണമായിക്കാണും.
പന്തൽ വാക്സിനേഷന് നൽകിയാൽ വാക്സിൻ ചലഞ്ചിനായി സർക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം.
ഡോ: എസ്. എസ്. ലാൽ

തിരുവനന്തപുരം:വി ഡി സതീശന്‍ എം എല്‍ എ പ്രതിപക്ഷ നേതാവായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കെ സുധാകരന്‍ എം പിയെ കെ പി സി സി അദ്ധ്യക്ഷനായും പി ടി തോമസ് എം എല്‍ എയെ യു ഡി എഫ് കണ്‍വീനറായും തിരഞ്ഞെടുക്കുമെന്നാണ് വിവരം.പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. യുവ എം എല്‍ എമാര്‍ തലമുറമാറ്റം വേണമെന്ന ആവശ്യം മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും വി വൈത്തിലിംഗത്തിനെയും അറിയിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അന്തിമ തീരുമാനം.രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്‌ടപ്പെടുമെന്ന് യുവ നേതൃത്വം അറിയിച്ചു.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ സംഘടനാ തലത്തില്‍ മാറ്റം വരുത്താനാവുമെന്ന് ഹൈക്കമാൻഡ് കരുതുന്നു.

തിരുവനന്തപുരം: വിവാഹ ചടങ്ങിൽ 500 പേരെ പങ്കെടുക്കാൻ പൊലീസിന്റെ അനുമതി തേടി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ്.അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവാണ് ചിറയിൻകീഴ് പൊലീസിന് അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകൾ നടത്താമെന്ന സത്യപ്രസ്താവനയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്.

സെൻട്രൽ സ്റ്റേഡിയത്തേക്കാൾ വലിപ്പവും വിസ്തീർണവുമുള്ള ശാർക്കര ക്ഷേത്രമൈതാനമാണ് വിവാഹവേദി. ജൂൺ 15നു നിശ്ചയിച്ചിട്ടുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് അടക്കം പൊലീസിന് കൈമാറിയ അപേക്ഷയിലുണ്ട്.ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ പങ്കെടുപ്പിക്കുന്നതിനുള്ള അനുമതിക്കായി ചിറയിൻകീഴ് എസ്ഐ നൗഫലിനെ നേരിൽക്കണ്ട് അപേക്ഷ നൽകിയത്.

എന്നാൽ അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്.സാമൂഹിക അകലം പാലിച്ചു ക്ഷണിതാക്കൾക്ക് ഇരിക്കാൻ തരത്തിലുള്ള പന്തൽ ക്ഷേത്രമൈതാനത്ത് കെട്ടി കോവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂർണമായി പാലിക്കുമെന്നും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമുള്ള അവകാശങ്ങൾ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നും നവവരന്‍ സജിത്ത് പറയുന്നു.

കേരളം കാത്തിരുന്ന ചരിത്രനിമിഷത്തിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന്റെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തനിക്ക് എപ്പോഴും അത്ഭുതമായി തോന്നിയിട്ടുള്ള ഒന്നാണ് പിണറായി വിജയൻ സഖാവിന്റെ സുഹൃദ്ബന്ധനങ്ങളെന്നാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പറയുന്നത്. തനിക്കും അദ്ദേഹത്തിനും ഒരു മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്.

അദ്ദേഹത്തേക്കൊണ്ട് ഒന്നും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യർ. അദ്ദേഹത്തിന് തിരിച്ചും ഇവരെക്കൊണ്ട് ഒന്നും സാധിക്കാനുമില്ല. കാണുമ്പോൾ ഈ സുഹൃത്തുക്കളെക്കുറിച്ച് ചോദിക്കും അവരോട് സംസാരിച്ചിരുന്നുവെന്നും പറയും. അവർക്ക് രാഷ്ട്രീയമോ സ്വാധീനങ്ങളോ ഒന്നും ഇല്ല. അവർ ഇടപെടുന്ന മേഖലയുമായി പോലും പിണറായി സഖാവിന് യാതൊരു ബന്ധവുമില്ല പിന്നെ എങ്ങനെയാണ് ഇവർ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായത് എന്നകാര്യം ഇന്നും എനിക്ക് മനസിലാകുന്നില്ല എന്നാണ് മോഹൻലാൽ പറയുന്നത്.

മാത്രമല്ല ഇത്തരം സൗഹൃദങ്ങൾ കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അദ്ദേഹത്തിന് ഉണ്ടെന്ന് വ്യക്തമാക്കിയ മോഹൻലാൽ അവരിൽ ചിലരെ തനിക്കും അറിയമെന്നും വ്യക്തമാക്കി. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇത്രയേറെ സൂക്ഷ്മത പുലർത്തുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്നും ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള താൻ ഇഷ്ടമെന്നും ലാലേട്ടന് വ്യക്തമാക്കുന്നു.

ഈ സൗഹൃദങ്ങൾ എവിടെവച്ചാണ് കിട്ടിയതെന്നും എങ്ങനെ കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും ചോദിക്കണമെന്ന് പലതവണ ചോദിക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. ഇന്ന് വൈകുന്നേരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞയോടെ കേരളത്തിന്റെ ജനകീയ സര്‍ക്കാരായ പിണറായി സർക്കാരിന്റെ രണ്ടാം ദൗത്യത്തിന്‌ തുടക്കമിടും.