തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമവായത്തിന് ശ്രമിക്കുമെന്ന് പുതുതായി ചുമതലയേറ്റ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. എല്ലാ വിശ്വാസ പ്രമാണങ്ങളെയും തച്ചുതകര്‍ത്ത് അതിന്റെ മുകളില്‍ ആധിപത്യം സ്ഥാപിക്കുക എന്നുള്ളതല്ല രീതിയെന്നും അദ്ദേഹം പറഞ്ഞു.കാണിക്ക വഞ്ചിയില്‍ നിന്നോ ഭണ്ഡാരത്തില്‍ നിന്നോ ലഭിക്കുന്ന പണം കൂടാതെ ദേവസ്വം ബോര്‍ഡുകളുടെ നിലനില്‍പ്പിനുള്ള ഫണ്ട് സ്വരൂപിച്ചെടുക്കാന്‍ കഴിയണം.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സ് പറയുമ്പോഴും മതം മനുഷ്യന് ഒരു അത്താണി കൂടിയാണെന്നും അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. എക്കാലത്തും സര്‍ക്കാരിനെ ആശ്രയിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡുകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
ശബരിമലയാണെങ്കിലും മറ്റേതെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിഷയമാണെങ്കിലും അതില്‍ നേരിട്ട് ഗവണ്‍മെന്റോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ ഇടപെട്ടിട്ടില്ല. കോടതികള്‍ പറയുന്നതിനനുസരിച്ച് നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്തത്.ദേവസ്വത്തിന്റെ സ്വത്ത് സംരക്ഷിക്കാനും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവിടുത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കാനുമുള്ള ശ്രമം നടത്തുമെന്നും രാധകൃഷ്ണന്‍ വ്യക്തമാക്കി.

