Politics (Page 565)

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലഭിച്ചതില്‍ ആത്മാര്‍ത്ഥമായ സന്തോഷമാണുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍. പ്രളയത്തില്‍ രക്ഷയൊരുക്കിയ കൈകളോട് ഒരുപാട് കടപ്പാടാണുള്ളതെന്നും ചെലവുകുറഞ്ഞ നിലയില്‍ അഞ്ച് വര്‍ഷം കൊണ്ട് എങ്ങിനെ തീരസംരക്ഷണം ഉറപ്പാക്കാമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ രാജീവും റോഷി അഗസ്റ്റിനും താനും ഉള്‍പ്പെട്ട യോഗം നാളെ നടക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുംമെന്നും അദ്ദേഹം അറിയിച്ചു. കരിമണല്‍ ഖനനത്തിന് കേരളത്തിന്റെ തീരത്ത് ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്ന് ജാക്‌സണ്‍ പൊള്ളയിലിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. തീരദേശത്തേക്ക് പോയി പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ്. കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ് കടല്‍. കേരളത്തിന്റെ തീരമേഖലയില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മനസിലാക്കി അവരുടെ പിന്തുണയോടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ചില പ്രദേശത്ത് പുലിമുട്ട് ഇട്ടെങ്കിലേ തീരം സംരക്ഷിക്കാനാവൂ. എത്ര പുലിമുട്ട് വേണമെന്ന കാര്യത്തില്‍ പല നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല, സംസ്ഥാനത്ത് സീരിയല്‍ സെന്‍സറിങ് ഗൗരവമായി പരിശോധിക്കും. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോൺഗ്രസിലും യുഡിഎഫിലും പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ നിയമിച്ചത് സ്വാഗതാർഹമാണ്.അഭിപ്രായരൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിന് തലമുറ മാറ്റമെന്ന് വേണമെങ്കിൽ പറയാം. ഹൈക്കമാൻഡാണ് അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്.ഗ്രൂപ്പിന് അതീതനായി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കേണ്ടത് സതീശനാണെന്നും പി.ടി.തോമസ് പറഞ്ഞു.

ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കാനും നിലപാടിൽ ഉറച്ച് നിൽക്കാനും സാധിച്ചാൽ നല്ലൊരു പ്രതിപക്ഷനേതാവായി സതീശൻ മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തന്റെ ഓരോ പ്രവർത്തനമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശൻ. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് മികച്ച പ്രവർത്തന പരിചയമുണ്ടെന്നും തോമസ് വ്യക്തമാക്കി.രമേശ് ചെന്നിത്തല തുടരണമെന്ന് ചിലർക്ക് അഭിപ്രായമുണ്ടായിരുന്നു.

താനടക്കമുള്ള മറ്റുചിലരുടെ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ഉറച്ച് നിൽക്കുക എന്നതാണ് നിലപാടെന്നും പി.ടി.തോമസ് പറഞ്ഞു.’കേരളത്തിൽ ഏറ്റവും ശക്തമായി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. എന്നാൽ 2009 മുതൽ തനിക്ക് അത്തരമൊരു പ്രവർത്തനമില്ല.

പാർട്ടിയെ വലിയ കുഴപ്പത്തിലേക്ക് ഗ്രൂപ്പിസം നയിക്കുമെന്ന വിശ്വാസത്തിലാണ് പിൻമാറിയത്. ഗ്രൂപ്പുകൾക്കതീതമായിട്ടാണ് നിൽക്കുന്നതെന്ന് സതീശൻ പ്രവർത്തനങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമാണ്. അപ്പോൾ മാത്രമേ നമുക്കതിനെ വിലയിരുത്തനാകൂ’ പി.ടി.തോമസ് പറഞ്ഞു.

veena

തിരുവനന്തപുരം: കേരളത്തിലെ ലോക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായെന്ന് മെയ് മാസത്തിന് ശേഷമേ വ്യക്തമാകുവെന്നും കോവിഡ് കേസുകള്‍് കുറഞ്ഞാലും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അതേസമയം, ജൂണില്‍ ലോക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് ഇക്കാര്യത്തില്‍് തീരുമാനമെടുക്കുക. ഡെങ്കിപ്പനി, എലിപ്പനി പോലുളള മറ്റ് രോഗങ്ങള്‍ക്കെതിരെയും പ്രതിരോധം ശക്തമാക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ ദളിതനായ ഒരാളെ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും ദളിതര്‍ക്ക് ഇവിടെ അയിത്തമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടന സംവിധാനങ്ങളെ ചോദ്യം ചെയ്തും വിമര്‍ശിച്ചും നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലുള്ള മാനദണ്ഡത്തെ ചോദ്യം ചെയ്താണ്് പാര്‍ലമെന്റ് അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എത്തിയിരിക്കുന്നത്.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തുറന്ന് പറച്ചില്‍. ഏഴുതവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണെന്നും ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്‌സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ് എന്നാല്‍ താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍്ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്. എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.

ആലപ്പുഴ: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല.നേരത്തെ ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ വിഷമം ഉണ്ടോ എന്ന ചോദ്യത്തിന്- അതൊന്നും ഇനി ചർച്ചാവിഷയം അല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്.

എല്ലാവരും യോജിച്ചു നിന്നുകൊണ്ട് കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണം എന്ന് തന്നെയാണ് തന്റെ അഭിപ്രായം.-അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന്- അക്കാര്യം ജനങ്ങൾ വിലയിരുത്തട്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

താൻ ഇനി അതേപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ എട്ടുമണിയോടെ മല്ലികാർജുൻ ഖാർഗെ വിളിച്ച് പ്രതിപക്ഷ നേതൃസ്ഥാനമാറ്റത്തെ കുറിച്ച് പറഞ്ഞിരുന്നെന്നും ചെന്നിത്തല പറഞ്ഞു.കെ.പി.സി.സിയിൽ തലമുറമാറ്റം വേണോ എന്ന ചോദ്യത്തിന് അതെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഹൈക്കമാൻഡ് എന്തു തീരുമാനം എടുത്താലും താൻ അത് അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശന് പൂർണപിന്തുണ ലഭിക്കും. എല്ലാവരും ഒരുമിച്ച് നിൽക്കും. അതിൽ തർക്കം ഒന്നുമില്ല. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി ഒരു തീരുമാനം എടുത്താൽ എല്ലാ കോൺഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഞങ്ങൾ എല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ സതീശന് കഴിയട്ടേ എന്ന് ആശംസിക്കുന്നു.

അത്തരം കാര്യങ്ങൾ ഒന്നും ചർച്ചാവിഷയമല്ല. കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും തിരിച്ചു വരവിനുള്ള പാതയൊരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനു വേണ്ടി എല്ലാ പ്രവർത്തകരും നേതാക്കളും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നിൽക്കുക എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

govindan masater

തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യ വിതരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ.ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസൽ റൂളിലും ഭേദഗതി വേണം.

ഇതുസംബന്ധിച്ച് ബെവ്‌കോ എംഡിയുടെ മുന്നിൽ ഏതെങ്കിലും കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്‌സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ വിശദവിവരങ്ങൾ സഹിതം എക്‌സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. മദ്യത്തിന്റെ കാര്യമായതിനാൽ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

മദ്യം തൽക്കാലം ഹോം ഡെലിവറിയായി എത്തിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ തവണത്തേപ്പോലെ ബുക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യശാലകളിലെ തിരക്കു കുറയ്ക്കാൻ വേണ്ടിയായിരുന്നു ബെവ്ക്യു ആപ് ഏർപ്പെടുത്തിയത്.ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നിരുന്നു. മദ്യ വിതരണം എങ്ങനെ നടത്താനാകുമെന്നത് സംബന്ധിച്ച് എംവി ഗോവിന്ദൻ ബെവ്‌കോ എംഡിയുമായി ചർച്ച നടത്തി.

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും മഹാമാരിയെ നേരിടാന്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്നും തീരുമാനങ്ങള്‍ പരിശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെസി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസിലെ എല്ലാവരേയും ഏകോപിപ്പിച്ചു മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും കെസി വേണുഗോപാലും പ്രതികരിച്ചു. ഗ്രൂപ്പുകളെ ഫിനിഷ് ചെയ്തു മുന്നോട്ടു പോകണം എന്ന് ചിലര്‍ക്ക് ഉണ്ടാകും. പാര്‍ട്ടിക്ക് മുന്‍തൂക്കം നല്‍കുകയാണ് ലക്ഷ്യം. ഉത്തരവാദിത്തപ്പെട്ട നേതാക്കളും അതിനനുസരിച്ച് പെരുമാറുമെന്നാണ് കരുതുന്നുവെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചില്ല എന്‍സിപിയിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണെന്നും ലതിക സുഭാഷ് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില് സീറ്റ് നിഷേധിച്ചതോടെയാണ് പി സി ചാക്കോയും എന്‍സിപിയിലേക്ക് ചേക്കേറിയത്. ശരത് പവാറുമായി ചാക്കോയ്ക്കു അടുത്ത ബന്ധമുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്ഗ്രസ് നേരത്തെ ലതികാ സുഭാഷിനെ പുറത്താക്കിയിരുന്നു.അസ്വസ്ഥരായ കോണ്‍ഗ്രസ് നേതാക്കളെ പി സി ചാക്കോ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ സി പി ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തില്‍ പി സി ചാക്കോയ്ക്ക് ഉണ്ട്.

തിരുവനന്തപുരം: റിട്ടയര്‍ ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ബാക്കിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമേ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയി നിയമിക്കേണ്ടതുള്ളൂവെന്ന് സി പി എം തീരുമാനിച്ചെങ്കിലും സി പി ഐയോ മറ്റ് ഘടകകക്ഷികളോ ഇതിനോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചില്ല.മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍് പകുതി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പകുതി പേര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുമാണ്. സര്‍ക്കാര് ജോലിക്കാരില്‍ വിരമിക്കാന്‍ ആറുമാസം ബാക്കിയുള്ളവര്‍ പോലും പേഴ്‌സണല്‍ സ്റ്റാഫില്‍ കയറിപ്പറ്റാന്‍ ശ്രമം നടത്തും. കാരണം, റിട്ടയറായാലും ഉയര്‍ന്ന ശമ്പളത്തില്‍ തുടരാം. ആറുമാസം മാത്രം സര്‍വീസ് ബാക്കിയുള്ള ഒരു സ്‌പെഷ്യല്‍ സെക്രട്ടറിയെ മന്ത്രിയുടെ സ്റ്റാഫ് ആയി നിയമിച്ചാല്‍ ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളം കൊടുക്കണമെന്ന് മാത്രമല്ല ആറുമാസം കഴിഞ്ഞ് ഇയാള്‍ പെന്‍ഷനായാല്‍ പെന്‍ഷന്‍ തുക ഒഴികെയുള്ള ശമ്പളവും നല്‍കേണ്ടി വരും.അതുകൊണ്ട് തന്നെ, മൂന്നുലക്ഷം കോടി രൂപയോളം കടബാദ്ധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കലിന് പ്രാധാന്യം നല്‍കുമ്പോള്‍ റിട്ടയര്‍ ചെയ്യാന്‍ പോകുന്നവരെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാട്ടയില്‍ മന്ത്രിമാരുടെ സ്റ്റാഫ് ആക്കുന്നത് ഒട്ടും നീതീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഇതിന്റെ പശ്ചാത്തലത്തിലാണ് അഞ്ചുവര്‍ഷം സര്‍വീസ് ബാക്കിയില്ലാത്തവരെ പേഴ്‌സണല്‍ സ്റ്റാഫിലെടുക്കേണ്ടെന്ന് സി പി എം തീരുമാനിച്ചത്.

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തില്‍ തകര്‍ക്കേണ്ടവരെ തകര്‍ക്കാനും, ഉള്‍ക്കൊള്ളേണ്ടവരെ ഉള്‍ക്കൊള്ളുവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്ന് കെ.സുധാകരന്‍ എംപി. ആരുടേയും നോമിനിയായല്ല വി ഡി സതീശൻ മത്സര രംഗത്തേക്ക് എത്തിയത്.

പാര്‍ട്ടിയിൽ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി ഡി സതീശൻ. അവരുടെ ആഗ്രഹം ആണ് പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശൻ എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനാകുമെന്നും സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായരുന്നു അദ്ദേഹത്തിന്റെ പ്രതികരണം…