Politics (Page 564)

ബെയ്ജിങ്: ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാൻ്റെ അതിര്‍ത്തിയിൽ നിന്ന് എട്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് കയറി ചൈന ഒരു ഗ്രാമം തന്നെ നിര്‍മിച്ചെന്നും ഇവിടെ സൈനിക പോസ്റ്റ് അടക്കം സ്ഥാപിച്ചതായി ഫോറിൻ പോളിസി ജേണലിലെ പുതിയ റിപ്പോര്‍ട്ട്.ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംബന്ധിച്ച് വലിയ തര്‍ക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അടുത്ത കാലത്തായി ഭൂട്ടാൻ്റെ നിയന്ത്രണത്തിലുള്ള അതിര്‍ത്തിപ്രദേശങ്ങളിൽ ചൈന വൻതോതിൽ കയ്യേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുൻകാലങ്ങളിൽ ചൈന നടത്തിയിരുന്നതിനെക്കാള്‍ പ്രകോപനപരമായ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രിൽ മാസത്തിൽ ജനവാസമില്ലാത്ത യൂനാൻ പ്രവിശ്യയിലെ തെക്കൻ ഭാഗങ്ങള്‍ സന്ദര്‍ശിക്കാൻ ചൈന അന്താരാഷ്ട്ര സംഘത്തെ ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. സമാനമായ രീതിയിൽ അരുണാചൽ പ്രദേശ് അടക്കമുള്ള കേന്ദ്രങ്ങളിലും ജനവാസമില്ലാത്ത മേഖലകളിൽ ചൈന കയ്യേറ്റം നടത്തുന്നതായി മുൻപ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലഡാഖ് മേഖലയിലും ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ മുൻപ് വലിയ വിവാദമായിരുന്നു.ഹിമാലയൻ രാജ്യമായ ഭൂട്ടാൻ ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

എട്ടു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഭൂട്ടാനും ചൈനയും തമ്മിൽ മികച്ച നയതന്ത്രബന്ധമില്ല. ഒരു വൈദ്യുതി പ്ലാൻ്റും വെയര്‍ഹൗസും ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങള്‍ ചൈന ഇവിടെ നടത്തിയതായാണ് ഓസ്ട്രേലിയൻ മാധ്യമത്തിൻ്റെ റിപ്പോ്ര്‍ട്ട്.നിലവിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയുമായി സാംസ്കാരികമായി ഭൂട്ടാന് ഏറെ അടുപ്പമുണ്ട്. എന്നാൽ ചൈനയുമായുള്ള മോശം നയതന്ത്രബന്ധം മൂലം ചൈനീസ് എംബസി പോലും ഭൂട്ടാനിലില്ല. ഇരുരാജ്യങ്ങളും തമ്മിൽ 470 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്നുണ്ട്.

ചില കണക്കുകള്‍ പ്രകാരം ഭൂട്ടാൻ നിയന്ത്രണത്തിലുള്ള 12 ശതമാനത്തോളം സ്ഥലം ചൈനയുടെ കൈയ്യിലാണെന്നാണ് എഎൻഐ റിപ്പോര്‍ട്ട്.അതേസമയം, ചൈനയുടെ നീക്കങ്ങളിൽ പ്രതിഷേധമുണ്ടെങ്കിലും സൈനികമായി ദുര്‍ബലമായ ഭൂട്ടാന് ചൈനയോടു പിടിച്ചു നിൽക്കാൻ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അരുണാചൽ പ്രദേശ് അതിര്‍ത്തികളിൽ അടക്കം ചൈന നടത്തുന്ന നീക്കങ്ങള്‍ കൂടി ചേര്‍ത്തു വായിച്ചാൽ ചൈനയുടെ യഥാര്‍ഥ ലക്ഷ്യം ഇന്ത്യയാണെന്നാണ് മനസ്സിലാക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ലഭിക്കുക 68,262 മെട്രിക് ടൺ ഭക്ഷ്യധാന്യമാണ്. ഒപ്പം 251.35 കോടി രൂപയുടെ കേന്ദ്ര വിഹിതവും ലഭിക്കും. ഈ തുക ഉൾപ്പെടുത്തി ഒപ്പം ഭക്ഷ്യധാന്യത്തിന്റെ കടത്തുകൂലി, പാചകത്തൊഴിലാളികൾക്കുള‌ള ഓണറേറിയം എന്നിവ വർദ്ധിപ്പിച്ചതും ചേർത്താകുമ്പോൾ ഇത്തവണ സംസ്ഥാന ബ‌ഡ്‌ജറ്റിൽ 526 കോടി രൂപയാണ് ഉച്ചഭക്ഷണ പദ്ധതിയ്‌ക്കായി വകയിരുത്തിയിരിക്കുന്നത്.

മുൻപ് പദ്ധതിയിലുൾപ്പെട്ട 27 ലക്ഷം വിദ്യാർത്ഥികൾക്കായി സൗജന്യ ഭക്ഷ്യകി‌റ്റ് സെപ്‌തംബർ മാസത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപ വകയിരുത്തിയ ഇതിന് കേന്ദ്ര സഹായവുമുണ്ടായിരുന്നു.സംസ്ഥാനത്തിന്റെ നിർബന്ധിത വിഹിതമായ 394.15 കോടിയുടെ പദ്ധതി അടങ്കലും സംസ്ഥാനം സമർപ്പിച്ച വാർഷിക വർക്ക് പ്ലാൻ,​ ബഡ്ജറ്റ് പ്രൊപ്പോസലുകൾ എന്നിവ കേന്ദ്ര സ്‌കൂൾ വിദ്യാഭ്യാസവും സാക്ഷരത വകുപ്പ് സെക്രട്ടറി അനിത കാർവാളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രോഗ്രാം അപ്പ്രൂവൽ ബോർഡ് യോഗം അംഗീകരിച്ചു.

തിരുവനന്തപുരം: അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണ് വിഡി സതീശന് ലഭിച്ച എം.എല്‍.എ സ്ഥാനമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന് വി.ഡി സതീശന് സാധിച്ചിട്ടുണ്ട്.അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് നേരത്തെ ലഭിക്കാതെ പോയിട്ടുണ്ട്. പക്ഷെ, പാര്‍ട്ടിക്ക് വേണ്ടി അദ്ദേഹം ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്ഗ്രസും യുഡിഎഫും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സന്ദര്‍ഭമാണ് ഇത്.എന്റെ കൊച്ചനുജനായ സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം നീതിപൂര്‍വം നിര്‍വഹിക്കുമെന്നും നിയുക്ത വടകര എം എല്‍ എ കെ കെ രമ. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.നിയമസഭയില്‍ സിപിഎമ്മിന് വന്‍ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ആശങ്കയില്ലെന്നും, എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കുമെന്നും രമ മുന്‍പ് പറഞ്ഞിരുന്നു. എല്‍ ഡി എഫിന്റെ മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ വടകര സീറ്റ് പിടിച്ചെടുത്തത്.

തിരുവനന്തപുരം: പി.സി വിഷ്ണുനാഥ് യു.ഡി.എഫ് നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥി. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്കാം. ആദ്യ ദിനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ചടങ്ങാണ് നടക്കുന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ മാസം 28-ന് ഗവര്‍ണര്‍് ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ജൂണ്‍് നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകന്‍ വിഡി സതീശന്‍ എത്തുന്നതും ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാത്തതും ഈ സഭയുടെ സവിശേഷതയാണ്. പതിനാലാം നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരില്‍ കെ കൃഷ്ണന്‍കുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുന്‍ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവര്‍. ജൂണ്‍ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.ആദ്യമായി നിയമസഭയില്‍ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്.

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്കി.99 ശതമാനവും മുസ്ലിങ്ങള് ജീവിക്കുന്ന ദ്വീപില് തദ്ദേശീയരുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റര് പ്രഫുല് പട്ടേല് നടപ്പാക്കുന്നത്.

ചുമതലയേറ്റ ഉടന്, കോവിഡ് പ്രതിരോധത്തിനായി ദ്വീപില് നിലവിലുണ്ടായിരുന്ന നടപടിക്രമം മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും നീക്കുകയും ചെയ്തു. 2020 അവസാനം വരെ ഒറ്റ കോവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപില് ഇപ്പോള് മഹാമാരി വളരെ വേഗം പടരാന് കാരണം അശാസ്ത്രീയമായ ഈ തീരുമാനമാണെന്നാണ് ദ്വീപ് നിവാസികള് പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്ഗവും അട്ടിമറിക്കാന് ഗോവധ നിരോധനം നടപ്പാക്കാനും തീരുമാനിച്ചു. ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്കാരിക വൈവിധ്യം തകര്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതില് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു.

സര്ക്കാര് ഓഫീസുകളിലെ തദ്ദേശീയരായ താല്ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അങ്കണവാടികള് അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില് നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്കൂളുകളില് ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു.ഭൂരിപക്ഷം ജനങ്ങളുടെയും വരുമാന മാര്ഗം മീന്പിടുത്തമാണ്. തൊഴിലാളികള് അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡ്ഡുകള് തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികള്ക്ക് മാത്രം നല്കിയ ഇളവനുസരിച്ച് നിര്മിച്ച താല്ക്കാലിക കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്.

വര്ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല് ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന് കൈക്കൊണ്ടു. ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമര്ശനം ഉയരുന്നുണ്ട്.ഏകാധിപതിയെപ്പോലെ നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്ട്രേറ്ററെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തില് നിലവില് വന്ന ജനവിരുദ്ധ തീരുമാനങ്ങള് റദ്ദാക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പേരിൽ വൻ പണ പിരിവ് നടത്തിയെന്നും, പൈസ
നേതാക്കളുൾപ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി ആരോപിച്ചിരുന്നു. താനൊരു സാധാരണ സിനിമാക്കാരനാണെന്നും, തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള തുക ചിലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾത്തന്നെ കൂടുതൽ പണം ചിലവാകുമെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താനാണ് നേതാക്കൾ ശ്രമിച്ചതെന്നും, അവർ നിരന്തരം പണം ആവശ്യപ്പെട്ടുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.

സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താൻ മത്സരിക്കാൻ വരുന്നതെന്നായിരുന്നു അവർ വിചാരിച്ചതെന്ന് താരം പറയുന്നു.ഒരോ സിനിമാ താരത്തിന്റെയും കൈയിൽ നിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരെ എന്നായിരുന്നു ഒരു നേതാവ് ചോദിച്ചതെന്നും, പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റ് പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും ധർമജൻ വെളിപ്പെടുത്തി.

കെ പി സി സി സെക്രട്ടറിയുടെ പേരിൽ പണ പിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നൽകിയിരുന്നു.ഇപ്പോഴിതാ മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ധർമജൻ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്കെത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും എഐസിസിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.എല്ലാവരുടേയും സഹകരണത്തോടെ പരാജയത്തിന്റെ കാര്യങ്ങള്‍ പരിശോധിച്ച്, തിരുത്തി യുഡിഎഫ് മുന്നോട്ട് പോകുമെന്നും വി ഡി സതീശന് എല്ലാവിധ പിന്തുണയും നല്കുമെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപില്‍ കാശ്മീര്‍ മോഡല്‍ പ്രതിഷേധവുമായി തീവ്രവാദ ശക്തികള്‍ക്ക്പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്‌ട്രേറ്ററായി ദ്വീപില്‍ എത്തുന്നത്. തുടര്‍ന്ന് ദ്വീപില്‍ നിരവധി ലഹരി വേട്ടകള്‍ നടത്തുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയല്‍ രാജ്യവിരുദ്ധ മോഡല്‍ പ്രതിഷേധമാണ് ദ്വീപില്‍ നടക്കുന്നത്. ദ്വീപിലേക്കുള്ള ലഹരിവരവ് തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കിയിരുന്നു.

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദ്വീപില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദ്വീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ദ്വീപിലെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

ഈ നിയമങ്ങള്‍ക്കെതിരെയാണ് ദ്വീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഘത്തിന് എസ്ഡിപിഐ/പോപ്പുലര്‍ ഫ്രണ്ട്, സിപിഎം കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ പിന്തുണയുണ്ട്. മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്.

കണ്ണൂര്‍: സിപിഎം കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ തലമുറ മാറ്റത്തിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

്അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്

ബിജെപിയുടെ നേതാക്കളായ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്നും മാറി നിന്നപ്പോള്‍ നരേന്ദ്രമോദി മുതിര്‍ന്ന നേതാക്കളെ ഒതുക്കിയെന്ന് പരിഹസിച്ചവര്‍ ഇന്ന് തലമുറ മാറ്റമെന്ന ഓമനപേരിട്ട് മന്ത്രിമാരേയും നേതാക്കളേയും മാറ്റുകയാണ്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിശ്ചയിച്ച രാഹുലിനും കോണ്‍ഗ്രസ്സിനും നല്ല നമസ്‌ക്കാരം. സിപിഎമ്മിനെപ്പോലെ നിങ്ങളും ബിജെപിക്ക് പഠിക്കുകയാണെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഈ തലമുറമാറ്റം പണ്ട് ബിജെപി നടത്തിയപ്പോള്‍ അദ്വാനിയെ ഒതുക്കി, മുരളീമനോഹര് ജോഷിയെ മൂലക്കിരുത്തി എന്നൊക്ക പ്രചരിപ്പിച്ചവരാണ് നിങ്ങള്‍ രാഹുല്‍ ജീ.
വളരെ ലളിതമായി പറയട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശരിയായ ജനാധിപത്യ പാര്‍ട്ടിയാണ് ബിജെപി. നിങ്ങളുടെ അമ്മ (സോണിയ ) എത്ര കാലമായി പ്രസിഡന്റായിട്ട് ? അതിനിടയില്‍ ബിജെപി ഇന്ത്യക്ക് നല്കിയ ദേശീയ നേതാക്കളുടെ പേര് കേട്ടോളൂ രാജ്‌നാഥ് സിംഗ്, നിതിന്‍് ഗഡ്ഗരി, അമിത് ഷാ, ജഗ്ത് പ്രകാശ് നന്ദ…എത്ര എത്ര നേതാക്കള്‍? എന്നാല്‍ കോണ്ഗ്രസ് എത്ര നേതാക്കളെ ഉണ്ടാക്കി. അമ്മക്ക് ശേഷം മകന്‍് മാത്രം. ഒഴുക്കുള്ള നദിയിലെ നല്ല ജലം ഉണ്ടാവും നിങ്ങള്‍ വൈകിപ്പോയി. അതിനാല്‍് കേരളത്തില്‍ നിങ്ങള്‍ വലിയ തലമുറമാറ്റം നടത്തിയെന്ന് പറഞ്ഞാല്‍് കാര്യ വിവരമുള്ളവരാരും അനുകൂലിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ പ്രസിഡന്റായി നിശ്ചയിക്കുന്നത് 70 കഴിഞ്ഞ കെ. സുധാകരനയാണെന്ന് കേട്ടപ്പോള്‍ ചിരിവരുന്നു.
കഴിഞ്ഞ ഒരു വര്‍ഷം മുമ്പാണ് ബിജെപിയില് സംഘടനാ തെരഞ്ഞെടുപ്പ് നടന്നത്. ബൂത്ത് പ്രസിഡന്റ് മുതല്‍ അഖിലേന്ത്യാ പ്രസിഡന്റ് വരെ മാറി. മണ്ഡലം പ്രസിഡന്റ് 40 വയസ്സ്, ജില്ലാ പ്രസിഡന്റ് 45 വയസ്സ് കവിയരുത്. ഈ തീരുമാനത്തോടെ ബിജെപിയില്‍ നടന്നത്. തലമുറ മാറ്റമല്ല മറിച്ച് വിപ്ലവമാണ്. പ്രബുദ്ധ കേരളത്തിന് നിങ്ങളുണ്ടാക്കിയ ബിജെപി വിരോധം കുറഞ്ഞ് വരും. അന്ന് ഈ ദേശീയ പ്രസ്ഥാനത്തെ കേരളവും അംഗീകരിക്കും.