പാര്‍ട്ടിയിൽ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി ഡി സതീശൻ;കെ.സുധാകരന്‍

തിരുവനന്തപുരം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തില്‍ തകര്‍ക്കേണ്ടവരെ തകര്‍ക്കാനും, ഉള്‍ക്കൊള്ളേണ്ടവരെ ഉള്‍ക്കൊള്ളുവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്ന് കെ.സുധാകരന്‍ എംപി. ആരുടേയും നോമിനിയായല്ല വി ഡി സതീശൻ മത്സര രംഗത്തേക്ക് എത്തിയത്.

പാര്‍ട്ടിയിൽ തിളച്ച് മറിയുന്ന യുവജനങ്ങളുടേയും പുതു തലമുറയുടേയും പ്രതിനിധിയാണ് വി ഡി സതീശൻ. അവരുടെ ആഗ്രഹം ആണ് പ്രതിപക്ഷ സ്ഥാനത്തേക്ക് വിഡി സതീശൻ എത്തുന്നതോടെ നിറവേറ്റപ്പെടുന്നതെന്നും നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ തിരിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനാകുമെന്നും സുധാകരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായരുന്നു അദ്ദേഹത്തിന്റെ പ്രതികരണം…