ലതികാ സുഭാഷ് എന്‍സിപിയിലേക്ക്

തിരുവനന്തപുരം: ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചില്ല എന്‍സിപിയിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണെന്നും ലതിക സുഭാഷ് പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില് സീറ്റ് നിഷേധിച്ചതോടെയാണ് പി സി ചാക്കോയും എന്‍സിപിയിലേക്ക് ചേക്കേറിയത്. ശരത് പവാറുമായി ചാക്കോയ്ക്കു അടുത്ത ബന്ധമുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്ഗ്രസ് നേരത്തെ ലതികാ സുഭാഷിനെ പുറത്താക്കിയിരുന്നു.അസ്വസ്ഥരായ കോണ്‍ഗ്രസ് നേതാക്കളെ പി സി ചാക്കോ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ സി പി ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തില്‍ പി സി ചാക്കോയ്ക്ക് ഉണ്ട്.