കേരളത്തില്‍ ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

തിരുവനന്തപുരം: കേരളത്തില്‍ ദളിതനായ ഒരാളെ കെപിസിസി അധ്യക്ഷ സ്ഥാനത്തെത്തിക്കില്ലെന്നും ദളിതര്‍ക്ക് ഇവിടെ അയിത്തമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംഘടന സംവിധാനങ്ങളെ ചോദ്യം ചെയ്തും വിമര്‍ശിച്ചും നിരവധി നേതാക്കളാണ് കോണ്‍ഗ്രസില്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലുള്ള മാനദണ്ഡത്തെ ചോദ്യം ചെയ്താണ്് പാര്‍ലമെന്റ് അംഗം കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എത്തിയിരിക്കുന്നത്.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തുറന്ന് പറച്ചില്‍. ഏഴുതവണ ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണെന്നും ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്‌സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ് എന്നാല്‍ താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍്ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തത്. എന്നാല്‍ തനിക്കതിന്റെ ആവശ്യമില്ലെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു.