Politics (Page 103)

സംരംഭകനെ തടസ്സപ്പെടുത്തുന്ന നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുവെന്ന് കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍. സര്‍ക്കാരിന്റെ വ്യവസായ നയം ഈ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ആക്ഷേപം ശരിവച്ച തദ്ദേശമന്ത്രി എം.ബി രാജേഷും വ്യവസായ മന്ത്രി പി.രാജീവും സാങ്കേതികത്വത്തിന്റെ പേരില്‍ സംരംഭകര്‍ക്ക് തടസ്സമുണ്ടാക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ റോഡില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഫസ്റ്റം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. ഒന്നരമാസമായി ജയിലില്‍ ആയിരുന്നു ഗ്രോ വാസു.വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു കോടതി വ്യക്തമാക്കി. സര്‍ക്കാരിന് നല്‍കിയ ഇരുട്ടടിയാണ് കോടതിവിധിയെന്ന് ഗ്രോ വാസുവിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 20 പ്രതികളുള്ള കേസില്‍ 17 പ്രതികളെ കോടതി വെറുതെ വിട്ടു.കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്.ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയാറായില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്ക് മാറ്റുകയായിരന്നു. ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ചപ്പോഴൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ നിന്ന് വാസു പിന്നോട്ട് പോയില്ല.കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

സോളാര്‍ ആരോപണം വഴി 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 36% നേട്ടമുണ്ടായി. 2021ലെ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടായി. അതുകൂടാതെ പെരുമ്പാവൂര്‍ ജിഷാ മരണവും കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വി.എം സുധീരനുമുണ്ടാക്കിയ കലാപങ്ങളുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത്. യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസിനുള്ളില്‍ ഒരു കലാപമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചൂ. അത് എല്‍ഡിഎഫ് ഉപയോഗിച്ചു.പിണറായിയെ കണ്ടത് എകെജി സെന്ററിനു മുന്നിലെ ഫ്‌ളാറ്റില്‍ വച്ചാണ്. ലാവലിന്‍ കേസില്‍ താന്‍ കാരണം പിണറായിക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് 2016ലെ തിരഞ്ഞെടുപ്പോടെ അത് പരിഹരിക്കപ്പെട്ടു.കേരള ഹൗസില്‍ നിന്ന് പിണറായി തന്നെ ഇറക്കിവിട്ടിട്ടില്ല. കേരള ഹൗസില്‍ വി.എസ് താമസിക്കുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. എന്നാല്‍ മുറി മാറി പിണറായിയുടെ മുറിയിലാണ് ബെല്ലടിച്ചത്. ‘നിങ്ങളെന്താണ് കാണിക്കുന്നത്’ എന്നാണ് പറഞ്ഞത്. അല്ലാതെ തന്നോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞിട്ടില്ല. അന്ന് പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നു.
സിബിഐ തന്നോട് ചോദിച്ചത് രണ്ട് കാര്യങ്ങളാണ്. പരാതിക്കാരിക്ക് എത്ര രൂപ നല്‍കി? ചാനല്‍ 50 ലക്ഷം രൂപ നല്‍കിയോ എന്ന് ചോദിച്ചു. 50 ലക്ഷമല്ല, അഞ്ച് ലക്ഷം പോലും നല്‍കി ഒരു ചാനലും കത്ത് വാങ്ങില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെ താന്‍ അങ്ങോട്ട് സമീപിച്ചതാണ്. അതില്‍ ഒരു സാമ്പത്തിക ഇടപാടുമില്ല.ശരണ്യ മനോജ് ഈ ഇരയെ വിറ്റ് കാശുണ്ടാക്കുകയായിരുന്നു. ഈ കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജ് ആയിരുന്നു. 50 ലക്ഷം എന്ന ആരോപണം ശരണ്യ മനോജ് പുകമറ സൃഷ്ടിക്കാന്‍ ഉന്നയിച്ചതാണ്. ഗണേഷ് കുമാര്‍ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പിതാവിനെ കുടുക്കിയതിനു പിന്നില്‍ താനുണ്ടെന്ന് ഗണേഷ് വിശ്വസിച്ചിരുന്നു. കത്ത് ഉണ്ടെന്ന് അറിഞ്ഞ് താനാണ് ശരണ്യ മനോജിനെ സമീപിച്ചത്. ശരണ്യ മനോജിന്റെ പക്കല്‍ കത്തുണ്ടെന്ന് അറിഞ്ഞാണ് അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹം എറണാകുളത്ത് വന്നാണ് കത്ത് കൈമാറിയത്. ഈ റിപ്പോര്‍ട്ട് മാത്രമല്ല, സിബിഐയുടെ അഞ്ച് ക്ലോസര്‍ റിപ്പോര്‍ട്ട് കൂടിയുണ്ട്. അത് പുറത്തുവന്നാല്‍ പലര്‍ക്കും ബുദ്ധിമുട്ടാകും.ലാവലിന്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ല. മറിച്ച് പിണറായിയെ ആരോ ധരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യമന്ത്രിയെ അടക്കം കടന്നാക്രമിച്ചതിനു പിന്നാലെയാണ് നന്ദകുമാര്‍ ഇന്ന് മാധ്യമങ്ങളെ കാണുന്നത്. പ്രതിപക്ഷത്തെ നേരിടാന്‍ ഭരണപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ് നന്ദകുമാറും ഉന്നയിക്കുന്നത്. മറ്റൊരു വിഷയത്തില്‍ ഇന്ന് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച നടക്കാനിരിക്കേയാണ് നന്ദകുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്

കെല്‍ട്രോണിനെതിരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശം നാക്ക്പിഴയല്ല, യുഡിഎഫ് രാഷ്ട്രീയമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കുക, സ്വകാര്യവത്കരിക്കുക തുടങ്ങിയവ യുഡിഎഫിന്റെ രാഷ്ട്രീയമാണ്. കെല്‍ട്രോണിനെ തകര്‍ക്കാനുള്ള ശ്രമം യുഡിഎഫ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും തകര്‍ന്ന് കിടന്ന സ്ഥാപനത്തെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ ഒരിക്കലും തയ്യാറായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.’കെല്‍ട്രോണിനെ പഴയ പ്രതാപത്തില്‍ എത്തിക്കുമെന്ന് അറിയിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ബജറ്റ് വിഹിതമായി 114 കോടി രൂപ അനുവദിച്ചതിനു പുറമെ 78 കോടി രൂപയുടെ ഓഹരിയാക്കി മാറ്റി. വീണ്ടും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ചുമതല കെല്‍ട്രോണിനെ ഏല്‍പ്പിച്ചു.’ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവുമായി, 2021-22 സാമ്പത്തിക വര്‍ഷം 522 കോടിയുടെ വിറ്റുവരവും 20 കോടിയുടെ അറ്റാദായവും കെല്‍ട്രോണ്‍ സ്വന്തമാക്കിയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 2026ല്‍ 1000 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നാണ് വ്യവസായമന്ത്രി പറയുന്നത്. കെല്‍ട്രോണിനെയും കെല്‍ട്രോണിലെ ജീവനക്കാരുടെ പ്രയത്‌നത്തെയും അവഹേളിക്കുന്ന പ്രസ്താവന തിരുവഞ്ചൂര്‍ പിന്‍വലിക്കണമെന്ന് കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സോളാർ കേസിൽ എൽഡിഎഫ് നേതാക്കൾക്കെതിരേ ആക്ഷേപം ഉയരേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫും സോളാർ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വന്നതാണെന്നും അന്വേഷണവും കമ്മിഷനെ നിശ്ചയിച്ചതും ഒക്കെ യുഡിഎഫ് സർക്കാരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാം യുഡിഎഫും. കോൺഗ്രസും ബന്ധപ്പെട്ടിട്ടുള്ളതാണ്. എൽഡിഎഫ് നേതാക്കൾ ഇതിന്റെ ഭാഗമേയല്ല. സർക്കാരിന് ലഭിച്ച വിവരങ്ങളനുസരിച്ച് നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. പാർട്ടി പരിപാടി ഉപേക്ഷിച്ച് ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഇ പി ജയരാജൻ മറുപടി നൽകി. വി ഡി സതീശനെ കാണാൻ വേണ്ടി പോയതാണ്. ഞങ്ങൾ പരിചയക്കാർ എന്ന നിലയിൽ അദ്ദേഹം ഉള്ള സ്ഥലം അന്വേഷിച്ച് അങ്ങനെ പോയപ്പോൾ അയാളെ അന്വേഷിച്ച് പോയതാ. അല്ലാതെ തനിക്ക് നന്ദകുമാറുമായി യാതൊരു ബന്ധവുമില്ല. നന്ദകുമാറിന്റെ അമ്മയെ തനിക്ക് അറിയില്ലെന്നും വി ഡി സതീശനെ കാണാൻ വേണ്ടി പോയതാണെന്ന് കണക്കാക്കിക്കൊള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദല്ലാൾ നന്ദകുമാർ കോൺഗ്രസുകാരനെന്നാണ് മനസ്സിലാക്കുന്നത്. യുഡിഎഫിന്റെ പലർക്കും അയാളുമായി ബന്ധമുണ്ട്. തനിക്ക് അയാളുമായി യാതൊരു ബന്ധവുമില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഗീത, ഉപനിഷത്തുകൾ നിരവധി ഹിന്ദു പുസ്തകങ്ങൾ എന്നിവ വായിച്ചിട്ടുണ്ടെന്നും അതിലെന്നും പറയുന്നതല്ല ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാരീസിലെ സയൻസസ് പി ഒ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ദുർബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് താൻ ഒരു ഹിന്ദു പുസ്തകത്തിലും വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദു ദേശീയവാദി എന്നത് തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികൾ അല്ല. അവർക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. അധികാരം പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് തിരിച്ചടി. .ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ.ബാബു ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്ന് സുപ്രീംകോടതി പറഞ്ഞു. സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമില്ലെന്നും കോടതി അറിയിച്ചു. അതേസമയം കെ.ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനില്‍ക്കുമെന്ന് കേസ് പരിഗണിച്ച കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും എം സ്വരാജ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ബാബു, ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയതു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്ന് ബാബു പ്രചരണം നടത്തിയെന്നും ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നൽകിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ആലത്തുര്‍ മുന്‍ എം.പിയും സിപിഎം നേതാവുമായ പി.കെ ബിജുവിനും കുരുക്ക് മുറുകുന്നതായി റിപ്പോര്‍ട്ട്. പി.കെ ബിജുവിനെ ഇ.ഡി ചോദ്യം ചെയ്യും. ഹാജരാകുന്നതിന് ഇ.ഡി ബിജുവിന് ഉടന്‍ നോട്ടീസ് അയക്കും.എംഎല്‍എ എ.സി മൊയ്തീനെ ഇ.ഡി ഇന്നലെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മൊഴിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കണോ എന്നതില്‍ ഇ.ഡി തീരുമാനമെടുക്കും.അതേസമയം, പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എ.സി മൊയ്തീന്‍ പ്രതികരിച്ചിച്ചുരുന്നു. ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കി. വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ മൊയ്തീന്‍, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നല്‍കിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു

സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെയാണെന്നും ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ല. രാഷ്ട്രീയ ആരോപണം മാത്രമാണ് അത്. അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അന്‍വര്‍ സാദത്ത് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ അഭിമാനകരമായി ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു ആക്ഷേപവും കേള്‍ക്കേണ്ടിവരുന്നില്ല. അതില്‍ ജനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അത് കേവലം ആഭ്യന്തരവകുപ്പിന്റെ മാത്രം മേന്മയല്ല, നാടിന്റെ സംസ്‌കാരം കൂടിയാണ്. പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു നടപടിയുണ്ടായാല്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനം ജനങ്ങള്‍ സ്വീകരിക്കും. രാജ്യത്ത് നടക്കുന്ന പൊള്ളുന്ന പല അനുഭവങ്ങളും നമ്മുടെ നാട്ടിലില്ല.ആലുവയില്‍ നടന്ന സംഭവത്തില്‍ നമ്മുടെ നാട് അപലപിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദികളെ എത്രയും വേഗം പിടികൂടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളുണ്ട്. എങ്കിലും വിവരശേഖരണത്തിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതി വീണ്ടും മാറ്റി. അസൗകര്യമുണ്ടെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിവച്ചത്. ഇതു 35ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.മറ്റു കേസുകളുടെ തിരക്കില്‍ ആയതിനാല്‍ ലാവലിന് കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌ വി രാജു അറിയിക്കുകയായിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിനെ മറ്റ് കക്ഷികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ല. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.ഇത്തവണ അസൗകര്യം സി ബി ഐ അഭിഭാഷകന്