ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നത്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. ഹിന്ദുത്വവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ബിജെപി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. താൻ ഗീത, ഉപനിഷത്തുകൾ നിരവധി ഹിന്ദു പുസ്തകങ്ങൾ എന്നിവ വായിച്ചിട്ടുണ്ടെന്നും അതിലെന്നും പറയുന്നതല്ല ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാരീസിലെ സയൻസസ് പി ഒ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ദുർബലരായ ആളുകളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യണമെന്ന് താൻ ഒരു ഹിന്ദു പുസ്തകത്തിലും വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദു ദേശീയവാദി എന്നത് തെറ്റായ വാക്കാണ്. അവർ ഹിന്ദു ദേശീയവാദികൾ അല്ല. അവർക്ക് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ല. അധികാരം പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.