തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ.ബാബുവിന് തിരിച്ചടി. .ബാബുവിന് എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ.ബാബു ആവശ്യപ്പെട്ടു. എന്നാൽ അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്ന് സുപ്രീംകോടതി പറഞ്ഞു. സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമില്ലെന്നും കോടതി അറിയിച്ചു. അതേസമയം കെ.ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനില്‍ക്കുമെന്ന് കേസ് പരിഗണിച്ച കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയെ സമീപിച്ചത്.
ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുകയാണെന്ന് സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും എം സ്വരാജ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബാബു, ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയതു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്ന് ബാബു പ്രചരണം നടത്തിയെന്നും ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നൽകിയത്.