സംരംഭകനെ തടസ്സപ്പെടുത്തുന്ന നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നു: ഗണേഷ്‌കുമാര്‍, ശരിവച്ച് മന്ത്രിമാർ

സംരംഭകനെ തടസ്സപ്പെടുത്തുന്ന നടപടി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുവെന്ന് കെ.ബി ഗണേഷ്‌കുമാര്‍ നിയമസഭയില്‍. സര്‍ക്കാരിന്റെ വ്യവസായ നയം ഈ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണെന്നും ഇത്തരം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ആക്ഷേപം ശരിവച്ച തദ്ദേശമന്ത്രി എം.ബി രാജേഷും വ്യവസായ മന്ത്രി പി.രാജീവും സാങ്കേതികത്വത്തിന്റെ പേരില്‍ സംരംഭകര്‍ക്ക് തടസ്സമുണ്ടാക്കുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.