Politics (Page 101)

ഹൈദരാബാദ്: വിശാല പ്രവർത്തകസമിതി യോഗം ചേർന്ന് കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ് കോൺഗ്രസ് യോഗം ചേർന്നത്. ഹൈദരാബാദിലായിരുന്നു യോഗം. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറ പാകിയത് കോൺഗ്രസാണെന്നും അതുകൊണ്ടുതന്നെ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും കോൺഗ്രസിനാണെന്നും എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

അവസാന ശ്വാസംവരെ ഇതിനായി പോരാടും. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാംവാർഷികമാണ് 2024-ൽ. അടുത്തവർഷം ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് മഹാത്മാ ഗാന്ധിക്ക് നൽകുന്ന യഥാർഥ ആദരവായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കണം. ബിജെപിയുടെ പോരായ്മകളും ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടണമെന്ന് ഖർഗെ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ, പാർട്ടി അധ്യക്ഷന്മാർ തുടങ്ങിയവർ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുത്തിരുന്നു.

വീണ്ടും ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശത്തേക്ക് പോവും. ഇത്തവണ സൗദി അറേബ്യയിൽ വച്ചാണ് ലോക കേരള സഭ നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അതുമതി തേടി കേന്ദ്രത്തിനു അപേക്ഷ നൽകിയിട്ടുണ്ട്. അടുത്തമാസം 19 മുതൽ 22 വരെയാണ് കേരള സഭ നടക്കുന്നത്.

ലോക കേരള സഭ ഈ വർഷം രണ്ടു മേഖല സമ്മേളനമാണ് പ്രഖ്യാപിച്ചിരുന്നത്. ആദ്യം പ്രഖ്യാപിച്ച അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനിയുള്ളത് സൗദി സമ്മേളനമാണ് അതാണ് ഒക്ടോബറിൽ നടക്കുന്നത്. മേഖല സമ്മേളനം, യാത്ര പരസ്യപ്രചാരണം എന്നിവക്കായി സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ലോക കേരള സഭയിൽ രണ്ടരകോടി രൂപ അനുവദിച്ച് ഉത്തരവിട്ടിരുന്നു. ന്യൂയോർക്കിൽ വച്ച് നടന്ന ലോക കേരള സഭ ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി സമയത്ത് ലോക കേരള സഭക്കുള്ള സർക്കാരിന്റെ ധൂർത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ലോക കേരള സഭക്ക് കേന്ദ്രം അനുമതി നൽകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

ഹൈദരാബാദ്: തെലങ്കാനയിൽ ജനങ്ങൾക്ക് വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. മുതിർന്ന നേതാവ് സോണിയാ ഗാന്ധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടു വെയ്ക്കുന്നത്.

വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പുനൽകുകയും ചെയ്തു. ഹൈദരാബാദിലെ തുക്കുഗുഡയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു സോണിയയുടെ പരാമർശങ്ങൾ. സംസ്ഥാനത്തെ ടി.എസ്.ആർ.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ, കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 12,000 രൂപ, നെൽകൃഷിക്ക് 500 രൂപ ബോണസ് എന്നിവ ഉറപ്പുവരുത്തുമെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.

അർഹരായ കുടുംബങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അഞ്ചുലക്ഷം രൂപയുടെ വിദ്യാ ഭറോസ കാർഡ്, എല്ലാ മണ്ഡലത്തിലും തെലങ്കാന ഇന്റർനാഷണൽ സ്‌കൂൾ, പ്രായമായവർക്ക് പ്രതിമാസം 4000 രൂപ പെൻഷൻ, പത്തുലക്ഷത്തിന്റെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

ഹൈദരാബാദ്: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളിൽ സർക്കാരിനെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളിലൊന്നും കേന്ദ്രം കൃത്യമായ മറുപടി നൽകാറില്ലെന്ന് ഖാർഗെ പറഞ്ഞു. ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അടിസ്ഥാന പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ സർക്കാർ കൃത്യമായ മറുപടി നൽകാറില്ല. ഇത്തരം സാഹചര്യങ്ങളിൽ ‘5 ട്രില്യൺ സമ്പദ്വ്യവസ്ഥ’, ‘അമൃതകാൽ’ തുടങ്ങി പുതിയ മുദ്രാവാക്യങ്ങൾ ചൂണ്ടിക്കാട്ടി അവർ വിഷയം മാറ്റുന്ന തന്ത്രം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.

രാജ്യം മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നത് നിലവിൽ കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. എന്നാൽ, മുദ്രാവാക്യങ്ങളിലൂടെ രാജ്യം പുരോഗമിക്കില്ല. പരാജയങ്ങൾ മറച്ചുവെക്കാനുള്ള മുദ്രാവാക്യങ്ങളാണിവയെന്ന് പൊതുസമൂഹത്തോട് കോൺഗ്രസ് വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹി: ലോക്സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ ഇന്ത്യാ മുന്നണിയിൽ ആശങ്കയെന്ന് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെയേ സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനം ഉണ്ടാകുവെന്നാണ് വിവരം. ആദ്യം ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാകും പ്രാഥമികമായ ചർച്ചകൾ തുടങ്ങുക.

ബംഗാളിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നിവരുമായാണ് സീറ്റു പങ്കിടേണ്ടത്. കോൺഗ്രസുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെങ്കിലും സിപിഎമ്മിനെ എങ്ങനെ നേരിടുമെന്ന കാര്യം വ്യക്തമല്ല. കോൺഗ്രസ്, ജെഡിയു, ആർജെഡി എന്നിവരുമായാണ് ബിഹാറിൽ സീറ്റ് വിഭജനം നടത്തേണ്ടത്. ജെഡിയു, ആർജെഡി എന്നിവർക്ക് തുല്യമായി സീറ്റുകൾ പങ്കിട്ട് സമവായത്തിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം.

മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി, ശിവസേന (താക്കറെ) വിഭാഗം എന്നിവയുമായാണ് സീറ്റുകൾ പങ്കിടേണ്ടത്. മൂന്നുപാർട്ടികൾക്കും തുല്യമായി സീറ്റ് നൽകാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കര വിതരണ ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദരവ് പ്രകടിപ്പിച്ച് എഴുന്നേറ്റു നിന്ന നടൻ ഭീമൻ രഘുവിനെ പരിഹസിച്ച് സംവിധായകൻ ഡോ. ബിജു.മാത്രമല്ല മുഖ്യമന്ത്രിയെയും സർക്കാരിനെയും അദ്ദേഹം പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്

” എപിക് ..കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രം ..ചിലർ പരസ്യമായി പ്രകടിപ്പിക്കുന്നു . ചിലർ മാനസികമായി പ്രകടിപ്പിക്കുന്നു ..അത്രയേ ഉള്ളൂ വ്യത്യാസം.’’ എന്നാണ് ചടങ്ങിൽ നിന്നുള്ള ഭീമൻ രഘുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ബിജു കുറിച്ചത്. കേരളത്തിലെ സാംസ്കാരിക രംഗത്തിന്റെ നേർചിത്രമാണ് ഈ കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പുരസ്‌കാര വിതരണ ചടങ്ങിൽ പിണറായി വിജയൻ പ്രസംഗിച്ച 15 മിനിറ്റും ഭീമൻ രഘു എഴുന്നേറ്റ് നിന്നിരുന്നു. ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്‍റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.

15 മിനിറ്റ് ഭാവബേധമില്ലാതെ ഒറ്റ നിൽപ്പ് നിന്ന ഭീമൻ രഘുവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. എന്നാൽ ഭീമൻ രഘുവിന്റെ ഈ പ്രവർത്തനത്തെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മന്ത്രിസഭാ പുനഃസ്ന്ഘടനയെ പരിഹസിച്ച് എം പി കെ മുരളീധരൻ. തൊഴുത്ത്‌ മാറ്റി കെട്ടിയാൽ മച്ചി പശു പ്രസവിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മന്ത്രി സഭ പുനഃസംഘടന സർക്കാരിന്റെ മുഖം മിനുക്കാനാണെങ്കിലും മുഖം വികൃതമാവുന്ന ലക്ഷണമാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കേസിലും പ്രതികളാണ് ഇപ്പോൾ മന്ത്രി സഭയിലുള്ളത് ഗണേഷ് കുമാർ കൂടി വന്നാൽ ആ കൂട്ടത്തിൽ ഒരാൾ കൂടി ആവുമെന്നും കെ മുരളീധരൻ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന ഇടതുസർക്കാരിന്റെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം വർഷന്തോറും സ്‌പീക്കറേ മാറ്റുന്നത് ശെരിയല്ലെന്നും കൂട്ടിച്ചേർത്തു. സ്‌പീക്കറീ തെരഞ്ഞെടുക്കുന്നത് എം എൽ എ മാർ വോട്ട് ചെയ്തിട്ടാണ് അല്ലാതെ മന്ത്രി സഭ പോലെയല്ല. സ്പീക്കർ നിഷ്പക്ഷമായാ ഒരു പദവിയാണെന്നും അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശെരിയല്ലെന്നു വി എസ് അച്യുതാനന്ദൻ പറഞ്ഞിട്ടുണ്ട് എനിക്കും അതുതന്നെയാണ് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ എ.സി. മൊയ്തീൻ എംഎൽഎ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സഹകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രം വേട്ടയാടുന്നുവെന്ന പതിവ് ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വരരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

ബലിയാടാക്കി എന്ന് ഇനി പറയുന്നതിൽ കാര്യമില്ല. സംസ്ഥാന നേതൃത്വം അഴിമതിക്കു കൂട്ടുനിന്നുവെന്ന് ബാങ്ക് ഡയറക്ടർ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി കേന്ദ്രത്തെ കുറ്റം പറയാനാകില്ല. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പാവപ്പെട്ട ജനങ്ങളുടെ ജീവിതം തകർത്ത പാർട്ടി എന്ന‌് ജനം ഈ പാർട്ടിയെ വിലയിരുത്തുമെന്നും വി.മുരളീധരൻ പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം നടത്തി. സർക്കാർ നടത്തുന്ന തട്ടിപ്പിൽ നിന്നും കിട്ടുന്ന തുക കൂടുതൽ പേർക്ക് വീതം വയ്ക്കാനാണ് രണ്ടര വർഷം കൂടുമ്പോൾ മന്ത്രിസഭാ വികസിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു 

പുത്തൂരിൽ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരവധി എംഎൽഎമാർ മന്ത്രി സ്ഥാനം ആവശ്യപെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തോമസ് കെ തോമസ് എംഎല്‍എ നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാമെന്നും എന്നാല്‍ പ്രതികരിക്കേണ്ടത് മാധ്യമങ്ങളോടല്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന്‍ മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായി തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. ആ പ്രതികരണത്തിലാണിപ്പോൾ ശശീന്ദ്രന്റെ മറുപടി. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും പ്രതികരണങ്ങള്‍ക്ക് പാര്‍ട്ടിവേദിയാണ് നല്ലതെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ പ്രതികരിച്ച് വിവാദം ഉണ്ടാക്കണോയെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൻകിട വ്യവസായികളിൽ നിന്നും പ്രത്യുപകാരമായി മാസപ്പടി വാങ്ങാനാണ് സർക്കാർ നികുതിവെട്ടിപ്പിന് കൂട്ടുനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നികുതി പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതര വീഴ്ച വരുത്തിയെന്ന സിഎജി റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകൾ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വർധിച്ചെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. എന്തുകൊണ്ടാണ് വ്യവസായികൾ ഭരണ-പ്രതിപക്ഷത്തെ നേതാക്കൾക്ക് മാസപ്പടി കൊടുക്കുന്നതെന്നതിൻറെ ഉദാഹരണമാണ് ഈ സിഎജി റിപ്പോർട്ട്. എന്നാൽ ഇതെല്ലാം മൂടിവെച്ച് കേന്ദ്രസർക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഭൂനികുതി, കെട്ടിട നികുതി, ഇന്ധന നികുതി തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും നികുതി വർധിപ്പിച്ച് പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവർ നികുതിവെട്ടിപ്പുകാർക്ക് ചൂട്ടുപിടിക്കുകയാണ്. ഇത്രയും വലിയ ജനവിരുദ്ധ ഭരണം കേരളം കണ്ടിട്ടില്ല. എല്ലാ നികുതികളും വർധിപ്പിച്ചിട്ടും കേരളത്തിന്റെ നികുതി വരുമാനം താഴോട്ട് പോവുന്നത് സർക്കാരിന്റെ ഈ ഒത്തുകളി കാരണമാണെന്ന് അദ്ദേഹം അറിയിച്ചു.

പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാർഷിക വരുമാനത്തിന്റെ കാൽഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം വിളിച്ചു പറയുന്നതാണ്. കേന്ദ്രസർക്കാരിന്റെ സഹായം കൊണ്ട് മാത്രമാണ് കേരളം ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകുന്നത്. എന്നാൽ തങ്ങളുടെ അഴിമതിയും കഴിവില്ലായ്മയും മറച്ചുവെക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രത്തെ പഴിചാരുകയാണ്. കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ ഉടൻ ഇടപെടണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.