വീണ്ടും ലോക കേരള സഭ : വിദേശയാത്രക്ക് അനുമതി തേടി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും

വീണ്ടും ലോക കേരള സഭക്കായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിദേശത്തേക്ക് പോവും. ഇത്തവണ സൗദി അറേബ്യയിൽ വച്ചാണ് ലോക കേരള സഭ നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അതുമതി തേടി കേന്ദ്രത്തിനു അപേക്ഷ നൽകിയിട്ടുണ്ട്. അടുത്തമാസം 19 മുതൽ 22 വരെയാണ് കേരള സഭ നടക്കുന്നത്.

ലോക കേരള സഭ ഈ വർഷം രണ്ടു മേഖല സമ്മേളനമാണ് പ്രഖ്യാപിച്ചിരുന്നത്. ആദ്യം പ്രഖ്യാപിച്ച അമേരിക്കൻ സമ്മേളനം കഴിഞ്ഞു. ഇനിയുള്ളത് സൗദി സമ്മേളനമാണ് അതാണ് ഒക്ടോബറിൽ നടക്കുന്നത്. മേഖല സമ്മേളനം, യാത്ര പരസ്യപ്രചാരണം എന്നിവക്കായി സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ലോക കേരള സഭയിൽ രണ്ടരകോടി രൂപ അനുവദിച്ച് ഉത്തരവിട്ടിരുന്നു. ന്യൂയോർക്കിൽ വച്ച് നടന്ന ലോക കേരള സഭ ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി സമയത്ത് ലോക കേരള സഭക്കുള്ള സർക്കാരിന്റെ ധൂർത്ത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ലോക കേരള സഭക്ക് കേന്ദ്രം അനുമതി നൽകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.