National (Page 846)

ന്യൂഡല്‍ഹി: പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ആയുഷ് 64 ഫലപ്രദമാണെന്ന് പഠനം. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. മലേറിയയ്‌ക്കെതിരെ 1980ല്‍ വികസിപ്പിച്ച ആയുര്‍വേദ ഔഷദമാണ് ആയുഷ് 64. സെന്‍ഡ്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്.ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധനാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളിലായി നടന്ന പശ്ചിമബംഗാള്‍ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. ഇന്ന് നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊല്ക്കത്ത നോര്‍ത്തിലെ 7 മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും. ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ് എന്നീ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാനരണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്.അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ബിജെപി അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷമാകട്ടെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സിരിക്കുന്നതിലൂടെ അധികാരവഴിയില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്ന #ResignModi ഹാഷ്‌ടാഗ് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകി ഫേസ്‌ബുക്ക്.’ഹാഷ്‌ടാഗ് അബദ്ധത്തിൽ ബ്ളോക്ക് ചെയ്‌തതാണ്. ഇന്ത്യൻ സർക്കാർ പറഞ്ഞതുകൊണ്ടല്ല. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.’ – ഫേസ്‌ബുക്ക് കമ്പനി വക്താവ് ആന്റി സ്‌റ്റോൺ ഹാഷ്‌ടാഗ് നീക്കിയതിനെ തുടർന്ന് കൊവിഡ് കാലത്ത് സർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.

തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തിയത്. ബംഗാൾ തിരഞ്ഞെടുപ്പ് കാലത്തു നരേന്ദ്രമോദി രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് നീക്കിയത്.ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുമ്പോൾ മതിയായ മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ‌ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്‌ടാഗ് ക്യാമ്പെയിനും നടന്നിരുന്നു.

രോഗവ്യാപനം രൂക്ഷമായ ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കാതെ ആളുകൾ തെരുവിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഇടപെടലുകൾ നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ #ResignModi പുന:സ്ഥാപിച്ചത്.

covid

തിരുവനന്തപുരം:സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള കർമ പരിപാടികൾ തയ്യാറാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ്‌ പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അവസാന വർഷ പരീക്ഷകൾ മേയ്‌ മാസം നടത്തും.

മറ്റ് പരീക്ഷകൾ ജൂൺ മാസത്തിലും. തിയറി ക്ലാസുകൾ ഓൺലൈനായി തുടരും. വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹോസ്റ്റലിൽ നിന്നോ വീടുകളിൽ നിന്നോ പങ്കെടുക്കാം. പ്രാക്ടിക്കൽ, ക്ലിനിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തണം. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.

vaccine

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കോവിഡ് വാക്‌സിനേഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കി തുടങ്ങുക.

നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുന്നുണ്ട്.’ഒരു മണിക്കൂറിനുള്ളില്‍ 3.5 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ 79,65,720 പേരാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും 18-44 വയസുള്ളവരാണ്. മറ്റു ദിവസങ്ങളില്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെറുതാണ്’ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞു.

ഇന്നു രജിസ്റ്റര്‍ ചെയ്ത 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണ കേന്ദ്രം കണ്ടെത്തനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്‌സിന്‍ വിലയെക്കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചപ്പോള്‍ സൈറ്റ് സാങ്കേതിക തകരാര്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മെയ് ഒന്നിന് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആരംഭിക്കാനിരിക്കെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്റെ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വിലയില്‍ 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചിരുന്നു.

un

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശക്തമായ സംവിധാനമുണ്ട് ഐക്യരാഷ്ട്രസഭയുടെ സംയോജിത വിതരണ ശൃംഖല നല്‍കുന്ന സഹായം ആവശ്യമില്ലെന്ന് ഇന്ത്യ അറിയി,ച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്താവ് പറഞ്ഞു. ‘ആവശ്യമെങ്കില്‍ ഞങ്ങള്‍ സഹായിക്കാന്‍ തയ്യറാണെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സഹായം ആവശ്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇത് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയ്ക്ക് കരുത്തുറ്റ സംവിധാനമുണ്ടെന്ന് അവര്‍ അറിയിച്ചു. പക്ഷേ ഞങ്ങളുടെ ഓഫര്‍ നിലനില്‍ക്കും. ഞങ്ങള്‍ക്ക് കഴിയുന്നവിധത്തില്‍ സഹായിക്കാന്‍ തയ്യറാണ്’യുഎന്‍ മേധാവിയുടെ ഡെപ്യൂട്ടി വാക്താവ് ഫര്‍ഹാന്‍ ഹഖ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പ്രതിസന്ധിക്കിടയില്‍ ഇന്ത്യയിലേക്ക് യുഎന്‍ ഏജന്‍സികളില്‍ നിന്ന് അവശ്യ വസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയിലെ അധാകാരികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഹഖ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ മരിയ ലൂയിസ റിബെരിയോ വിഒത്തി യുഎന്നിലെ ഇന്ത്യയുടെ പെര്‍മനെന്റ് പ്രതിനിധിയായ ടി എസ് തിരുമൂര്‍ത്തിയുമായി ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

‘ഓരോ രാജ്യത്തും കോവിഡിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത എല്ലാ മുന്‍കരുതലുകളും എല്ലാ രാജ്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ ഹഖ് പറഞ്ഞു. ‘രാജ്യത്തിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കേണ്ട സമയമാണിത്. ദുര്‍ബല രാജ്യങ്ങള്‍ക്ക് നിര്‍ണായക സഹായം നല്‍കിയ രാജ്യമാണ് ഇന്ത്യ’ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുഎന്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ജീവന് ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവല്ലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒന്ന് രണ്ട് കമാന്‍ഡോകളും പൊലീസുകാരും ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായുള്ളത്. വാക്‌സിന് 400 രൂപ പ്രഖ്യാപിച്ചതിന്പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.പ്രതിപക്ഷ പാര്‍ട്ടികളും മറ്റ് സംസ്ഥാനങ്ങളും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന വിലയിലെ കുറവ് കുറച്ച് നാളത്തേക്ക് മാത്രമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള നിരക്കില്‍ നിന്നും 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം മേധാവി വ്യക്തമാക്കി.

ദില്ലി: ഇന്ത്യൻ നിർമിത വാക്സീനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്തരുതെന്ന് രാഹുൽ ഗാന്ധിയോട് അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശർമ.താങ്കൾ ഇന്ത്യൻ നിർമിത വാക്സിനുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. ‘മിസ്റ്റർ ഡിസ് ഇൻഫർമേഷൻ ഗാന്ധി’ എന്നാണ് ഹിമന്ത രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്തത്. ഇപ്പോൾ താങ്കൾ വീണ്ടും ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ലോകത്ത് വെറും 12 രാജ്യങ്ങളാണ് സ്വന്തം നിലയിൽ വാക്സീൻ വികസിപ്പിച്ചത്. ഈ സാഹചര്യത്തിൽ നമ്മൾ ഭാരതീയനയതിൽ അഭിമാനിക്കുകയാണ് വേണ്ടത്.

താങ്കൾ ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വാക്സീൻ കണ്ടെത്തിയ ശാസ്ത്രജ്ഞരെയാണ് അപമാനിക്കുന്നത്. താങ്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാം, പക്ഷെ നമ്മുടെ ശാസ്ത്രജ്ഞരെയും സ്ഥാപനങ്ങളെയും പകീർത്തിപ്പെടുത്തുന്നത് എന്തിനാണ്? താങ്കൾ അവരെ അഭിനന്ദിച്ചില്ല, പകരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. ‘സർക്കാർ 65 കോടി രൂപ ഭാരത് ബയോട്ടെക്കിന് ഗ്രാന്റായി അനുവദിച്ചിട്ടുണ്ട്, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും കൊവാക്സിൻ നിർമ്മിക്കാൻ സഹായം നൽകിയിട്ടുണ്ട്’,’ പൊതുധനം വിനിയോഗിച്ച് നിർമിച്ച വാക്സീൻ എങ്ങനെയാണ് സ്വകാര്യ സ്ഥാപനത്തിന്റെ ബൌദ്ധിക സ്വത്താകുന്നത്?’-എന്നിങ്ങനെ ചോദിക്കുന്ന ചിത്രമായിരുന്നു രാഹുൽ പങ്കുവച്ചത്.

2008ൽ മൂന്ന് വാക്സിൻ നിർമാണശാലകൾ കോൺഗ്രസ് അടച്ചുപൂട്ടിയപ്പോൾ അത് തുറക്കാൻ 2012ൽ സുപ്രീം കോടതി ഇടപെടേണ്ടി വന്നു. മറ്റ് രോഗങ്ങളുടെ വാക്സീനുകളുടെ കാര്യത്തിലും കോൺഗ്രസിന് സമാന നിലപാടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാമെന്നും ഹിമന്ത ബിശ്വ കുറ്റപ്പെടുത്തി.

ന്യൂഡല്‍ഹി: കോവാക്‌സിന്‍ ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന് വികസിപ്പിച്ചത്. രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്ക്ക് വാക്‌സിന് നല്കി തുടങ്ങും. വാക്‌സിന്‍ രജിസ്‌ട്രേഷന് ഇന്നു മുതല്‍ ആരംഭിച്ചു. ആരോഗ്യസേതു ആപ്, കോവിന്‍ എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍്ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും.
മൊബൈല് ഫോണിലെ വെബ് ബ്രൗസറില്‍ കോവിന്‍ പോര്‍ട്ടല്‍ ലോഗിന് ചെയ്ത് ബുക്ക് അപ്പോയ്‌മെന്റ് ഫോര്‍ വാക്‌സിനേഷന്‍ എന്ന ഭാഗത്ത് സെര്‍ച്ച് ബൈ ഡിസ്ട്രിക്ട് ഓപ്ഷന് എടുത്തു നിങ്ങളുടെ ജില്ല നല്കി സെര്‍ച്ച ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് ‘സെര്‍ച്ച്’ ഓപ്ഷന്‍ നല്കിയാല്‍ ഏതെങ്കിലും സെന്ററുകള്‍ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്താല് അറിയാനാകും.

irfan

അന്താരാഷ്ട്ര സിനിമാ പ്രേമികള്‍ക്ക് പരിചിതനായ ഇര്‍ഫാന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 29-ന് മുംബൈയില്‍ വച്ചാണ് വിടവാങ്ങിയത്. ഓസ്‌കാര്‍ അവാര്‍ഡ് നിശയില്‍
ഇന്‍ മെമ്മോറിയം എന്ന പ്രത്യേക സെഗ്മന്റിലൂടെ 93-ാമത് അക്കാദമി അവാര്‍ഡ് ദാന ചടങ്ങില്‍ അതുല്യനായ ഹിന്ദി ചലച്ചിത്ര നടന്‍ ഇര്‍ഫാന്‍ ഖാനെയും കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യയെയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രമായ ‘സലാം ബോംബെ’ ഓസ്‌കര്‍ അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് സ്ലംഡോഗ് മില്യണയര്‍ വാരിക്കൂട്ടിയത്. ലൈഫ്ഓഫ് പൈയ്ക്ക് നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നേടിയ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എന്നെങ്കിലും ഒരു ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചാല്‍ അത് എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

ഇര്‍ഫാന്റെ വാക്കുകള്‍- ‘ഒരുപാട് അവാര്‍ഡുകള്‍ നേടുക എന്നത് ചെറിയൊരു കാര്യമാണ്. എന്നാല്‍ ആ അവാര്‍ഡ് (ഓസ്‌കര്‍) എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒന്നാണ്. ഒരു അഭിനേതാവിന്റെ മുന്നിലെ എല്ലാ സാധ്യതകളെയും തുറന്നിടുന്ന അവാര്‍ഡ് ആയിരിക്കും അത്. അത് ഞാന്‍ കുളിമുറിയില്‍ സൂക്ഷിക്കില്ല എന്നെനിക്കറിയാം. അത് എപ്പോഴെങ്കിലും എന്നെത്തേടി വരികയാണെങ്കില്‍ അതിന് വേണ്ട സ്ഥലവും കൂടെ വരും. അതിന് വേണ്ട ഇടം അത് തന്നെ കണ്ടെത്തും.