കോവിഡ് പ്രതിരോധത്തില്‍ യുഎന്‍ സഹായം നിരസിച്ച് ഇന്ത്യ

un

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശക്തമായ സംവിധാനമുണ്ട് ഐക്യരാഷ്ട്രസഭയുടെ സംയോജിത വിതരണ ശൃംഖല നല്‍കുന്ന സഹായം ആവശ്യമില്ലെന്ന് ഇന്ത്യ അറിയി,ച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വാക്താവ് പറഞ്ഞു. ‘ആവശ്യമെങ്കില്‍ ഞങ്ങള്‍ സഹായിക്കാന്‍ തയ്യറാണെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സഹായം ആവശ്യമില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇത് കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയ്ക്ക് കരുത്തുറ്റ സംവിധാനമുണ്ടെന്ന് അവര്‍ അറിയിച്ചു. പക്ഷേ ഞങ്ങളുടെ ഓഫര്‍ നിലനില്‍ക്കും. ഞങ്ങള്‍ക്ക് കഴിയുന്നവിധത്തില്‍ സഹായിക്കാന്‍ തയ്യറാണ്’യുഎന്‍ മേധാവിയുടെ ഡെപ്യൂട്ടി വാക്താവ് ഫര്‍ഹാന്‍ ഹഖ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

പ്രതിസന്ധിക്കിടയില്‍ ഇന്ത്യയിലേക്ക് യുഎന്‍ ഏജന്‍സികളില്‍ നിന്ന് അവശ്യ വസ്തുക്കള്‍ കയറ്റുമതി ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിച്ചപ്പോള്‍ ഇന്ത്യയിലെ അധാകാരികളുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഹഖ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ മരിയ ലൂയിസ റിബെരിയോ വിഒത്തി യുഎന്നിലെ ഇന്ത്യയുടെ പെര്‍മനെന്റ് പ്രതിനിധിയായ ടി എസ് തിരുമൂര്‍ത്തിയുമായി ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

‘ഓരോ രാജ്യത്തും കോവിഡിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത എല്ലാ മുന്‍കരുതലുകളും എല്ലാ രാജ്യങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ ഹഖ് പറഞ്ഞു. ‘രാജ്യത്തിന് വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കേണ്ട സമയമാണിത്. ദുര്‍ബല രാജ്യങ്ങള്‍ക്ക് നിര്‍ണായക സഹായം നല്‍കിയ രാജ്യമാണ് ഇന്ത്യ’ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച യുഎന്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞു.