ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കാനും കോവാക്‌സിന്‍ ഫലപ്രദം

ന്യൂഡല്‍ഹി: കോവാക്‌സിന്‍ ഇന്ത്യന്‍ ഇരട്ട വകഭേദത്തെ നിര്‍വീര്യമാക്കുമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി. ഐസിഎംആറിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പങ്കാളിത്തത്തോടെയാണ് ഭാരത് ബയോടെക് കോവാക്‌സിന് വികസിപ്പിച്ചത്. രാജ്യത്ത് ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യന്‍ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്ക്ക് വാക്‌സിന് നല്കി തുടങ്ങും. വാക്‌സിന്‍ രജിസ്‌ട്രേഷന് ഇന്നു മുതല്‍ ആരംഭിച്ചു. ആരോഗ്യസേതു ആപ്, കോവിന്‍ എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്റെ മൂന്നാം ഘട്ടം മേയ് 1 ന് ആരംഭിക്കും. ഇവര്‍്ക്കുള്ള മാര്‍ഗരേഖയും ആരോഗ്യ വകുപ്പ് പുറത്തിറക്കും.
മൊബൈല് ഫോണിലെ വെബ് ബ്രൗസറില്‍ കോവിന്‍ പോര്‍ട്ടല്‍ ലോഗിന് ചെയ്ത് ബുക്ക് അപ്പോയ്‌മെന്റ് ഫോര്‍ വാക്‌സിനേഷന്‍ എന്ന ഭാഗത്ത് സെര്‍ച്ച് ബൈ ഡിസ്ട്രിക്ട് ഓപ്ഷന് എടുത്തു നിങ്ങളുടെ ജില്ല നല്കി സെര്‍ച്ച ചെയ്യുക. ഈ ടാബ് മിനിമൈസ് ചെയ്ത ശേഷം ഇടയ്ക്കിടയ്ക്ക് തുറന്ന് ‘സെര്‍ച്ച്’ ഓപ്ഷന്‍ നല്കിയാല്‍ ഏതെങ്കിലും സെന്ററുകള്‍ സ്ലോട്ട് അപ്‌ഡേറ്റ് ചെയ്താല് അറിയാനാകും.