ന്യൂഡല്‍ഹി: ജീവന് ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനവല്ലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒന്ന് രണ്ട് കമാന്‍ഡോകളും പൊലീസുകാരും ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായുള്ളത്. വാക്‌സിന് 400 രൂപ പ്രഖ്യാപിച്ചതിന്പിന്നാലെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.പ്രതിപക്ഷ പാര്‍ട്ടികളും മറ്റ് സംസ്ഥാനങ്ങളും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.കേന്ദ്രത്തിന് നല്‍കിയിരിക്കുന്ന വിലയിലെ കുറവ് കുറച്ച് നാളത്തേക്ക് മാത്രമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള നിരക്കില്‍ നിന്നും 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം മേധാവി വ്യക്തമാക്കി.
2021-04-29