National (Page 845)

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം തുടരവെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കി. കോവിഡ് കാല ദുരന്തങ്ങള്‍ പൗരന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കുമ്പോള്‍ അത് വെട്ടിക്കുറയ്ക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പ്രഖ്യാപിക്കുമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൊവിഡുമായി ബന്ധപ്പെട്ട പ്രാദേശികമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പ്രാധാന്യമുളളതാണെന്നും അവ ഹൈക്കോടതികളിലാണ് ഉന്നയിക്കേണ്ടതെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
ഓക്‌സിജന്‍ ടാങ്കറുകളും സിലിണ്ടറുകളും കൃത്യമായി വിതരണം ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്? വിതരണം ചെയ്യുന്ന ഓക്‌സിജന്റെ കണക്കെത്രയാണ്? ഇന്റര്‍നെറ്റ് സംവിധാനം ഇല്ലാത്തവര്‍ക്കും നിരക്ഷരര്‍ക്കും വാക്‌സിന്‍ വിതരണത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് സ്വീകരിക്കുക? 18നും 45നുമിടയില്‍ രാജ്യത്തെ ജനസംഖ്യ എത്രവരും എന്നിങ്ങനെ ചോദ്യങ്ങള്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചു.കൊവിഡ് വാക്‌സിന്‍ വില സംബന്ധിച്ച് കോടതി വീണ്ടും കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചു.

ന്യൂഡല്‍ഹി : കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലം.കേരളത്തില്‍ ആകെയുള്ള 140 സീറ്റുകളില്‍ 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകളില്‍ ഒതുങ്ങുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടിയേക്കാം.എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലപ്രകാരം 88 സീറ്റുമായി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തും. യുഡിഎഫിന് 50 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ടു സീറ്റുകള്‍ വരെ നേടാമെന്നും എന്‍ഡിടിവി പ്രവചിക്കുന്നു. എല്‍ഡിഎഫ് 72 മുതല്‍ 80 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. യുഡിഎഫിന് 58 മുതല്‍ 64 സീറ്റുകള്‍ വരെയാണ് റിപബ്ലിക് ടിവി പ്രവചിക്കുന്നത്. തമിഴ്‌നാട്ടില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഡിഎംകെ ഭരണത്തിലേക്കെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. 234 അംഗ സിയമസഭയില്‍ ഡിഎംകെ സഖ്യത്തിന് 175 മുതല്‍ 195 സീറ്റുകള്‍ വരെയാണ് പ്രവചനം. എഐഎഡിഎംകെ ബിജെപി സഖ്യത്തിന് 38 മുതല്‍ 54 സീറ്റുകള്‍ മാത്രമാണ് പ്രവചനം.
ശക്തമായ പോരാട്ടം നടന്ന ബംഗാളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഇന്ത്യ ടുഡേ, റിപബ്ലിക് ടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ, എന്‍ഡിടിവി എന്നീ മാധ്യമങ്ങള്‍ പ്രവചിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. അസമില്‍ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തുമ്പോള്‍ പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യം ഭരണം പിടിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. അസമില്‍ ബിജെപിക്ക് 75 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കാമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 4 സീറ്റുകള്‍ വരെയും നേടും. എന്‍ഡിഎ 74 മുതല്‍ 84 സീറ്റുകള്‍ വരെ നേടുമെന്നാണ് റിപബ്ലിക് ടിവി എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 50 സീറ്റുവരെയും മറ്റു പാര്‍ട്ടികള്‍ 1 മുതല്‍ 3 സീറ്റുകള്‍ വരെയും നേടും. ബിജെപി 69 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് എന്‍ഡിടിവി പ്രവചിക്കുന്നു.

മുംബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ‘മിഷന്‍ ഓക്‌സിജന്‍’ എന്ന പദ്ധതിയിലേക്ക് ഒരു കോടി രൂപ നല്‍കിയാണ് സച്ചിന്‍ മാതൃകയായത്.ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം വിനിയോഗിക്കുക. കോവിഡ്-19 നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. 25 പേരടങ്ങുന്ന യുവ വ്യവസായികൾ രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഒരുക്കാനായി മിഷൻ ഓക്സിജൻ എന്ന സംരംഭത്തിനു തുടക്കമിട്ടിരിക്കുന്നു.

അവരുടെ ശ്രമം രാജ്യത്തെ വിവിധ ആശുപത്രികളിൽ എത്താനായി ഞാൻ ഒരു സംഭാവന കൊണ്ട് അവരെ സഹായിച്ചു. ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളുടെ പിന്തുണ വിലമതിക്കാനാവാത്തതായിരുന്നു. അത് എന്നെ വിജയി ആവാൻ സഹായിച്ചു. കൊവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്നിൽ ഇന്ന് നമ്മൾ അണിനിരക്കേണ്ടതുണ്ട്.’സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.മിഷൻ ഓക്സിജൻ ഇന്ത്യയുടെ ട്വിറ്റർ ഹാൻഡിലാണ് സച്ചിൻ നൽകിയ സംഭാവന ഒരു കോടി രൂപയാണെന്ന് അറിയിച്ചത്.

ചെന്നൈ: മാധ്യമങ്ങള്‍ക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹര്‍ജി. മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് രൂക്ഷ വിമര്‍ശനം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന നിരീക്ഷണങ്ങളില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഒതുക്കണം, കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കോവിഡ് രൂക്ഷമാകാന്‍ കാരണം തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും, തിരഞ്ഞെടുപ്പ് റാലികള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലപാതകകുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നു.കോവിഡിന്റെ ഈ സാഹചര്യത്തിന്റെ ഏക ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കൊലക്കുറ്റം ചുമത്തണമെന്നുമുള്ള കോടതിയുടെ വാക്കാലുള്ള അഭിപ്രായങ്ങളാണ് മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചത്. ഇത് ഗുരുതരമായ മുന്‍വിധിക്ക് കാരണമായെന്നും ഇതില്‍ തങ്ങള്‍ക്ക് ദുഃഖമുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: കോവാക്‌സിന്‍ മരുന്നിന്റെ വില കുറച്ചു. നേരത്തെ 600 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 400 രൂപയാക്കി കുറച്ചു. സ്വകാര്യ ആശുപത്രികള്‍ക്കുള്ള വാക്‌സിന്‍ വില 1200 രൂപയായും തുടരും. ഭാരത് ബയോടെക്-ഐസിഎംആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ച കോവിഡ് പ്രതിരോധമരുന്നാണ് കോവാക്‌സിന്‍.

പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാവുന്ന ഈ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കുള്ള കോവാക്‌സിന്‍ വില 600 രൂപയില്‍ നിന്ന് 400 രൂപയായി കുറയ്ക്കുന്നുവെന്ന് ഭാരത് ബയോടെക് മേധാവി കൃഷ്ണ എം എല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വിലയും കഴിഞ്ഞ ദിവസം കുറച്ചിരുന്നു.

വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് രക്തത്തിലെ ഓക്സിജൻ നില പരിശോധിക്കുന്നതിനും ഓക്സിജന്‍ ലഭ്യമാക്കുന്നതിനും കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. ആദ്യ പാര്‍ലര്‍ മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലെ സി എഫ് എല്‍ ടി സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ എല്ലാ സി എഫ് എല്‍ ടി സികളിലും സൗകര്യപ്രദമായ മറ്റു കേന്ദ്രങ്ങളിലും ഈ സംവിധാനം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതർ പ്രോട്ടോക്കോള്‍ പാലിച്ച് പാര്‍ലറില്‍ എത്തിയാല്‍ പരിശാധന നടത്താനാകും.

24 മണിക്കൂറും ഓക്സിജൻ ലഭ്യമാക്കാൻ കഴിയുന്ന കോൺസെൻട്രേറ്റർ മെഷീൻ ആണ് ഇതിനായി ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ ഓക്സിജൻ ആണ് യന്ത്രത്തില്‍ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റോക്ക് തീരുന്ന സാഹചര്യമില്ല. കോവിഡ് രോഗിക്ക് ആദ്യം പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ നില പരിശോധിക്കും. ഇത് 94 ശതമാനത്തിൽ കുറവാണെങ്കിൽ കിയോസ്കിനുള്ളിലുള്ള ഓക്സിജൻ മാസ്ക് സാനിറ്റൈസ് ചെയ്തശേഷം മൂക്കും വായയും മൂടുന്ന രീതിയിൽ ധരിച്ച് മെഷീൻ ഓൺ ചെയ്‌താൽ മെഷീനിൽ നിന്ന് ഓക്സിജൻ ലഭിച്ചു തുടങ്ങും. പത്ത് മിനിറ്റ് ഉപയോഗിച്ചശേഷം വീണ്ടും ഓക്സിജൻ നില അളക്കുമ്പോള്‍ ഓക്സിജൻ 94 ശതമാനത്തിൽ മുകളിലായാൽ രോഗിക്ക് വീട്ടിലേക്ക് മടങ്ങാം.

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് ഒരു മില്യണ്‍ ന്യൂസിലന്‍ഡ് ഡോളറിന്റെ സഹായം നല്‍കുമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജനീന്ത ആന്‍ഡേന്‍. ഇതു ഉപയോഗിച്ച് ഓക്‌സിജന്‍ അടക്കമുള്ള കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന് ആവശ്യമുള്ളവ വാങ്ങി വിതരണം ചെയ്യുമെന്നും ജസീന്ത വ്യക്തമാക്കി.റെഡ് ക്രോസ് വഴിയാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കുകയെന്ന് വിദേശകാര്യ മന്ത്രി നാനിയ മഹൂതയും അറിയിച്ചു.

ചെന്നൈ : കോവിഡ് വാക്‌സിനെതിരെ വ്യാജപ്രചരണം നടത്തിയ മന്‍സൂര്‍ അലിഖാന് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തി. നടന്‍ വിവേക് മരിച്ചത് വാക്‌സിന്‍ സ്വീകരിച്ചത് കാരണമാണെന്നും ജനങ്ങള്‍ അത് സ്വീകരിക്കരുതെന്നുമായിരുന്നു നടന്റെ പ്രസ്താവന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പ്രമുഖ തമിഴ്താരം വിവേക് മരിച്ചത്. രാജ്യത്ത് കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്നും മാധ്യമങ്ങള്‍് ജനങ്ങളെ അനാവശ്യമായി പേടിപ്പിക്കുകയാണെന്നും താന്‍ മാസ്‌ക് ധരിക്കാതെ ഭിക്ഷക്കാര്‍ക്കൊപ്പം വരെ കിടന്നുറങ്ങിയിട്ടുണ്ടെന്നും പുറത്തേയ്ക്ക് വിടുന്ന ശ്വാസം മാസ്‌ക് വെയ്ക്കുന്നത്‌കൊണ്ട് ശരീരത്തിലേക്ക് തന്നെ പോവുകയാണ് ഇത് ശ്വാസകോശത്തിന് കുഴപ്പമാണെന്നുമായിരുന്നു മന്‍സൂറിന്റെ കണ്ടെത്തല്‍.

modi

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങാനും 500 പുതിയ പി.എസ്.എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും കേന്ദ്രസർക്കാർ തീരുമാനം. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിനായുളള തുക ചെലവഴിക്കുക. പി‌എം കെയേഴ്സ് ഫണ്ടിനു കീഴിൽ നേരത്തെ അനുവദിച്ച 713 പി‌എസ്‌എ പ്ലാന്റുകൾ‌ക്ക് പുറമേയാണ് ഇപ്പോൾ 500 പുതിയ ഓക്‌സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിരിക്കുന്നത്.

പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെയും പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുകയും ചെയ്യുന്നതിലൂടെ നിലവിലെ ഓക്‌സിജൻ ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാനാകും.കൊവിഡ് മാനേജ്മെന്റിനായി ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്രയും വേഗം വാങ്ങണമെന്നും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ ഇവ എത്രയും വേ​ഗം ലഭ്യമാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പി.എസ്‌.എ പ്ലാന്റുകൾ ജില്ലാ ആസ്ഥാനങ്ങളിലെയും ടയർ 2 നഗരങ്ങളിലെയും ആശുപത്രികളിൽ ദ്രവ മെഡിക്കൽ ഓക്‌സിജൻ വിതരണം വർദ്ധിപ്പിക്കും. ഡി.ആർ.ഡി.ഒയും സി.എസ്‌.ഐ‌.ആറും വികസിപ്പിച്ച തദ്ദേശീയ സാങ്കേതിക വിദ്യ ആഭ്യന്തര നിർമ്മാതാക്കൾക്ക് കൈമാറും. നമുക്ക് ചു‌റ്റുമുള‌ള വായുവിൽ നിന്നും ഓക്‌സിജൻ നിർമ്മിക്കുന്ന യന്ത്രമാണ് ഓക്‌സിജൻ കോൺസെൻട്രേ‌റ്റർ. ഒരു കമ്പ്യൂട്ടർ മോണി‌റ്ററിനെക്കാൾ വലുപ്പം കുറവാണ് ഇവയ്ക്ക്.

ഓക്‌സിജൻ തെറാപ്പിയുടെ ഭാഗമായി ഏ‌റ്റവും ആവശ്യമുള‌ളതാണിവ. ഹോം ഐസൊലേഷനിലും ആശുപത്രിയിലുമുള‌ളവർക്ക് ഒരുപോലെ ആവശ്യമാണിത്.അന്തരീക്ഷത്തിൽ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും മ‌റ്റ് വാതകങ്ങൾ ഒരു ശതമാനവുമാണ്. ഈ വായു വലിച്ചെടുത്ത് അതിൽ നിന്നും നൈട്രജൻ നീക്കി 90 മുതൽ 95 ശതമാനം വരെ ശുദ്ധമായ ഓക്‌സിജൻ ഓക്‌സിജൻ കോൺസെൻട്രേ‌റ്റർ പുറത്തുവിടുന്നു. 24 മണിക്കൂറും, ആഴ്‌ചയിൽ ഏഴ് ദിവസവും പ്രവർത്തിപ്പിക്കാവുന്ന യന്ത്രമാണിത്. അഞ്ച് വർഷം വരെ ഇവ പ്രവർത്തിക്കും.ഓക്‌സിജൻ സിലിണ്ടർ വഴി നൽകുന്ന ഓക്‌സിജൻ 99 ശതമാനവും ശുദ്ധമാണ്.

covid

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. സൈന്യം നേരിട്ട് ആശുപത്രികള്‍ തുടങ്ങുമെന്നും ഇവിടെ എല്ലാവര്‍ക്കും ചികിത്സ ഏര്‍പ്പാടാക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് നിയന്ത്രണത്തിനായി സൈന്യത്തിന് മതിയായ സാമ്പത്തിക സഹായവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറല്‍ റാങ്കുള്ള ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയും മേജര്‍ ജനറല്‍മാര്‍ക്ക് മൂന്ന് കോടിയും ബ്രിഗേഡിയര്‍ റാങ്കുള്ളവര്‍ക്ക് രണ്ട് കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.ഓക്‌സിജന്‍ നിര്‍മാണത്തിനായുള്ള പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ സൈന്യം തീരുമാനിച്ചു.