National (Page 841)

rbi

ന്യൂഡൽഹി: രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2022 മാർച്ച് 31 വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതി പ്രകാരം ബാങ്കുകൾക്ക് സാധിക്കും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു.പ്രത്യേക കോവിഡ് ആനുകൂല്യമായിട്ടാകും പദ്ധതി നടപ്പിലാക്കുക.

അതിനുകീഴിലാകും ബാങ്കുകൾ പുതിയ വായ്‌പകൾ അനുവദിക്കുക. കോവിഡിനെതിരെ രാജ്യം ശക്‌തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആർബിഐ ഗവർണർ ശക്‌തികാന്തദാസ് പറഞ്ഞു.കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടി വരിക. ജൂൺ 11നകം 4 ലക്ഷത്തിലധികം ആളുകൾ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്‌ധ സംഘം വിലയിരുത്തുന്നത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

bjp

ബംഗാളിലെ ബിജെപിക്കെതിരെയുള്ള ആക്രമണങ്ങളില്‍ അപലപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ട് പിന്നാലെ സംസ്ഥാനമെമ്പാടും അക്രമണങ്ങളായിരുന്നു.ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരതയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബംഗാളിലെ മമതയുടെ ഫാസിസ്റ്റ് ഭരണത്തുടര്‍ച്ച രക്തച്ചൊരിച്ചിലിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെ നിരവധി ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകളും അഗ്‌നിക്കിരയാക്കി.

മൂന്നര പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭീകര വാഴ്ചക്കറുതി വരുത്തി മമതയുടെ കയ്യിലേക്ക് ഭരണമേല്‍പ്പിക്കമ്പോള്‍ ബംഗാള്‍ ജനത സ്വപ്നത്തില്‍ പോലും ഇതപോലൊരു കിരാതവാഴ്ച പ്രതീക്ഷിച്ചിരിക്കില്ല . ഉടുതുണിക്ക് മറുതുണിയില്ലാത്ത അര്‍ദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ ആയിരക്കണക്കിന് ബംഗാളികള്‍ തൃണമൂല്‍ ഗുണ്ടകളെ ഭയന്ന് ജീവനു വേണ്ടി അസാമിലേക്ക് പലായനം ചെയ്യുകയാണ്. അവിടെ തുടര്‍ ഭരണം ലഭിച്ചത് ബിജെപിക്കാണ് . എന്നാല്‍ പ്രതിപക്ഷത്തുള്ള ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും അസമില്‍ നേരിടേണ്ടി വന്നിട്ടില്ല . ബിജെപിയില്‍ ഫാസിസം ആരോപിക്കുന്ന മലയാളി സാംസ്‌കാരിക നായകര്‍ക്ക് ബംഗാളും അസമും താരതമ്യം ചെയ്തു നോക്കാം.

ഇരുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സരസ്വതി ജന എന്ന ബി ജെ പി പ്രവര്‍ത്തകയായ പെണ്‍കുട്ടിയെ തൃണമൂല്‍ ഗുണ്ടകള്‍ ബലാത്സംഗം ചെയ്ത് കൊന്നുകളഞ്ഞ സംഭവം സമാനതകളില്ലാത്ത ക്രൂരത വെളിപ്പെടുത്തുന്നു. മമതയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ ഇടത് പോരാട്ടം ചെങ്കൊടി മടക്കി വച്ച് അവസാനിപ്പിച്ചതിനാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സാംസ്‌കാരിക പ്രഭുക്കള്‍ക്കോ പ്രതികരണ ശേഷി ഉണ്ടാവില്ല .
ഞങ്ങള്‍ക്കത് കണ്ടിരിക്കാനാവില്ല . സഹോദരങ്ങള്‍ പിടഞ്ഞു വീഴമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍ അഭയം തേടാനാവില്ല .അല്‍പ്പ സമയത്തിനകം കേരളത്തിലെ എല്ലാ നിയോജക മണ്ഡലം തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബി ജെ പി പ്രതിഷേധിക്കുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന് ലഭിച്ച കോവിഡ് വാക്‌സിന്‍ ഒരുതുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ചതിനാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്തിന് ലഭിച്ച വാക്‌സിന് ശ്രദ്ധാപൂര്‍വം ഉപയോഗിച്ചെന്നും വയലില്‍ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള ഡോസും ആളുകള്‍ക്ക് നല്കിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ മറുപടി. കോവിഡ് 19-ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍് പാഴാക്കല്‍ കുറയ്‌ക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. കേരളത്തിന് 73,38,806 ഡോസ് കോവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചതെന്നും ഓരോ വയലിലും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുകയും 74,26,164 ഡോസ് കോവിഡ് വാക്‌സിന് ഇതിനകം നല്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

ചെന്നൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചെന്നൈയിലെ ‘അമ്മ’ ക്യാന്റീനുകള്‍ക്ക് നേരെ ആക്രമണം നടത്തിയ ഡി.എം.കെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.ക്യാന്റീനില്‍ അതിക്രമിച്ചെത്തിയ ഡി.എം.കെ പ്രവര്‍ത്തകരില്‍ ചിലര്‍ ക്യാന്റീന്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും മെസ്സിനുള്ളിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു തൊട്ടുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാര്‍ട്ടി നേതൃത്വം തന്നെ രംഗത്തെത്തിയത്.പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തന്നെയാണ് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടത്. ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും സാധാരണ പ്രവര്‍ത്തകരാണെന്നുമാണ് ചെന്നൈ മേയര്‍ സുബ്രഹ്മണ്യന്‍ പറയുന്നത്.ക്യാന്റീന്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എ.ഐ.എ.ഡി.എം.കെ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ക്യാന്റീനുള്ളിലെ ഭക്ഷണ സാധനങ്ങള്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതും ജയലളിതയുടെ ചിത്രം തറയില്‍ വലിച്ചെറിഞ്ഞിരിക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

ന്യൂഡല്‍ഹി: കോവിഡ് പരിശോധനാമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കൊവിഡ് രോഗികളും, അന്തര്‍സംസ്ഥാന യാത്രക്കാരും വീണ്ടും പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കാരണം രാജ്യത്ത് 2500ലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത സമ്മര്‍ദ്ദത്തിലായതിനാലാണ് ഇത്തരമൊരു തീരുമാനം. ആഭ്യന്തര- അന്തര്‍ സംസ്ഥാന യാത്രകള്‍ ചെയ്യുന്ന ആരോഗ്യമുള്ള വ്യക്തികളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത് ഒഴിവാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. മാത്രമല്ല, ആന്റിജന്‍ പരിശോധനയിലൂടെയോ മറ്റോ കൊവിഡ് പോസിറ്റീവായ ഒരാളുടെ സ്രവം ആര്‍ടിപിസിആറിലൂടെ വീണ്ടും പരിശോധിക്കേണ്ട ആവശ്യമില്ല. വൈറസ് വ്യാപനം കുറയ്ക്കാനായി രോഗലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ഒരാഴ്ചയിലേറെയായി ഇന്ത്യയില്‍ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 11 പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായി വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു. നന്ദിഗ്രാമില്‍ പരാജയപ്പെട്ടെങ്കിലും ഇന്നലെ ചേര്‍ന്ന ത്രിണമൂല്‍ എംഎല്‍എമാരുടെ യോഗം മമതയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടുത്ത ദിവസം നടക്കും.

294 അംഗ നിയമസഭയില്‍ 213 സീറ്റില്‍ലും തൃണമൂല്‍ വിജയിച്ചതിനെ തുടര്‍ന്ന് മമത ഗവര്‍ണര്‍ ജദദീപ് ധന്‍വറെ കണ്ട് മന്ത്രി സഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു.

മുന്‍പ് മമതയുടെ വിശ്‌സതനായിരിക്കുകയും പിന്നീട് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുകയും ചെയ്ത സുവേന്ദു അധികാരിയോട് 1956 വോട്ടിനാണ് മമത തോറ്റത്. വോട്ടെണ്ണലില്‍ അട്ടിമറിയുണ്ടായതായി മമത ആരോപിച്ച് മമതാ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമസഭാംഗമല്ലാതെ മുഖ്യമന്ത്രിയായാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ മതിയാകും.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ തമിഴ്നാട്ടിലെ അമ്മ കാന്‍റീന് നേരെ അതിക്രമം നടത്തിയ ഡി.എം.കെ പ്രവർത്തകർക്കെതിരെ നടപടിയെടുത്ത് പാർട്ടി. ചെന്നൈയിലെ അമ്മ കാന്റീനിൽ അതിക്രമിച്ച് കയറിയ ഡി.എം.കെ പ്രവർത്തകർ ഫ്ലക്സ് വലിച്ച് കീറുകയും, ബോർഡുകൾ പുറത്തേക്ക് വലിച്ചെറിയു​കയും മെസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. അക്രമത്തിൽ പങ്കെടുത്തവരെ ഡി.എം.കെ പുറത്താക്കി.

അക്രമികൾ ഡി.എം.കെയുടെ ഭാരവാഹികളല്ലെന്നും, സാധാരണ പ്രവർത്തകരായിരുന്നുവെന്നും ചെന്നൈ മേയർ സുബ്രമണ്യൻ പറഞ്ഞു. പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ട് അക്രമികളെ പുറത്താക്കാൻ ഉത്തരവിട്ടെന്നും സുബ്രമണ്യം അറിയിച്ചു. ഇവർക്കെതിരെ പാർട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തമിഴ്നാട്ടിലെ ജനകീയ ഭക്ഷണശാലയാണ് അമ്മ കാന്റീനുകൾ. അന്തരിച്ച മുൻ മുഖ്യമന്ത്രിയും, എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ പേരിൽ നടപ്പിലാക്കിയ കാന്റീനുകൾ നടത്തുന്നത് തമിഴ്നാട് തദ്ദേശ സ്ഥാപനങ്ങളാണ്.

നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് നടപടി.ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.

ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.

ഹേറ്റ്ഫുള്‍ കോണ്ടക്ട് പോളിസി, അബ്യൂസീവ് ബിഹേവിയര്‍ പോളിസി, എന്നിവ കണക്കിലെടുത്തുകൊണ്ടാണ് നടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നും വക്താവ് അറിയിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് മുൻപ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

COVID

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംഘട്ടം ആരോഗ്യമേഖലയെ കൂടാതെ തൊഴില്‍ മേഖലയേയും തകര്‍ത്തെറിഞ്ഞ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് ഏതാണ്ട് എട്ട് ശതമാനം വരെ ഉയര്‍ന്നു. 70 ലക്ഷം പേര്‍ക്കെങ്കിലും ജോലി നഷ്ടമായതായും സന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്വകാര്യ സ്ഥാപനം നടത്തിയ പഠനത്തില്‍ പറയുന്നു. ആദ്യത്തെ ലോക്ഡൗണില്‍ നിന്ന് മുക്തമായി സാമ്പത്തിക വളര്‍ച്ച രണ്ടക്കം കാണാനുളള ശ്രമത്തിനിടെയാണ് രണ്ടാംഘട്ട കൊവിഡ് വ്യാപനവും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നത്. നഗരമേഖലയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. ചെറിയ തൊഴിലുകള്‍ ചെയ്യുന്ന ജീവനക്കാര്‍ ഗ്രാമങ്ങളിലെ അവരുടെ വീട്ടിലേക്ക് മടങ്ങുന്നതിനാലാണിത്.മതിയായ വളര്‍ച്ച സൃഷ്ടിക്കാന്‍ ഇന്ത്യന്‍ വിപണിയ്ക്ക് കഴിയാത്തതാണ് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് സി.എം.ഐ.ഇ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.