നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ബാംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെയാണ് നടപടി.ബാംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.
ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടയ്‌ക്കേ സാധിക്കൂ. മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. കങ്കണയുടെ ട്വീറ്റിന് പിന്നാലെ വൻ പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
ഹേറ്റ്ഫുള്‍ കോണ്ടക്ട് പോളിസി, അബ്യൂസീവ് ബിഹേവിയര്‍ പോളിസി, എന്നിവ കണക്കിലെടുത്തുകൊണ്ടാണ് നടിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതെന്നും വക്താവ് അറിയിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലെ താണ്ഡവ് സീരിസിനെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് കങ്കണയുടെ അക്കൗണ്ട് മുൻപ് താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

