ചെന്നൈ: തമിഴ്‌നാട്ടില്‍ ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 11 പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്‌സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു.ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്‍ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ശക്തമായി വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
2021-05-05

