National (Page 837)

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.

ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാ, തെലങ്കാന, തമിഴ്‌നാട് സംസ്‌ഥാനങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. കൂടാതെ ഗുജറാത്ത്‌, ഡെൽഹി, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളും ആദ്യ പട്ടികയിൽ ഉണ്ട്. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വാക്‌സിൻ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് കേരളം വ്യക്‌തമാക്കി.

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി 5 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപ അനുവദിച്ചു. 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ മൂന്ന് തലങ്ങളായ ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയ്ക്ക് വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.കൊവിഡ് വ്യാപനവും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാര്‍ശയും കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്ക് മുമ്പായി ഗ്രാന്റ് പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.അതേസമയം 13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

ഗ്രാന്റിന്റെ ആദ്യ ഗഡുവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍
ആന്ധ്രാപ്രദേശ് – 387.8 കോടി
അരുണാചല്‍പ്രദേശ് – 34 കോടി
അസം – 237.2 കോടി
ബിഹാര്‍ – 741.8 കോടി
ഛത്തീസ്ഗഢ് – 215 കോടി
ഗുജറാത്ത് – 472.4 കോടി
ഹരിയാന – 187 കോടി
ഹിമാചല്‍പ്രദേശ് – 63.4 കോടി
ഝാര്‍ഖണ്ഡ് – 249.8 കോടി
കര്‍ണാടക – 475.4 കോടി
കേരളം – 240.6 കോടി
മദ്ധ്യപ്രദേശ് – 588.8 കോടി
മഹാരാഷ്ട്ര – 861.4 കോടി
മണിപ്പൂര്‍ – 26.2 കോടി
മിസോറാം – 13.8 കോടി
ഒഡീഷ – 333.8 കോടി
പഞ്ചാബ് – 205.2 കോടി
രാജസ്ഥാന്‍ – 570.8 കോടി
സിക്കിം – 6.2 കോടി
തമിഴ്‌നാട് – 533.2 കോടി
തെലംഗാന – ഞ െ273 കോടി
ത്രിപുര – 28.2 കോടി
ഉത്തര്‍പ്രദേശ് – 1441.6 കോടി
ഉത്തരാഖണ്ഡ് – 85 കോടി
പശ്ചിമ ബംഗാള്‍ – 652.2 കോടി

കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. കൊവിഡ് പ്രതിരോധത്തില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് പിന്തുണയുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ഇയു പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ പ്രസ്താവന.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മക്രോണ്‍ ഇന്ത്യയെ പിന്തുണച്ചത്. വാക്‌സീന്‍ വിതരണത്തില്‍ ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് മക്രോണ്‍ പറഞ്ഞു.നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ മൈത്രിയിലൂടെ 95 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സീന്‍ കയറ്റുമതി ചെയ്തത്. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 663.69 ലക്ഷം കൊവിഡ് വാക്‌സീന്‍ ഡോസ് കയറ്റുമതി ചെയ്തു.

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്ന് യുറോപ്യന്‍ യൂണിയന്‍. ഇന്ത്യയിലും മറ്റ രാജ്യങ്ങളിലുമുണ്ടായ നഷ്ടത്തില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നുവെന്നും യുറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പ്രസിഡന്റ് ഉര്‍സുല വോണ്ഡെര്‍ ലെയ്ന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില് പിന്തുണ അറിയിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കും. ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യ പല രാജ്യങ്ങള്‍ക്കും സഹായമെത്തിച്ചുകൊണ്ട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍് മക്രോണും യോഗത്തില്‍ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് നല്കുന്ന പിന്തുണയിലും സമയബന്ധിതമായ സഹായത്തിനും നന്ദി അറിയിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ അറിയിച്ചു.

ചെന്നൈ: കഴിഞ്ഞ അഞ്ച് വർഷം തമിഴ്നാടിന്റെ ധനസ്ഥിതി അപകടത്തിലാണെന്ന് നിയമസഭയിൽ വിളിച്ചു പറയുകയും ധനമന്ത്രി ഒ.പനീർശെൽവത്തിന്റെ വാദങ്ങളെ പൊളിച്ചടുക്കുകയും ചെയ്ത പളനിവേൽ ത്യാഗരാജനെ ഇത്തവണ എം.കെ. സ്റ്റാലിൻ ധനമന്ത്രിയാക്കിയത് യാദൃച്ഛികമായിട്ടല്ല. മഹത്തായ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ പിന്മുറക്കാരനായതു കൊണ്ടു മാത്രമല്ല ത്യാഗരാജന്റെ ഉന്നത യോഗ്യതകളും ആഗോള കാഴ്ചപ്പാടുകളും സ്റ്റാലിനെ ആകർഷിച്ചു. പ്രൊഫഷണൽ കരിയറിന്റെ തുടക്കം അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സിൽ. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിഗ് ഡയറക്ടർ.

ഇത്രയേറെ പ്രോഫഷണൽ പശ്ചാത്തലമുള്ള പളനിവേൽ തമിഴ്നാട്ടിന്റെ ഖജനാവ് സൂക്ഷിപ്പുകാരനാകുന്ന് ദ്രാവിഡ രാഷ്ട്രീയത്തിലെ ദിശാമാറ്റത്തിന്റെ സൂചികയാണ്. ജീവിതത്തിലും ഇന്റർനാഷണൽ ആണ് പളനിവേൽ ത്യാഗരാജൻ. വിവാഹം കഴിച്ചത് അമേരിക്കക്കാരി മാർഗരറ്റിനെ. ഇവർക്ക് പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ എന്നീ രണ്ട് പുത്രന്മാരുണ്ട്.തിരുച്ചി എൻ.ഐ.ടിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദം. മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്ലോവൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് എം.ബി.എ. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്.

ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി ഡി.ആര്‍.ഡി.ഒ.(ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിലെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകി കഴിഞ്ഞു. രാജ്യം കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തെ നേരിടുമ്പോള്‍ കോവിഡ് ചികിത്സയില്‍ ഈ മരുന്ന് നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചത്. മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡിജിസിഎ അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ അതിരൂക്ഷ വ്യാപനത്തില്‍ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വെല്ലുവിളിയാവുകയാണ് പലയിടത്തും.

മെഡിക്കല്‍ ഓക്‌സിജനും വെന്റിലേറ്ററുകള്‍ക്കും മറ്റ് ചികിത്സാ സംവിധാനങ്ങളും ക്ഷാമം നേരിടുമ്പോള്‍ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച മരുന്ന് നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡി.ആര്‍.ഡി.ഒയുടെ കീഴിലുള്ള ലബോറട്ടറിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കാവുന്ന തരത്തില്‍ പൗഡര്‍ രൂപത്തിലുള്ളതാണ് 2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന്.

വൈറസ് ബാധയേറ്റ കോശങ്ങളില്‍ ഈ മരുന്ന് പ്രവര്‍ത്തിക്കും. കോശങ്ങളിലെ ഊര്‍ജോത്പാദനം കൂട്ടുകയും മെറ്റബോളിക് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ വൈറസ് പെരുകുന്നത് തടയാമെന്നാണ് കണക്കുകൂട്ടല്‍. വൈറസ് ബാധിച്ച കോശങ്ങളില്‍ മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക എന്നത് ഈ മരുന്നിനെ വ്യത്യസ്തമാക്കുന്നുവെന്ന് ഡി.ആര്‍.ഡി.ഒ. പറയുന്നു.കൃത്രിമ ഓക്‌സിജന്‍ സപ്പോര്‍ട്ട് കുറയ്ക്കുന്നു എന്നതു കൊണ്ടുതന്നെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ ഓക്‌സിജന്‍ വേണ്ടിവരുന്ന രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. കോവിഡ് രോഗികളുടെ മറ്റാരോഗ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കുന്നതിലൂടെ രോഗികള്‍ക്ക് ആശുപത്രികളില്‍ തുടരേണ്ട ദിവസങ്ങളും കുറയ്ക്കാം.

കോവിഡ് അതിരൂക്ഷമായി ബാധിച്ച രോഗികളിലും മിതമായി ബാധിച്ച രോഗികളിലും മരുന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കും. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യം മെച്ചപ്പെടുവെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ച രോഗികള്‍ പെട്ടന്ന് രോഗമുക്തരാവുന്നതായി ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തി. 2 ഡിഓക്സി-ഡി-ഗ്ലൂക്കോസില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം രോഗികള്‍ക്കു പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

ആശുപത്രികളില്‍ നടന്ന പരീക്ഷണങ്ങളില്‍ രണ്ട് പാക്കറ്റ് മരുന്ന് തുടര്‍ച്ചയായ രണ്ട് ദിവസം നല്‍കിയ രോഗികളില്‍ മൂന്നാം ദിവസം ഓക്‌സിജന്‍ ലെവല്‍ വര്‍ധിച്ചതായും കൃത്രിമ ഓക്‌സിജന്‍ പിന്തുണ ഒഴിവാക്കുന്ന തരത്തിലുള്ള പുരോഗതിയാണ് ചികിത്സയില്‍ കണ്ടെത്തിയത്. 30 ശതമാനം രോഗികള്‍ക്ക് ഇത്തരത്തില്‍ ചികിത്സാ പുരോഗതിയുണ്ടായി. 2020 മെയ്-ഒക്ടോബര്‍ മാസങ്ങളില്‍ 110 രോഗികളെ പങ്കെടുപ്പിച്ച് നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിലും രോഗികളില്‍ വലിയ തോതിലുള്ള രോഗമുക്തി നിരക്കാണ് കണ്ടെത്തിയത്.

രാജ്യത്തെ 11 ആശുപത്രികളിലായാണ് ഫലപ്രദമായ മൂന്നാം ഘട്ട പരീക്ഷണവും പൂര്‍ത്തിയാക്കിയത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളര്‍ക്കും ഇത് നല്‍കാം. മരുന്നിന് എത്ര വില ഈടാക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം പാക്കറ്റിന് 500-600 രൂപ വരെ ഈടാക്കിയേക്കാം എന്നാണ് സൂചന. എളുപ്പത്തില്‍ നിര്‍മിച്ചെടുക്കാവുന്ന മരുന്ന് രാജ്യത്തെ കോവിഡ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

COVID

മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ പൊലീസ് സൂപ്രണ്ട് ഐപിഎസ് സച്ചിന്‍ ശര്‍മ്മയെന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന ചില പ്രചാരണങ്ങളും സംരംഭങ്ങളും കോവിഡിനെ പിടിച്ചുകെട്ടുന്നു. 2011 -ലെ സെന്‍സസ് അനുസരിച്ച് 1,210 ഗ്രാമങ്ങളും 17.62 ലക്ഷത്തിലധികം ജനസംഖ്യയും ഛത്തര്‍പൂരിലുണ്ട്. മധ്യപ്രദേശില്‍ ആദ്യ കേസ് രേഖപ്പെടുത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇവിടെ ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി, 800 -ലധികം ഗ്രാമങ്ങള്‍ കാമ്പെയ്‌നില്‍ അണിചേരുകയും, അതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്തു. ഓരോ ഗ്രാമത്തില്‍ നിന്നും 15-20 സന്നദ്ധപ്രവര്‍ത്തകരെ ഞങ്ങള്‍ ഒരുമിച്ചു കൊണ്ടുവന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. ഈ സന്നദ്ധപ്രവര്‍ത്തകര്‍ ഇരുപത്തിനാല് മണിക്കൂറും ഗ്രാമങ്ങളില്‍ പെട്രോളിങ് നടത്തുന്നു. ആളുകള്‍ ഗ്രാമം വിട്ട് പുറത്തു പോകുന്നില്ലെന്ന് അവര്‍ ഉറപ്പ് വരുത്തി.ഒരു കാരണവശാലും പുറത്തുകടക്കരുത് എന്ന് അവര്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐപിഎസ് ശര്‍മ്മ പറഞ്ഞു.2021 മെയ് നാലിലെ കണക്കുപ്രകാരം, ഛത്തര്‍പൂരിലെ 1000 -ത്തിലധികം ഗ്രാമങ്ങളില്‍ ആകെ 51 കൊവിഡ് -19 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഗ്രാമങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങളായ പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, പാല്‍, മരുന്നുകള്‍ എന്നിവയും മറ്റും വാങ്ങി നല്‍കുന്നതിനായി അദ്ദേഹം സങ്കല്പ എന്ന പേരില്‍ മറ്റൊരു പദ്ധതിയും ആവിഷ്‌ക്കരിച്ചു.ഡോക്ടറെ ഓണ്‍ലൈന്‍ വഴി കാണാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ സജ്ജീകരിക്കുക, പ്രാദേശിക ഷോപ്പില്‍ നിന്ന് ആളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുക, മൊബൈല്‍ ഫോണുകളും ടെലിവിഷന്‍ സെറ്റ്-ടോപ്പ് ബോക്‌സുകളും റീചാര്‍ജ് ചെയ്ത് നല്‍കുക തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ഈ പദ്ധതി വഴി ശര്‍മ്മ നടപ്പാക്കി. പൊലീസിന്റെ ഇത്തരം നടപടികള്‍ വളരെയധികം ഉപകാരപ്രദമാണെന്ന് ഖോന്‍പ് ജില്ലയിലെ സര്‍പഞ്ച് മാധവ് പ്രസാദ് മിശ്ര പറയുന്നു.

anumohan

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട് പടൂര്‍ സ്വദേശിനിയായ അനുജോര്‍ജ് തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം.

സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി എഴുതുന്നത്. 27 വയസില്‍ ഐഎഎസ് ഓഫീസറായി തമിഴ്നാട് കേഡറില്‍ ചുമതലയേറ്റു. ഇന്‍ഡസ്ട്രിസ് കമ്മീഷണര്‍ ആന്‍ഡ് ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് കോമേഴ്സ് എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു. അഴിമതിയില്ലാത്തവരും പ്രവര്‍ത്തന മികവ് കാട്ടിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തപ്പോഴാണ് കൂട്ടുകാര്‍ അനുവെന്ന് സ്നേഹപൂര്‍വം വിളിക്കുന്ന അനുജോര്‍ജിനു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥാനം ലഭിക്കുന്നത്.

ആറമുള്ള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹപാഠികൂടിയാണ് അനുജോര്‍ജ്. അനുവിനെ ആശംസ അറിയിച്ച് വീണ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ആര്‍ക്കിയോളജി വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഉദയചന്ദ്രനാണ് പ്രിന്‍സിപ്പല്‍സെക്രട്ടറി. തമിഴ്നാട് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എംഡിപി ഉമാനാഥ്, മ്യൂസിയംസ് കമ്മീഷണര്‍ എംഎസ് ഷണ്‍മുഖം, എന്നിവരാണ് സ്റ്റാലിന്റെ മറ്റു സെക്രട്ടറിമാര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പുതിയ കോവിഡ് കേസുകള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 2.18 കോടി പേര്‍ കോവിഡ് ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 3,18,609 പേരാണ് രോഗമുക്തി നേടിയത്. 4187 പേര്‍് ഒരു ദിവസത്തിനിടെ കോവിഡ് ബാധിതരമായി മരിച്ചു.

രാജ്യത്ത് കൊവി‍ഡ് രണ്ടാംതരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന്‍ സല്‍മാന്‍ ഖാന്‍. സിനിമ സെറ്റുകളില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.1500 രൂപയാണ് ആദ്യ ഗഡുവായി പ്രവര്‍ത്തകര്‍ക്ക് നല്‍കുക. കൊവിഡ് രണ്ടാം തരം​ഗം ശക്തിപ്രാപിച്ചതോടെ മറ്റ് മേഖലകളെ പോലെ തന്നെ സിനിമയെയും സാരമായി ബാധിച്ചു.

സാങ്കേതിക പ്രവര്‍ത്തകര്‍, ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് താരം ധനസഹായം നല്‍കുന്നത്. സൽമാൻ ഖാന് പുറമേ യഷ്‌രാജ് ഫിലിംസും സിനിമ പ്രവര്‍ത്തകര്‍ക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 35,000 പേര്‍ക്ക് റേഷന്‍ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നാണ് യാഷ്‌രാജ് ഫിലിംസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സിനിമ പ്രവര്‍ത്തകര്‍ക്ക് 3,000 രൂപ വീതം സൽമാൻ ഖാൻ ധനസഹായം നല്‍കിയിരുന്നു.