ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി 5 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപ അനുവദിച്ചു. 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ മൂന്ന് തലങ്ങളായ ഗ്രാമം, ബ്ലോക്ക്, ജില്ല എന്നിവയ്ക്ക് വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.കൊവിഡ് വ്യാപനവും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ശുപാര്‍ശയും കണക്കിലെടുത്ത് നിശ്ചിത സമയപരിധിക്ക് മുമ്പായി ഗ്രാന്റ് പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ധനമന്ത്രാലയം അറിയിച്ചു.അതേസമയം 13 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മുകളിലെത്തിയ കേരളം ഏറെ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.
ഗ്രാന്റിന്റെ ആദ്യ ഗഡുവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുളള വിശദാംശങ്ങള്‍
ആന്ധ്രാപ്രദേശ് – 387.8 കോടി
അരുണാചല്‍പ്രദേശ് – 34 കോടി
അസം – 237.2 കോടി
ബിഹാര്‍ – 741.8 കോടി
ഛത്തീസ്ഗഢ് – 215 കോടി
ഗുജറാത്ത് – 472.4 കോടി
ഹരിയാന – 187 കോടി
ഹിമാചല്‍പ്രദേശ് – 63.4 കോടി
ഝാര്‍ഖണ്ഡ് – 249.8 കോടി
കര്‍ണാടക – 475.4 കോടി
കേരളം – 240.6 കോടി
മദ്ധ്യപ്രദേശ് – 588.8 കോടി
മഹാരാഷ്ട്ര – 861.4 കോടി
മണിപ്പൂര്‍ – 26.2 കോടി
മിസോറാം – 13.8 കോടി
ഒഡീഷ – 333.8 കോടി
പഞ്ചാബ് – 205.2 കോടി
രാജസ്ഥാന്‍ – 570.8 കോടി
സിക്കിം – 6.2 കോടി
തമിഴ്‌നാട് – 533.2 കോടി
തെലംഗാന – ഞ െ273 കോടി
ത്രിപുര – 28.2 കോടി
ഉത്തര്‍പ്രദേശ് – 1441.6 കോടി
ഉത്തരാഖണ്ഡ് – 85 കോടി
പശ്ചിമ ബംഗാള്‍ – 652.2 കോടി

