കോവിഡ് രണ്ടാം തരംഗം : ഒറ്റക്കെട്ടായി പോരാടുമെന്ന് യുറോപ്യന്‍ യൂണിയന്‍

ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടുമെന്ന് യുറോപ്യന്‍ യൂണിയന്‍. ഇന്ത്യയിലും മറ്റ രാജ്യങ്ങളിലുമുണ്ടായ നഷ്ടത്തില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നുവെന്നും യുറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നും പ്രസിഡന്റ് ഉര്‍സുല വോണ്ഡെര്‍ ലെയ്ന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക അതിഥിയായി പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില് പിന്തുണ അറിയിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര പങ്കാളിത്തം എങ്ങനെ ശക്തിപ്പെടുത്താനാകുമെന്നതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കും. ആദ്യ ഘട്ടങ്ങളില്‍ ഇന്ത്യ പല രാജ്യങ്ങള്‍ക്കും സഹായമെത്തിച്ചുകൊണ്ട് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍് മക്രോണും യോഗത്തില്‍ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് നല്കുന്ന പിന്തുണയിലും സമയബന്ധിതമായ സഹായത്തിനും നന്ദി അറിയിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ ഇന്ത്യ അറിയിച്ചു.