കോവിഡിനെ വരുതിയിലാക്കാന്‍ പൊലീസിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍

COVID

മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ പൊലീസ് സൂപ്രണ്ട് ഐപിഎസ് സച്ചിന്‍ ശര്‍മ്മയെന്ന ഉദ്യോഗസ്ഥന്‍ നടത്തുന്ന ചില പ്രചാരണങ്ങളും സംരംഭങ്ങളും കോവിഡിനെ പിടിച്ചുകെട്ടുന്നു. 2011 -ലെ സെന്‍സസ് അനുസരിച്ച് 1,210 ഗ്രാമങ്ങളും 17.62 ലക്ഷത്തിലധികം ജനസംഖ്യയും ഛത്തര്‍പൂരിലുണ്ട്. മധ്യപ്രദേശില്‍ ആദ്യ കേസ് രേഖപ്പെടുത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഇവിടെ ആദ്യത്തെ കൊവിഡ് -19 കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി, 800 -ലധികം ഗ്രാമങ്ങള്‍ കാമ്പെയ്‌നില്‍ അണിചേരുകയും, അതില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്തു. ഓരോ ഗ്രാമത്തില്‍ നിന്നും 15-20 സന്നദ്ധപ്രവര്‍ത്തകരെ ഞങ്ങള്‍ ഒരുമിച്ചു കൊണ്ടുവന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. ഈ സന്നദ്ധപ്രവര്‍ത്തകര്‍ ഇരുപത്തിനാല് മണിക്കൂറും ഗ്രാമങ്ങളില്‍ പെട്രോളിങ് നടത്തുന്നു. ആളുകള്‍ ഗ്രാമം വിട്ട് പുറത്തു പോകുന്നില്ലെന്ന് അവര്‍ ഉറപ്പ് വരുത്തി.ഒരു കാരണവശാലും പുറത്തുകടക്കരുത് എന്ന് അവര്‍ ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഐപിഎസ് ശര്‍മ്മ പറഞ്ഞു.2021 മെയ് നാലിലെ കണക്കുപ്രകാരം, ഛത്തര്‍പൂരിലെ 1000 -ത്തിലധികം ഗ്രാമങ്ങളില്‍ ആകെ 51 കൊവിഡ് -19 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഗ്രാമങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങളായ പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, പാല്‍, മരുന്നുകള്‍ എന്നിവയും മറ്റും വാങ്ങി നല്‍കുന്നതിനായി അദ്ദേഹം സങ്കല്പ എന്ന പേരില്‍ മറ്റൊരു പദ്ധതിയും ആവിഷ്‌ക്കരിച്ചു.ഡോക്ടറെ ഓണ്‍ലൈന്‍ വഴി കാണാനുള്ള അപ്പോയിന്റ്‌മെന്റുകള്‍ സജ്ജീകരിക്കുക, പ്രാദേശിക ഷോപ്പില്‍ നിന്ന് ആളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുക, മൊബൈല്‍ ഫോണുകളും ടെലിവിഷന്‍ സെറ്റ്-ടോപ്പ് ബോക്‌സുകളും റീചാര്‍ജ് ചെയ്ത് നല്‍കുക തുടങ്ങിയ അടിസ്ഥാന സേവനങ്ങള്‍ ഈ പദ്ധതി വഴി ശര്‍മ്മ നടപ്പാക്കി. പൊലീസിന്റെ ഇത്തരം നടപടികള്‍ വളരെയധികം ഉപകാരപ്രദമാണെന്ന് ഖോന്‍പ് ജില്ലയിലെ സര്‍പഞ്ച് മാധവ് പ്രസാദ് മിശ്ര പറയുന്നു.