ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ നേരിട്ട് നൽകുന്നതിനുള്ള ആദ്യ പട്ടികയിൽ കേരളമില്ല. 14 സംസ്‌ഥാനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ കോവാക്‌സിൻ നേരിട്ട് നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നത്. എന്നാൽ മെയ്‌ ആദ്യം മുതൽ വാക്‌സിൻ നൽകുന്നവരുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.

ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രാ, തെലങ്കാന, തമിഴ്‌നാട് സംസ്‌ഥാനങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. കൂടാതെ ഗുജറാത്ത്‌, ഡെൽഹി, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളും ആദ്യ പട്ടികയിൽ ഉണ്ട്. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വാക്‌സിൻ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്ന് കേരളം വ്യക്‌തമാക്കി.