National (Page 836)

ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിങ്ങള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു മുസ്ലിങ്ങളുടെ ആവശ്യം.മതപരമായ അസഹിഷ്ണുത അനുവദിക്കുകയാണെങ്കില്‍, അത് ഒരു മതേതര രാജ്യത്തിന് നല്ലതല്ല. ഏതെങ്കിലും രൂപത്തിലുള്ള അസഹിഷ്ണുത മുസ്ലിം മതവിഭാഗം ഉപേക്ഷിക്കണമെന്നും മതപരമായ ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തി സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇടയാക്കരുതെന്നും കോടതി വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ മുസ്ലിംകള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്. അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല. ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്. ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ കണക്കനുസരിച്ച് 2012 മുതല്‍ പ്രദേശത്തെ മുസ്ലിംകള്‍ ഹിന്ദു ഘോഷയാത്രയെ എതിര്‍ത്തിരുന്നു. ഇസ്ലാമിക മതമൗലികവാദികള്‍ ഹിന്ദു ഉത്സവങ്ങളെ ‘പാപത്തിന്റെ ഘോഷയാത്ര’ എന്നാണ് വിശേഷിപ്പിക്കുന്നത്.സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചിരുന്നു എങ്കില്‍ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.

പെരമ്പലൂര്‍ ജില്ലയിലെ കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു.മുസ്ലിം മതവിഭാഗം ഒരു പ്രത്യേക പ്രദേശത്ത് ആധിപത്യം പുലര്‍ത്തുന്നതിനാല്‍, മറ്റൊരു മത സമൂഹത്തെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതില്‍ നിന്നോ ആ പ്രദേശത്തെ തെരുവുകളില്‍ ഘോഷയാത്ര നടത്തുന്നതില്‍ നിന്നോ തടയാന്‍ കഴിയില്ല.പതിറ്റാണ്ടുകളായി ഒത്തൊരുമയോടെ നടത്തുന്ന ഉത്സവങ്ങളെ ഒരു പ്രത്യേക മത വിഭാഗത്തിന്റെ അസഹിഷ്ണുതയുടെ പേരില്‍ നിരോധിക്കാന്‍ സാധ്യമല്ല.

k c venugopal

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ തോൽവി വലിയ തിരിച്ചടിയായെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കോൺ​​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.സി.വേണു​ഗോപാൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇപ്പോൾ നടത്തേണ്ടതില്ലെന്ന് പ്രവർത്തക സമിതി തീരുമാനിച്ചതായും അറിയിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ചേർന്ന ആദ്യത്തെ പ്രവർത്തക സമിതിയോഗമായിരുന്നു ഇത്.

കൊവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നില്ല രാഹുൽ ഗാന്ധി യോഗത്തിൽ പങ്കെടുത്തില്ല. നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതി രണ്ട് ദിവസത്തിനുള്ളിൽ രൂപീകരിക്കുമെന്ന് കെ.സി വേണുഗോപാൽ അറിയിച്ചു. പരാജയത്തിൻ്റെ കാരണം ഇപ്പോൾ വിലയിരുത്താനാകില്ല. പരാജയത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ റിപ്പോർട്ടിന് ശേഷം തോൽവിയുടെ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാകുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

കൊവിഡ് വ്യാപന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് എൽ.ഐ.സി., ഡെത്ത് ക്ളെയിം ചട്ടങ്ങളിൽ ഇളവ് വരുത്തി. ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റിന് പകരം ആശുപത്രിയിൽ നിന്നുള്ള മരണ സമയം, തീയതി എന്നിവ വ്യക്തമാക്കുന്ന ‌ഡെത്ത് സർട്ടിഫിക്കറ്റ്, ഡിസ്‌ചാർജ്/ഡെത്ത് സമ്മറി ഹാജരാക്കിയാൽ മതി. എന്നാൽ, ഇവ എൽ.ഐ.സി ക്ളാസ്-1 ഓഫീസറോ മുതിർന്ന ഡെവലപ്‌മന്റ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം.

സംസ്കാരം നടത്തിയതിന്റെ തെളിവും ഇതോടൊപ്പം ഹാജരാക്കണം.മറ്റു കേസുകളിൽ ഇൻഷ്വറൻസ് ക്ളെയിമിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് തന്നെ വേണം.ക്ളെയിമുകളുടെ അതിവേഗ തീർപ്പാക്കലിനായി പ്രത്യേക എൻ.ഇ.എഫ്.ടി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാളെ മുതൽ എൽ.ഐ.സി ഓഫീസുകൾ ആഴ്‌ചയിൽ അഞ്ചുദിവസമേ (തിങ്കൾ മുതൽ വെള്ളിവരെ) പ്രവർത്തിക്കൂ. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയായിരിക്കും പ്രവർത്തനം.

ദില്ലി: കോൺ​ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. കേരളത്തിലേതടക്കമുള്ള തെരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ്യം തിരിച്ചറിയണം.തോൽവിയുടെ കാരണം സൂക്ഷ്മമായി പരിശോധിച്ച് റിപ്പോർട്ട് നൽകണം. നിരാശയെന്ന് വെറുതെ പറഞ്ഞ് പോയിട്ട് കാര്യമില്ലെന്നും സോണിയാ ​ഗാന്ധി അഭിപ്രായപ്പെട്ടു. തെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന് സോണിയഗാന്ധി കഴിഞ്ഞ പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു.

കോൺ​ഗ്രസ് പ്രവർത്തക സമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയാ ​ഗാന്ധി. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് വ്യാപക ആവശ്യം ഉയരുന്നതിനിടെയാണ് ഇന്ന് പാർട്ടി പ്രവർത്തക സമിതി യോഗം ചേരുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും പ്രവർത്തകസമതിയുടെ അജണ്ടയിലുണ്ട്.തിരുത്തലുകൾ വേണമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതിയെ ദില്ലിയിലെ തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമര സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ആശുപത്രിയില്‍ വച്ച് മരിക്കും മുൻപ് ഫോണ്‍ വഴിയാണ് യുവതി എല്ലാ കാര്യങ്ങളും പിതാവിനോട് വെളിപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത് കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ച് പശ്ചിമ ബംഗാളിലേക്ക് പോയവരുമായി അനില്‍ മാലിക്, അനുപ് സിംഗ് ചൗന ത്, അങ്കുര്‍ സാങ്വാന്‍, കോവിറ്റ ആര്യ, ജഗദീഷ് ബ്രാര്‍, യോഗിത സുഹാഗ് എന്നീ ആറ് പേര്‍ക്കെതിരേ 120 ബി, 342, 354, 365, 376 ഡി, 506 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഏപ്രില്‍ 10 നാണ് യുവതി പശ്ചിമ ബംഗാളില്‍ നിന്ന് തിക്രി അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് ഒരു സംഘവുമായി കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്. ഏപ്രില്‍ 26 ന് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ജജ്ജര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30 നാണ് അവര്‍ മരിച്ചത് എന്ന് ബഹദൂര്‍ഗഡ് പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിജയ് കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി∙ രാജ്യം പ്രാണവായു കിട്ടാതെ പിടയുമ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഭ്രമാത്മക ലോകത്തു കഴിയുന്നത് സങ്കടകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. രാജ്യമാകെ ശ്വാസം കിട്ടാതെ പിടിയുമ്പോള്‍, ലോകമാകെ ഇന്ത്യക്കാരുടെ ദുരിതം കണ്ടറിയുമ്പോള്‍ ആരോഗ്യമന്ത്രി മാത്രം യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത അവസ്ഥ സ്വീകരിക്കുന്നത് സങ്കടകരമാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

കോവിഡിനെതിരെ പതഞ്ജലിയുടെ കോറോനില്‍ ഗുളിക പ്രോത്സാഹിപ്പിച്ച ആരോഗ്യമന്ത്രി വിശദീകരണം നല്‍കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടെന്ന മാധ്യമറിപ്പോര്‍ട്ടും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘ബജറ്റില്‍ അനുവദിച്ച 35,000 കോടി രൂപ അനുവദിക്കാതെ വാക്‌സീന്‍ ചെലവ് സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണു ശ്രമിക്കുന്നതെന്നും തരൂര്‍ ചോദിച്ചു.

കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ രാജ്യത്തെ 180 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.ഗ്രൂപ്പ് ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 25-ാം യോഗത്തില്‍ സംസാരിക്കവെയാണ് ആരോഗ്യമന്ത്രി രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 180 ജില്ലകളിലും 14 ദിവസത്തില്‍ 18 ജില്ലകളിലും 21 ദിവസത്തിനുള്ളില്‍ 54 ജില്ലകളിലും 28 ദിവസത്തിനുള്ളില്‍ 32 ജില്ലകളിലും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.ഇതേത്തുടര്‍ന്നാണ് ശശി തരൂര്‍ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

ഭുവനേശ്വര്‍: സിഎംആര്‍എഫില്‍ നിന്നും 60 ലക്ഷം രൂപ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ഭാഗങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഒഡീഷ മുഖ്യമന്ത്രി ഫണ്ട് അനുവദിച്ചത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കിയാണ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക. കോര്‍പ്പറേഷനില്‍ പ്രതിദിനം 20,000 രൂപ, നഗരസഭകളില്‍ 5000, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ എന്നിങ്ങനെയാവും ഭക്ഷണത്തിനായി ചെലവഴിക്കുക.സന്നദ്ധ പ്രവര്‍ത്തകരിലൂടെയും സംഘടനകളിലൂടെയുമാകും തെരുവ് മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുക എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

supreme court

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്നും അസാധാരണ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍ നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചനാധികാരമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ സമയം വാക്‌സിന് നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ വില നിര്‍ണയത്തില്‍ കേന്ദ്രത്തിന്റെ നയം ഒരു സത്യവാങ്മൂലത്തില്‍ വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച കോവിഡ്‌ മരുന്ന്‌ ഈ മാസം 11 മുതല്‍ അടിയന്തര ഉപയോഗത്തിന്‌ വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ്‌ റെഡ്‌ഡി. ലഭ്യതയ്‌ക്ക്‌ അനുസരിച്ച്‌ ആശുപത്രികളില്‍ വിതരണം ചെയ്യുന്നതിന്‌ ക്രമീകരണം ഏര്‍പ്പെടുത്തും. മരുന്ന്‌ ഉപയോഗിച്ച്‌ മൂന്നു ദിവസത്തിനുള്ളില്‍ ഫലം കാണും. ശരീരത്തില്‍ ഓക്‌സിജന്റെ അളവ്‌ വര്‍ധിപ്പിക്കുന്നതിനും മരുന്ന്‌ ഫലപ്രദമാണെന്ന്‌ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.

ഡി.ആര്‍.ഡി.ഒയും ഹൈദരാബാദിലെ ഡോ. റെഡ്‌ഡീസ്‌ ലബോറട്ടറീസും ചേര്‍ന്നാണ്‌ 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ്‌ (2ഡിജി) എന്ന മരുന്ന്‌ വികസിപ്പിച്ചെടുത്തത്‌. വേഗത്തില്‍ രോഗമുക്‌തി ലഭിക്കുന്നതിനും മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കാനും മരുന്നു സഹായിക്കുമെന്നുക്ല ിനിക്കല്‍ പരീക്ഷണത്തില്‍ വ്യക്‌തമായിരുന്നു. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തിലുള്ള മരുന്നാണിത്‌.

മരുന്ന് രോഗികൾക്കു പെട്ടെന്നു രോഗമുക്തി നൽകുകയും കൃത്രിമ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നൽകിയ കൂടുതൽ രോഗികൾക്കും പെട്ടെന്നുതന്നെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകിയത്.

nirmala

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡ് വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ വിലകൂടാന്‍ കാരണമാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൂടാതെ കോവിഡ് മരുന്നുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കുന്നത് ഉപയോക്താക്കള്‍ക്ക് ചെലവേറിയതാക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അതേസമയം കോവിഡ് ചികിത്സയ്ക്കുവേണ്ട 23 ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ ജിഎസ്ടി വരുമാനത്തില്‍ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന് ജിഎസ്ടി ഒഴിവാക്കിയാല്‍ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.ജിഎസ്ടിയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് ധനമന്ത്രി രംഗത്തെത്തിയത്. രാജ്യത്ത് റെഡ് ക്രോസ് ഇറക്കുമതി ചെയ്യുന്ന എല്ലാ കോവിഡ് ദുരിതാശ്വാസ വസ്തുക്കളിലും ഇന്റഗ്രേറ്റഡ് ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.രാജ്യത്ത് സൗജന്യമായി ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് ഐജിഎസ്ടി ഇളവ് നല്‍കിയിട്ടുണ്ട്. ഇവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി വാണിജ്യ ഇറക്കുമതിക്ക് ക്‌സറ്റംസ് തീരുവ, ആരോഗ്യ സെസ്, എന്നിവയില്‍ പൂര്‍ണ ഇളവ് നല്‍കിയിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

റെംഡെവിസിര്‍ മരുന്ന്, അതിന്റെ എപിഐപികള്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ തെറാപ്പി സംബന്ധമായ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍ സെന്‍ട്രേറ്ററുകള്‍, ക്രയോജനിക് ട്രാന്‍സ്‌പോര്‍ട്ട് ടാങ്കറുകള്‍, കോവിഡ് വാക്‌സിനുകള്‍ തുടങ്ങിയവയ്ക്ക്ും സൗജന്യ വിതരണത്തിനായി ലഭിച്ച തോവിഡ് ചികിത്സ സംബന്ധിച്ച ഉപകരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഐജിഎസ്ടി ഓഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു.