National (Page 835)

ഇടുക്കി: ഇസ്രായേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടലിൽ കേരളം. ഭർത്താവിനോട് വിഡീയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് അപ്രതീക്ഷതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിക്കുകയായിരുന്നു.

കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലീസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.

സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേൽ വനിതക്കും ലഭിച്ചില്ല. വീൽചെയറിലായിരുന്ന വനിതയെ വർഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.സംഭവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ പുറത്തുവരണം.

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയെന്നും കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് വാക്‌സിനേഷന് വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന് യുദ്ധകാലാടിസ്ഥാനത്തില്‍് നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‌ദേശിച്ചു.അതേസമയം കോവിഡ് 19 വാക്‌സിനുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേരത്തെ പ്രധാനമന്ത്രിക്ക്് കത്തെഴുതിയിരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍് ഇന്ത്യയില്‍ റിപ്പോര്ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്.

ന്യൂഡൽഹി: കൊവിഡിൽ നിന്നും മുക്തിനേടിയ ഒരാളുടെ പ്ളാസ്‌മയെടുത്ത് ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് എതിർത്ത് ഒരുകൂട്ടം വിദഗ്‌ദ്ധർ. ഡോക്‌ടർമാരും, ആരോഗ്യ വിദഗ്ദ്ധരുമാണ് ഇത്തരത്തിൽ അഭിപ്രായവുമായി കേന്ദ്ര മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവിനും എയിംസിന്റെയും ഐസിഎംആറിന്റെയും തലവന്മാർക്ക് കത്തയച്ചത്. രാജ്യത്തെ ലക്ഷക്കണക്കിന് കൊവിഡ് രോഗികളുടെ ബന്ധുക്കൾ പ്ളാസ്‌മയ്‌ക്കായി അലയുന്നത് അവസാനിപ്പിക്കണമെന്നും മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവ് ഡോ.വിജയ് രാഘവന് നൽകിയ കത്തിൽ വിദഗ്ദ്ധർ ഒരുപോലെ ആവശ്യപ്പെടുന്നു.വിവിധ പരീക്ഷണങ്ങളിലെ ഫലങ്ങളും കത്തിനൊപ്പം വിദഗ്ദ്ധർ വച്ചിരുന്നു.

രാജ്യത്ത് നിരവധി ആശുപത്രികളിൽ കൊവിഡ് മുക്തരുടെ പ്ളാസ്‌മ കൊവിഡ് ബാധിതരിൽ ഉപയോഗിച്ച് ചികിത്‌സിക്കുന്നുണ്ട്.വളരെ വിരളമായ പ്ളാസ്‌മയ്‌ക്ക് വേണ്ടി രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടുകയാണ്.അശാസ്‌ത്രീമായ പ്ളാസ്‌മ ഉപയോഗം കൂടുതൽ വൈറസ് വകഭേദങ്ങളെ സൃഷ്‌ടിക്കാൻ കാരണമാകുമെന്നും വിദഗ്ദ്ധർ ഭയപ്പെടുന്നു. ഇത് നിലവിലെ രോഗവ്യാപനം ഇരട്ടിപ്പിക്കും.

അതിനാൽ പ്ളാസ്‌മാ തെറാപ്പി തന്നെ നിർത്തലാക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.പൂർണമായ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുന്ന ഒരാളുടെ പ്ളാസ്‌മയെടുത്ത് കൊവിഡ് രോഗികളിൽ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്നത് യുക്തിക്ക് നിരക്കാത്തതും അശാസ്‌ത്രീയവുമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.പ്ളാസ്‌മ തെറാപ്പികൊണ്ട് പ്രത്യേകിച്ച് ഫലങ്ങളൊന്നുമില്ലെന്നും എന്നാൽ ഇപ്പോഴും ഇത് കൊവിഡിനെതിരെ ചികിത്സയ്‌ക്കായി നടപ്പാക്കുന്നതായുമാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

പനാജി: സർക്കാറിന്​ കീഴിലെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്​ച പുലർച്ചെ 26 കോവിഡ് രോഗികൾ മരിച്ചു. സംഭവത്തി​െൻറ വ്യക്​തമായ കാരണം കണ്ടെത്താൻ ഹൈകോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന്​ സംസ്​ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ രണ്ടിനും ആറിനും ഇടയിലാണ് മരണങ്ങൾ ഉണ്ടായത്​.അതേസമയം, സംസ്​ഥാനത്ത്​ ഒാക്​സിജൻ ക്ഷാമമില്ലെന്നും കോവിഡ്​ വാർഡുകളിലേക്ക്​ മതിയായ രീതിയിൽ മെഡിക്കൽ ഓക്സിജൻ എത്താത്തതാകാം മരണത്തിന്​ കാരണമായതെന്നും മെഡിക്കൽ കോളജ്​ ആശുപത്രി സന്ദർശിച്ചശേഷം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

എന്നാൽ, തിങ്കളാഴ്ച വരെ ആശുപത്രിയിൽ മെഡിക്കൽ ഓക്സിജ​െൻറ ക്ഷാമമുണ്ടായിരുന്നുവെന്ന്​ ആരോഗ്യമന്ത്രി റാണെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ഈ മരണങ്ങളുടെ കാരണങ്ങൾ ഹൈകോടതി അന്വേഷിക്കണം. ഇവിടേക്ക്​ ഓക്സിജൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ഹൈകോടതി ഇടപെട്ട് ഒരു ധവളപത്രം തയാറാക്കണം. ഇത് കാര്യങ്ങൾ ശരിയാകാൻ സഹായിക്കും’ ^ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 1,200 ഒാക്​സിജൻ സിലിണ്ടറുകൾ ആവശ്യമുള്ളയിടത്ത്​ 400 എണ്ണം മാത്രമാണ് ലഭിച്ചത്​. മെഡിക്കൽ ഓക്സിജൻ വിതരണത്തിൽ ക്ഷാമമുണ്ടെങ്കിൽ, അത്​ എങ്ങനെ പരിഹരിക്കാമെന്നതിനെക്കുറിച്ച് ചർച്ച നടത്തണം.

ഗോവ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ മേൽനോട്ടത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച നോഡൽ ഓഫിസർമാരുടെ മൂന്നംഗ സംഘം പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരങ്ങൾ നൽകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംഭവശേഷം മുഖ്യമന്ത്രി പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രിയിലെത്തുകയും രോഗികളെയും ബന്ധുക്കളെയും സന്ദർശിക്കുകയും ചെയ്തു. ഈ വാർഡുകളിൽ ഓക്സിജ​െൻറ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ ഓക്സിജ​െൻറ സുഗമമായ വിതരണം ഉറപ്പാക്കാൻ വാർഡ് തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘രോഗികളെ ചികിത്സിക്കുന്ന തിരക്കിലായ ഡോക്ടർമാർക്ക് ഓക്സിജ​െൻറ കാര്യങ്ങൾ ക്രമീകരിക്കുന്നതിൽ സമയം ചെലവഴിക്കാൻ കഴിയില്ല. കൃത്യസമയത്ത് രോഗികൾക്ക് ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തിരിച്ചുള്ള സംവിധാനങ്ങൾ രൂപീകരിക്കാൻ ഉടൻ യോഗം ചേരും. മെഡിക്കൽ ഓക്സിജ​െൻറയും സിലിണ്ടറുകളുടെയും കുറവ് സംസ്ഥാനത്തില്ല. എന്നാൽ, ചില സമയങ്ങളിൽ ഈ സിലിണ്ടറുകൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താത്തതാണ്​ പ്രശ്​നത്തിന്​ കാരണം’ ^മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികൾക്ക് ദീൻ ദയാൽ സ്വസ്ത സേവ യോജന പദ്ധതിപ്രകാരമുള്ള ചികിത്സ ആനുകൂല്യം നിരസിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്ന് സാവന്ത് മുന്നറിയിപ്പ് നൽകി. അടുത്ത 15 ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രികളുടെ കുടിശ്ശിക തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയ് പത്തിലെ കണക്കുപ്രകാരം ഗോവയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,650 ആണ്. തിങ്കളാഴ്​ച 50 പേർ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 1,729 ആയി ഉയർന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ കാണുന്നതായി കേന്ദ്രം. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, തെലങ്കാന, ജാര്‍ഖണ്ഡ്, ലഡാക്ക്, ദാമന്‍ അന്‍ഡ് ദീയു, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഛത്തീസ്ഗഢ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകകള്‍ തുടര്‍ച്ചയായി കുറയുകയാണ്.

കര്‍ണാടക, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, മണിപ്പൂര്‍, മേഘാലയ, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളില്‍ വര്‍ധനയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദല്‍ഹിയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കൊവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ദല്‍ഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരയ്ക്ക് രണ്ട് കോടി രൂപയാണ് ബച്ചന്‍ വാഗ്ദാനം ചെയ്തത്.കഴിഞ്ഞ ദിവസം എഴുതിയ ബ്ലോഗിലാണ് ബച്ചന്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് എന്തു ചെയ്തു എന്ന് സ്ഥിരം ചോദ്യംചെയ്യലും വിമര്‍ശനവുമൊക്കെ നേരിടാറുണ്ടെങ്കിലും ചെയ്യുന്ന സഹായങ്ങളൊന്നും പരസ്യമാക്കരുതെന്നായിരുന്നു തന്റെയും കുടുംബത്തിന്റെയും തീരുമാനമെന്ന് അദ്ദേഹം പറയുന്നു.

‘ലഭിക്കുന്ന ആള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നതായിരുന്നു ഞങ്ങളുടെ നിലപാട്’. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്ന തുടര്‍ വിമര്‍ശനങ്ങള്‍ക്കു ശേഷമാണ് സഹായധനം നല്‍കിയ കാര്യം ബച്ചന്‍ വെളിപ്പെടുത്തിയത്.ഇതു കൂടാതെ ചെയ്ത മറ്റു സഹായങ്ങളെക്കുറിച്ചും ബ്ലോഗില്‍ പറയുന്നുണ്ട്. ‘ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ 1500ലധികം കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും രക്ഷിക്കാനായി.

അവരുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ത്തുകൊണ്ടായിരുന്നു ഇത്. യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഈ ആവശ്യത്തിനായി മുംബൈയിലേക്ക് എത്തിക്കാന്‍ ട്രെയിനില്‍ ഒരു ബോഗി തന്നെ ബുക്ക് ചെയ്തിരുന്നു. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് കാലത്ത് നാല് ലക്ഷത്തിലേറെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ഒരു മാസം ഭക്ഷണം നല്‍കാനായി. കൊവിഡ് പോരാളികള്‍ക്ക് ആയിരക്കണക്കിന് മാസ്‌കുകളും പിപിഇ കിറ്റുകളും നല്‍കാനായി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ദില്ലിയിലെ സിഖ് സമൂഹത്തിന് ഒരു നല്ല തുക സംഭാവന നല്‍കാനും കഴിഞ്ഞു. മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോയ നൂറുകണക്കായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാദരക്ഷകള്‍, ബിഹാറിലേക്കും യുപിയിലേക്കും പോയവര്‍ക്കായി മുപ്പത് ബസ്സുകള്‍, 2800 യുപി സ്വദേശികളായ തൊഴിലാളികള്‍ക്ക് മുംബൈയില്‍ നിന്ന് പോകാനായി സ്വന്തം ചിലവില്‍ ഒരു മുഴുവന്‍ ട്രെയിന്‍ തന്നെ ബുക്ക് ചെയ്തിരുന്നു. പക്ഷേ ഉത്തര്‍പ്രദേശ് ട്രെയിനിന് അനുമതി നിഷേധിച്ചപ്പോള്‍ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യേണ്ടതായി വന്നു. യുപി, ബിഹാര്‍, രാജസ്ഥാന്‍, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലേക്ക് 180 തൊഴിലാളികളെ എത്തിച്ചു’, അമിതാഭ് ബച്ചന്‍ കുറിച്ചു.

ന്യൂഡല്‍ഹി: കേരള ചരിത്രത്തിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട പേരാണ് കെ ആര് ഗൗരിയമ്മയുടേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.കേരള രാഷ്ട്രീയത്തിലെ ധീര വനിതയാണ് കെ ആര്‍ ഗൗരിയമ്മയെന്നും സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടി രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും കഴിവും പ്രയത്‌നവും കൊണ്ട് അനിഷേധ്യയായ നേതാവായി ഉയര്‍ന്നു വരികയും ചെയ്തുവെന്നും വി മുരളീധരന്‍ പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുരുഷ മേല്‍കോയ്മയുടേയും ജാതി വൈരത്തിന്റെയും ഇരയാകേണ്ടി വന്നപ്പോഴും തല താഴ്ത്താന്‍ അവര്‍ തയ്യാറായില്ല. ഗൗരിയമ്മയുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണ് ഭൂപരിഷ്‌കരണ നിയമം. തലമുറകളുടെ നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ മുരളീധരന്‍ പറഞ്ഞു.

ദില്ലി: രാജ്യം കൊറോണയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തുമ്പോഴും കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പരിഭ്രാന്തരാക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ.പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രവർത്തിക്കുകയാണെന്നും എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നാണ് സോണിയ ഗാന്ധിയും കൂട്ടരും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലാണ് നദ്ദയുടെ ആരോപണം. നൂറ്റാണ്ട് നേരിടുന്ന മഹാമാരിക്കിടയിലും ഒരു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മടി കാണിച്ചു.

അവര്‍ അതിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. ലോകത്ത് ഏറ്റവും വലിയ വാക്സീനേഷൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 2020 ൽ എട്ട് മാസം 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകി. അതിപ്പോഴും തുടരുന്നുണ്ട്.

എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങൾ അദ്ദേഹം നടത്തി. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ പോലും പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചു. ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിന്റെ പ്രവർത്തിയിൽ ആശ്ചര്യമില്ല, എന്നാൽ സങ്കടമുണ്ട്. മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രയത്നത്തിന്റെ വില കളയുന്നതാണ് മുതിർന്ന നേതാക്കളുടെ പ്രചാരണമെന്നും അദ്ദേഹം വിമർശിച്ചു.

ഡല്‍ഹി: 50 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യര്‍ത്ഥന നിരസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തൊട്ടാകെ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടി എടുത്തത്.

18-44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചനകള്‍. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിന്‍ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.

sourav-ganguly

കോവിഡി​െൻറ രണ്ടാം തരംഗം കാരണം പാതിവെച്ച്​ നിർത്തിയ ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ കഴിയില്ലെന്ന്​ ബിസിസിഐ പ്രസിഡൻറ്​ സൗരവ് ഗാംഗുലി അറിയിച്ചു. അതേസമയം, ഇനിയുള്ള മത്സരം എവിടെവെച്ചാകും സംഘടിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താൻ എന്തായാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

29 ഒാളം മത്സരങ്ങൾ നടന്നതിന്​ ശേഷമായിരുന്നു ഡൽഹിയിലും അഹമ്മദാബാദിലുമായി വിവിധ ടീമുകളിലെ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്​. പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടതായി വരികയും ചെയ്​തു. അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇൗ വർഷത്തെ ​ഐ.പി.എല്ലിന്​ വേണ്ടി മറ്റൊരു വിൻഡോ കണ്ടെത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇപ്പോൾ കഴിയില്ല. ഇന്ത്യയിൽ അത്​ സംഘടിപ്പിക്കുന്നത്​ വളരെ ബുദ്ധിമു​േട്ടറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും ഗാംഗുലി മറുപടി നല്‍കി. കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെൻറുകള്‍ നടന്നിട്ടുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി.