ന്യൂഡല്‍ഹി: പേടിഎമ്മില്‍ കോവിഡ് വാക്‌സിന്‍ ഫൈന്‍ഡര്‍ അവതരിപ്പിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ള വ്യത്യസ്ത പിന്‍്‌കോഡുകളിലുള്ളവര്‍ക്ക് നിശ്ചിത തീയതികളില്‍ വാക്‌സിനെടുക്കാന്‍ ലഭ്യമായ സ്ലോട്ടുകള്‍് കണ്ടെത്താന്‍ പ്ലാറ്റ്‌ഫോം സഹായിക്കും. പുതിയ സ്ലോട്ട് ലഭ്യമാകുന്നുണ്ടോയെന്ന് തുടര്‍ച്ചയായി പരിശോധിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഒഴിവാക്കാനും സാധിക്കും. കോവിന്‍ എപിഐയിലെ നില അനുസരിച്ച് യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ ലഭ്യമാകുന്നത്. മെയ് ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാര്‍ 18 മുതല് 44 വയസുവരെയുള്ളവര്‍ക്കായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
ഏറ്റവും അടുത്ത സ്ഥലത്തെ കോവിഡ് വാക്‌സിന് സ്ലോട്ട് ലഭ്യത കണ്ടെത്താനും സ്ലോട്ട് ലഭ്യമാകുമ്പോള് അറിയിപ്പു ലഭിക്കാനുമുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും ശരിയായ ട്രാക്കിലൂടെ നീങ്ങിയാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകൂവെന്നും പേടിഎം വക്താവ് പറഞ്ഞു.
2021-05-13