സൗമ്യയുടെ വേര്‍പാടില്‍ ഇസ്രയേലിന്റെ ഹൃദയവും തേങ്ങുന്നുവെന്ന് റോണ്‍ മല്‍ക്ക

ന്യൂഡല്‍ഹി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വേര്‍പാടില്‍ ദുഃഖിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍് മല്‍ക്ക. സൗമ്യയും ഭര്‍ത്താവും സന്തോഷും കുഞ്ഞും കൂടി നില്ക്കുന്ന ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു. അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍് അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവന് വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍് നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്കട്ടെ.” റോണ്‍ ട്വീറ്റ് ചെയ്തു.
ഇസ്രയേലി പട്ടണമായ അഷ്‌കെലോണില്‍ നടന്ന റോക്കറ്റാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. സൗമ്യ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭര്‍്ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്.