ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വൈറസ് വകഭേദം മറ്റുള്ളവയേക്കാള്‍ മാരകമാണെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യസംഘടന. മാത്രമല്ല, വാക്‌സിനുകള്‍ ഈ വൈറസുകളുടെ കാര്യത്തില്‍ ഫലപ്രദമാണോയെന്ന് ഉറപ്പില്ലെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44 രാജ്യങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേദം.ബി.1.617.1, ബി.1.617.2 എന്നിങ്ങനെയാണ് പുതിയ വകഭേദങ്ങള്‍. ഈ വകഭേദങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വൈറസുകളേക്കാള്‍ വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
2021-05-14

