ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ഒരു ഡോസിന് 995.40 രൂപ വിലയിടുമെന്ന് ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഡോ.റെഡ്ഡീസ് ലാബോറട്ടറി. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക്. അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന്റെ വില കുറവായിരിക്കും. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ വിപണിയിലെത്തും. മെയ് ഒന്നിനാണ് സ്പുട്‌നിക് വിയുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. നിലവില്‍് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്.
2021-05-14