കോവിഡിനോട് പടവെട്ടി വിജയിക്കുമെന്ന് നരേന്ദ്രമോദി

modi

ന്യൂഡല്‍ഹി: കോവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്‍കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പൂഴ്ത്തിവയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും കൊവിഡ് വാക്‌സിനേഷനില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാരിനെതിരെ കോടതികള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ ഒമ്പതര കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി 19,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക.