National (Page 829)

കോവിഡ് വ്യാപനത്തിനിടെ സാമ്പത്തികസഹായവുമായി നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്ത് ഓക്‌സിജന്‍ ലഭ്യമാകുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ 1,500 കോടി രൂപയുടെ ധനസഹായം ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു.ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ വിവിധ കമ്പനികള്‍ വഴി 5,000 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ാക്‌സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി പ്രതിദിനം 1000 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിഡന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് റിലയന്‍സ് തുടക്കം കുറിച്ച് കഴിഞ്ഞു. ഇതിനാവശ്യമായ പ്രത്യക കണ്ടെയ്‌നറുകളും കമ്പനി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കൊവിഡ് താല്‍ക്കാലിക ആശുപത്രികളും റിലയന്‍സ് പടുത്തുയര്‍ത്തുന്നുണ്ട്.വന്‍കിട കമ്പനിയായ ഗൂഗിള്‍ 1.8 കോടി ഡോളറിന്റെ സഹായമാണ് പ്രഖ്യാപിച്ചതെങ്കില്‍ ആമസോണ്‍ 1000 മെഡ്‌ട്രോണിക് വെന്റിലേറ്ററുകള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നു.മൈക്രോസോഫ്റ്റും വെന്റിലേറ്ററുകളും ഓക്‌സിജന്‍ വിതരണത്തിനാവശ്യമായ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇലക്ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ എല്‍ജി 55 ലക്ഷം ഡോളറിന്റെ സഹായമാണ് ഇന്ത്യക്കായി പ്രഖ്യാപിച്ചത്. രാജ്യത്തെ നിരവധി കമ്പനികള്‍ക്കൊപ്പം രാജ്യാന്തര കമ്പനികളും സഹായഹസ്തവുമായി രാജ്യത്തിന് ഒപ്പമുണ്ട്.

ന്യൂഡൽഹി: പി.എം. കെയേഴ്സ് പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്ക് കെെമാറിയ വെന്റിലേറ്ററുകൾ പ്രവ‌ർത്തന രഹിതമായ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പി.എം. കെയർ പദ്ധതി പ്രകാരം നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തന രഹിതമാണെന്ന റിപ്പോർട്ടുകൾ പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് പുറത്തുവന്നത്. പഞ്ചാബിൽ പി.എം. കെയേഴ്സ് ഫണ്ട് വഴി ലഭിച്ച 320 വെന്റിലേറ്ററുകളിൽ 237 എണ്ണത്തോളം പ്രവർത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതു കൂടാതെ ചില സംസ്ഥാനങ്ങളിൽ രോഗികളുടെ ജീവൻ അപകടത്തിലാകുമെന്ന് ഭയന്ന് പി.എം. കെയേഴ്സ് വഴി ലഭിച്ച വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ അനസ്‌തെറ്റിസ്റ്റുകൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാങ്ങിയ വെന്റിലേറ്ററുകളും ഒരു പോലെയാണ്.

രണ്ടും തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.പി.എം. കെയേ്ഴ്സ് വെന്റിലേറ്ററുകളും പ്രധാനമന്ത്രിയും തമ്മിൽ നിരവധി സാമാനതകൾ ഉണ്ട്. ഇരുവർക്കും അർഹിക്കുന്നതിലധികവും തെറ്റായതുമായ പ്രചാരണം നൽകുന്നു. ഇരുവരും തങ്ങളുടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ആവശ്യമുളള സമയങ്ങളിൽ രണ്ടിനെയും കണ്ടെത്താൻ പ്രയാസമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: രാജ്യത്ത് സ്പുട്നിക് വാക്സീന്‍ നല്‍കിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. ഇറക്കുമതി ചെയ്ത വാക്സീന്‍ ഡോസൊന്നിന് 995 രൂപ നാല്‍പത് പൈസയാണ് വില. ഇറക്കുമതി ചെയ്ത വാക്സീനായതിനാലാണ് 995 രൂപ ഈടാക്കുന്നതെന്നും ഇന്ത്യയില്‍ ഉത്പാദനം തുടങ്ങുന്നതോടെ വില കുറയുമെന്നും നിര്‍മ്മാതാക്കളായ ഡോ റെഡ്ഡീസ് ലബോട്ടറീസ് അറിയിച്ചിരുന്നു.

രാജ്യത്ത് 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗബാധിതരായി മരണമടഞ്ഞു. പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്. നേരത്തെ കൂടുതൽ രോഗബാധിതരുണ്ടായിരുന്ന മഹാരാഷ്ട്രയിലും ദില്ലിയിലും തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവില്ല.

ചെന്നൈ: സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച കോവിഡ് ഉപദേശകസമിതിയില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ കക്ഷികളിലെയും അംഗങ്ങളെയും ഉള്‍പ്പെടുത്തി തമിഴ്‌നാട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സര്‍വകക്ഷി യോഗത്തില്‍ അംഗീകരിക്കപ്പെട്ട പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് ഉപദേശക സമിതി രൂപീകരിക്കപ്പെട്ടത്. നിയമസഭയിലെ എല്ലാ പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് 13 അംഗ കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്.

നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള ഓരോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഓരോ അംഗങ്ങളുള്ള ഉപദേശക സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി സ്റ്റാലിനാണ്. ഡിഎംകെ, എഐഡിഎംകെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച കക്ഷികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍ ആരോഗ്യമന്ത്രി കൂടിയായ എം.ആര്‍.വിജയഭാസ്‌കര്‍ ആണ് എഐഎഡിഎംകെ പ്രതിനിധിയായി സമിതിയില്‍ ഉള്‍പ്പെട്ടത്.
പാനലിലെ മറ്റ് അംഗങ്ങള്‍: ഡോ.എന്‍.ഏഴിലന്‍ (ഡിഎംകെ), ജി.കെ.മണി (പിഎംകെ), എ.എം മണിരത്‌നം (കോണ്‍ഗ്രസ്), ഡോ.സദന്‍ തിരുമലൈ കുമാര്‍ (എംഡിഎംകെ), നൈനാര്‍ നാഗേന്ദ്രന്‍ (ബിജെപി), എസ്.എസ്.ബാലാജി (വിസികെ), ടി.രാമചന്ദ്രന്‍ (സിപിഐ), വി.പി.നഗല്‍ മല്ലി (സിപിഎം), എം.എച്ച്.ജവഹറുല്ല (എംഎംകെ), ആര്‍.ഈശ്വരന്‍ (കെഎംഡികെ), ടി.വേല്‍മുരുഗന്‍ (ടിവികെ), പൂവല്‍ ജഗന്‍ മൂര്‍ത്തി (പുരട്ചി ഭാരതം).

ഗാന്ധിനഗര്‍: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തെത്തി. മണിക്കൂറില്‍ 190 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഗുജറാത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ചു. അര്‍ധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി മാറി. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ വന്ന ടൗട്ടെ മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി. ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചു. രാത്രി വൈകുവോളം ഇതേരീതിയില്‍ നീണ്ടുനിന്നു. കനത്തമഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ്തന്നെ ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങിയില്ല.കാലത്ത് എട്ടര മുതല്‍ വൈകിട്ട് നാലര വരെയുള്ള കണക്ക് പ്രകാരം കൊളാബയില്‍ 184 മില്ലിമീറ്ററും സാന്താക്രൂസില്‍് 186 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. ബാന്ദ്രാ-വര്‍ളി കടല്‍പ്പാലം അടച്ചതിനെത്തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്ന വാഹനങ്ങള്‍്ക്ക് മറ്റ് വഴി തേടേണ്ടിവന്നു. മണിക്കൂറില്‍് 114 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. ഡോംബിവ്‌ലി-കല്യാണ്‍ റോഡില്‍ മുംബ്രയ്ക്ക് സമീപം ഒരു വലിയ പരസ്യബോര്‍ഡ് ടെമ്പോയ്ക്കു മേല്‍ തകര്‍ന്നുവീണ് രണ്ടുപേര്‍്ക്ക് പരിക്കേറ്റു. കൊങ്കണ്, നവി മുംബൈ, താനെ ജില്ലകളിലായി വിവിധ സംഭവങ്ങളില്‍ ആറ് പേരാണ് മരിച്ചത്.റായ്ഗഢ് ജില്ലയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ ഓരോരുത്തര്‍ വീതം നവി മുംബൈ, ഉല്ലാസ് നഗര്‍, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ മരിച്ചു.

കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പടെയുള്ള 4 പേരുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇന്നലെ രാവിലെയാണ് മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌.

നാല് പേരെയും പ്രതിചേർത്തുള്ള കുറ്റപത്രം സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേട്ട കോടതി നാല് പേർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതി വിധിക്ക് എതിരെ സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ ഹരജി രാത്രി അടിയന്തിരമായി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ 4 പേരും ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരും.

മന്ത്രിമാർ ഉൾപ്പടെയുള്ള തൃണമൂൽ നേതാക്കളുടെ അറസ്‌റ്റിന്‌ പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ട് സിബിഐ ഓഫീസിലെത്തി. സംസ്‌ഥാനത്തിന്റെ അനുമതി വാങ്ങാതെയാണ് മന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ മമത ആരോപിച്ചു. പറ്റുമെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യൂവെന്നും മമത സിബിഐ ഓഫീസിൽ എത്തിയതിന് ശേഷം പറഞ്ഞിരുന്നു. സിബിഐ കസ്‌റ്റഡിയിൽ എടുത്ത മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലും മമത സന്ദർശനം നടത്തി.

സിബിഐ ഓഫീസിന് മുന്നിൽ തടിച്ചു കൂടിയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. ഇതേ തുടർന്ന് സിബിഐ ഓഫീസിന്റെ പ്രധാന കവാടം അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസ് കെട്ടിടത്തിനകത്തും ഗേറ്റിന് പുറത്തും കേന്ദ്ര സേനയെ വിന്യസിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖറിന്റെ വസതിയായ രാജ്ഭവന് പുറത്തും തൃണമൂൽ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.

ദില്ലി: കോവിഡ് രോ​ഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍. ഇതിനെ തുടര്‍ന്ന് കോവിഡ് ചികിത്സാ മാര്‍​ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയില്‍ ലോകാരോ​ഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.കോവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ​ഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി.

കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവന്‍ നടന്നത്. എന്നാല്‍ ഇതിന് ഇടയിലാണ് മാര്‍​ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയത്.പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോ​ഗം വൈറസ് വകഭേദങ്ങള്‍ക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയര്‍ന്നിരുന്നു.കോവിഡ് ബാധിതരെ ​മരണത്തില്‍ നിന്ന് രക്ഷിക്കാനോ ​ഗുരുതര രോ​ഗമുള്ളവരുടെ ആരോ​ഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആര്‍ കണ്ടെത്തിയിരിക്കുന്നത്.

india

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആവേശകരമായ പരമ്പരയില്‍ അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ടിം പെയിനിന്റെ ഓസ്ട്രേലിയന്‍ ടീമിനെ തോല്‍തോല്‍വിപ്പിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത്.ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം സ്ഥിര നായകന്‍ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരമ്പരക്ക് മുമ്പ് നായകന്‍ ടിം പെയിനടക്കം ഓസീസ് ബൗളര്‍മാര്‍ കോഹ്ലിയെ വെല്ലുവിളിച്ചത് വളരെയേറെ വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിന്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്.ഐതിഹാസിക പരമ്പര ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദൃശ്യ വിരുന്നായിരുന്നു സമ്മാനിച്ചത്. ഗാബ്ബയില്‍ നടന്ന അവസാന ടെസ്റ്റില്‍ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണില്‍ ഓസീസ് ടീമിനത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.

കാരണം മറ്റൊന്നുമല്ല ഗാബ്ബയില്‍ ഓസ്‌ട്രേലിയന്‍ ടീം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിഞ്ഞത്.കോഹ്ലിയെ തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞ പെയിന്‍ ഇപ്രകാരം തന്റെ അഭിപ്രായം വിശദമാക്കി. ‘ഏതൊരാളും തന്റെ ടീമില്‍ കോഹ്ലി ഉണ്ടാകണം എന്ന് ആഗ്രഹിക്കും. അദേഹം മത്സരബുദ്ധിയുള്ളയാളാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. നാല് വര്‍ഷം മുമ്പ് ഞാന്‍ കോഹ്ലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരാളാണ് കോഹ്ലി എന്ന് തുറന്നുപറയുവാന്‍ എനിക്ക് ഒരു മടിയുമില്ല’- പെയിന്‍ വ്യക്തമാക്കി.

മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വലയുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമായി നടന്‍ അമിതാഭ് ബച്ചന്‍.പോളണ്ടില്‍നിന്നു താന്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ആദ്യ ലോഡ് എത്തിയതായി അമിതാഭ് ബച്ചന്‍ അറിയിച്ചു. പോളണ്ടുമായി വ്യക്തിപരമായ ബന്ധമുള്ള താരമാണു ബച്ചന്‍.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂര്‍ കോവിഡ് കെയര്‍ സെന്ററിന് നേരത്തെ രണ്ടു കോടി രൂപ സംഭാവന നല്‍കിയിരുന്നു.മാത്രമല്ല ജുഹുവിലെ ഒരു സ്‌കൂളില്‍ 25 കിടക്കകളുള്ള പരിചരണ കേന്ദ്രം തയാറായെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21 ന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയെത്തിയത് ഇതാദ്യമായിട്ടാണ്. എന്നാല്‍, മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 15,73,515 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനെട്ട് കോടിയിലധികം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.