National (Page 828)

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം ഇക്കൊല്ലം ജൂലായ്‌യോടെ കുറഞ്ഞേക്കാമെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഡല്‍ഹി, ഗോവ എന്നിവിടങ്ങളെ കൂടാതെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരളം, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും രോഗബാധ ഇതിനോടകം ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞതായി മൂന്നംഗ സമിതിയിലെ അംഗവും ഐ.ഐ.ടി. കാണ്‍പുറിലെ പ്രൊഫസറുമായ മഹീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കുന്നതായും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. SUTRA മോഡല്‍ അനുസരിച്ച് ആറു മുതല്‍ എട്ടുമാസത്തിനകം കോവിഡിന്റെ മൂന്നാംതരംഗം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇതിന്റെ ആഘാതത്തെ നിയന്ത്രിക്കാന്‍ സാധിക്കും. മൂന്നാം തരംഗം വ്യാപകമാവില്ലെന്നും വാക്‌സിനേഷന്‍ വഴി പ്രതിരോധശേഷി കൈവരിച്ചതിനാല്‍ ഒരുപാട് ആളുകള്‍ക്ക് രോഗം ബാധിക്കില്ലെന്നും പ്രൊഫ. അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ മാസം വരെ മൂന്നാംതരംഗം ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.SUTRA(S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ചാണ് സമിതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതിന്‍പ്രകാരം മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവിഡ് കേസുകള്‍ പ്രതിദിനം ഇരുപതിനായിരമാകുമെന്നും സമിതി പ്രവചിക്കുന്നു. SUTRA യെ പോലുള്ള ഗണിതമാതൃകകള്‍ മഹാമാരിയുടെ തീവ്രത പ്രവചിക്കാന്‍ സഹായിക്കുന്നവയാണ്.

അതിനാല്‍ത്തന്നെ നയരൂപവത്കരണത്തെയും ഇവ സ്വാധീനിക്കും. കോവിഡിന്റെ സഞ്ചാരപഥത്തെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായി SUTRA മോഡല്‍ കഴിഞ്ഞ വര്‍ഷമാണ് നിലവില്‍ വന്നത്. തമിഴ്‌നാട്ടില്‍ മേയ് 29-നും 31-നും ഇടയിലും പുതുച്ചേരിയില്‍ മേയ് 19-20നുമായിരിക്കും രോഗബാധ ഉച്ചസ്ഥായിയില്‍ എത്തുകയെന്നും സമിതി പറയുന്നു. നിലവില്‍ പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കേസുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മേയ് 24-നും പഞ്ചാബില്‍ മേയ് 22-നും കോവിഡ് കേസുകള്‍ ഉച്ചസ്ഥായിയിലെത്തും.

ദില്ലി: കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. രാസവള നിരക്ക് സംബന്ധിച്ച് പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.അന്താരാഷ്ട്ര തലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില ഉയരുന്നതിനാൽ രാസവളങ്ങളുടെ വില വിപണിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ വിവിധ കർഷക സംഘനകളുടെ ഭാ​ഗത്ത് നിന്നും സർക്കാർ സബ്സിഡി വർധിപ്പിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇ

നിമുതൽ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്സിഡി കഴിഞ്ഞുളള നിരക്ക്.ഈ തീരുമാനത്തിലൂടെ രാസവള സബ്സിഡി ഇനത്തിൽ സർക്കാരിന് ഏകദേശം 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും.ന്താരാഷ്ട്ര വിലയിൽ വർധനവുണ്ടായാലും കർഷകർക്ക് കുറഞ്ഞ നിരക്കിൽ രാസവളങ്ങൾ ലഭിക്കണമെന്ന് യോ​ഗത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ഡിഎപി നിരക്ക് ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ ഒരു ബാഗിന് 500 രൂപ സബ്സിഡി നൽകിയിരുന്നു. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് കർഷകർക്ക് വളം വിറ്റിരുന്നു. എന്നാൽ പിന്നാലെ വില വിപണിയിൽ ഉയർന്നു.

ഡിഎപി രാസവളത്തിലെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വിലകൾ അടുത്തകാലത്തായി കുതിച്ചുയർന്നു. ഇതോടെ രാസവളത്തിന്റെയും നിരക്ക് ഉയർന്നു. ഒരു ഡിഎപി ബാഗിന്റെ ഇപ്പോഴത്തെ ഓപ്പൺ മാർക്കറ്റ് നിരക്ക് 2400 രൂപയാണ്, ഇത് രാസവള കമ്പനികൾക്ക് 500 രൂപ സബ്സിഡി പരിഗണിച്ച് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. എന്നാൽ, ഇത് കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. സബ്സിഡി 500 ൽ നിന്ന് 1,200 ലേക്ക് ഉയർത്തിയതോടെ, കർഷകർക്ക് തുടർന്നും 1200 രൂപയ്ക്ക് ഒരു ഡിഎപി രാസവള ബാ​ഗ് ലഭിക്കുന്നത് തുടരും.

മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 29 ന് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്ത് ബിസിസിഐ. ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുമോയെന്ന് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐ പി എല്‍ പാതിവഴിയില്‍ നിര്‍ത്തിയതോടെയാണ് ലോകകപ്പും അനിശ്ചിതത്വത്തിലായത്. ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ യുഎഇ വേദിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്.

modi

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്തിന്റെയും ദീയുവിന്റെയും ഭാഗങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തിയെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു. ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുഴലിക്കാറ്റില്‍ തകര്‍ന്ന സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്ത് സര്‍ക്കാരിന് ഉറപ്പ് നല്‍കി. ഗുജറാത്തിലേയും ദീയുവിലേയും ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച പ്രധാനമന്ത്രി അഹമ്മദാബാദില്‍ അവലോകന യോഗത്തിലും പങ്കെടുത്തു. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അദ്ദേഹം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.

അഹമ്മദാബാദില്‍ നടന്ന യോഗത്തില്‍ ടൗട്ടെ ചുഴലിക്കാറ്റ് സാഹചര്യം അവലോകനം ചെയ്തുവെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംസ്ഥാനം സന്ദര്‍ശിക്കാന്‍ കേന്ദ്രം വിവിധ മന്ത്രാലയ പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വിന്യസിക്കും. ദുരിതബാധിത സംസ്ഥാനങ്ങള്‍ അവരുടെ വിലയിരുത്തലുകള്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ന്യൂഡല്‍ഹി : സിംഗപ്പൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിംഗപ്പൂരില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് കുട്ടികളില്‍ അപകടമുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കാര്‍ഡിയാക് സര്‍ജനും നാരായണ ഹെല്‍ത്ത് മേധാവിയുമായ ഡോ. ദേവി ഷെട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉടന്‍ നടപടി വേണമെന്ന് കെജ്രിവാള്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. മാത്രമല്ല, കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വയസ് മുതല് 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന് പരീക്ഷണങ്ങള്‍ക്ക് മെയ് 13 ന് ഇന്ത്യ അനുമതി നല്കിയിരുന്നു.

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്രമായതോടെ മുംബൈ തീരത്ത് രണ്ട് ബാര്‍ജുകള്‍ കടല്‍ത്തിരകളില്‍പ്പെട്ട് മുങ്ങി. രണ്ട് ബാര്‍ജുകളിലുമായി നാനൂറിലധികം ജീവനക്കാരാണുണ്ടായിരുന്നത്. ഇതില്‍ 97 ഓളം പേരെ കാണാതായിട്ടുണ്ട്. ബാക്കിയുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും ഒഎന്‍ജിസിയും ചേര്‍ന്ന് സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ കരയ്‌ക്കെത്തിച്ചുവെന്ന് കമഡോര്‍ എംകെ ഝാ അറിയിച്ചു. സാഹചര്യം പ്രതികൂലമാണെന്ന് കണ്ടയുടനെ തന്നെ തൊഴിലാളികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തങ്ങളോട് ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടാന്‍ നിര്‍ദേശിച്ചതായി അപകടത്തില് നിന്ന് രക്ഷപ്പെട്ട സതീഷ് നര്വാദ് പറഞ്ഞു. തക്കസമയത്ത് തന്നെ സഹായമെത്തിയതില്‍ തന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതായും സതീഷ് കൂട്ടിച്ചേര്‍ത്തു. കോസ്റ്റ് ഗാര്‍ഡിന്റെയും ഒഎന്‍ജിസിയുടേയും സഹായത്തോടെ രാത്രിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആര്‍ത്തലച്ചെത്തിയ തിരമാലകളും വേഗതയേറിയ കാറ്റും പേമാരിയും രക്ഷാപ്രവര്‍ത്തകരെ തെല്ലൊന്നുമല്ല വലച്ചത്.

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം.

രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടില്‍ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തരാം, അല്ലെങ്കില്‍ ഹര്‍ജി തള്ളാമെന്ന് കോടതി പറഞ്ഞു.

അഭിഭാഷകന് രേഖകള്‍ സമര്‍പ്പിക്കാന്‍ കേസ് 24 ലേക്ക് പരിഗണിക്കാന്‍ മാറ്റി.കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ എഴുതി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇഡിയുടെ വിശദമായ വാദം കേള്‍ക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. കേസില്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.

ന്യൂഡൽഹി: രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം അണികൾക്കിടയിലെന്നപോലെ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി. സംസ്ഥാന തീരുമാനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ മെമ്പർ വൃന്ദാ കാരാട്ടും അതൃപ്തി അറിയിച്ചതായാണ് അറിയുന്നത്.ബംഗാളിൽ തിരിച്ചടി നേരിട്ട പാർട്ടിയെ കേരളത്തിൽ പിണറായി വിജയൻ മികച്ച രീതിയിൽ മുന്നോട്ടു നയിക്കുമ്പോൾ കേന്ദ്രനേതൃത്വം ശക്തമായ ഇടപെടലുകൾ നടത്താൻ സാധ്യതയില്ല.

എന്നാൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ ഇത് ചർച്ചയാകും.പുതുമുഖങ്ങൾക്കു പ്രാമുഖ്യമുള്ള മന്ത്രിസഭ രൂപീകരിക്കുമ്പോഴും ശൈലജ ഒഴിവാക്കപ്പെടാൻ പാടില്ലായിരുന്നു എന്നതാണ് പൊതു അഭിപ്രായം.ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്ര നേതൃത്വം അതൃപ്തരാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിനു ലഭിച്ച വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആലോചിക്കാതെയാണ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനം എടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്.

അറുപത്തിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മട്ടന്നൂരിൽനിന്നുള്ള വിജയം. ശൈലജയക്കു പുറമെ മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, എംഎം മണി, കടകംപള്ളി സുരേന്ദ്രൻ, എ.സി മൊയ്‌തീൻ എന്നിവരും പുതിയ 21 അംഗ മന്ത്രിസഭയിൽ ഇടംപിടിച്ചില്ല.മന്ത്രിസഭ സംബന്ധിച്ച തീരുമാനം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്ത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നുമായിരുന്നു സീതാറാം യെച്ചൂരി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. ശൈലജയെ ഒഴിവാക്കിയത് കേരളത്തിലും കേന്ദ്രത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് സിപിഐ നേതൃത്വത്തിന്റെ വിലയിരുത്തൽ.

എന്നാൽ സിപിഎം മന്ത്രിമാരെ തീരുമാനിക്കേണ്ടത് അവരുടെ അവകാശമാണെന്നായിരുന്നു ഡി രാജയുടെ പ്രതികരണം.കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന വിജയിച്ച അഞ്ചു പേരിൽ ഒരാളായ ശൈലജ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനാൽ പുതിയ മന്ത്രിസഭയിൽ അവർ തുടരുമെന്നായിരുന്നു പൊതു വിലയിരുത്തൽ.ചീഫ് വിപ്പ് പദവിയാണ് കെകെ ശൈലജയ്ക്ക് സിപിഎം നൽകിയ പുതിയ ചുമതല.

പാർട്ടിയുടെ തീരുമാനത്തിൽ പൂർണ സംതൃപ്തിയാണെന്നും ഏല്പിച്ച ഉത്തരവാദിത്തം നിർവഹിക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നുമായിരുന്നുപുതിയ മന്ത്രിസഭാ അംഗങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശൈലജ പറഞ്ഞത്. പുതിയ മന്ത്രിസഭയ്ക്ക് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കഴിയുമെന്നും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വൈകാരിക പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും അവർ പ്രതികരിച്ചു.

അതേസമയം, ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഭർത്താവുമായ പി.എ മുഹമ്മദ് റിയാസിനും എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചതും ചിലരിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.മാധ്യമപ്രവർത്തകയായിരുന്ന വീണ ജോർജ് ഉൾപ്പടെ മൂന്ന് സ്ത്രീകളാണ് പുതിയ മന്ത്രിസഭയിലുള്ളത്.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിർത്താൻ സിപിഎം തീരുമാനിച്ചിരുന്നു. അതു മൂലം അഞ്ച് മന്ത്രിമാർക്കും 33 സിറ്റിങ് എംഎൽഎമാർക്കും മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടി വന്നു.കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്നു. മുന്നണി വികസിച്ച സാഹചര്യത്തിൽ സിപിഎം ഒരു മന്ത്രിസ്ഥാനം ഘടകകക്ഷികൾക്കായി വിട്ടു നൽകിയപ്പോൾ സിപിഐ ചീഫ് വിപ്പ് സ്ഥാനം വിട്ട് നൽകി.

ന്യൂഡല്‍ഹി: 18 വയസിന് താഴെയുള്ളവരില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് നീതി ആയോഗം അംഗം വികെ പോള്‍ അറിയിച്ചു. രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവരിലാണ് രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുകയെന്ന് കോവാക്‌സിന്‍ ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. മെയ് 11 ന് സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയില്‍് ഈ നിര്‍്‌ദ്ദേശം ആലോചിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്‌സിന് നിര്‍മിക്കുന്നത്.

ന്യൂദല്‍ഹി: വാക്‌സിന്‍ കയറ്റുമതിയെ ന്യായീകരിച്ച് കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനെവാല.ഇന്ത്യയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ സ്‌റ്റോക്കുള്ള സമയത്താണ് വിദേശത്തേക്ക് അയച്ചതെന്നാണ് അദാര്‍ പൂനെവാലയുടെ വാദം.2021 ജനുവരിയില്‍ കമ്പനിയുടെ പക്കല്‍ ധാരാളം വാക്‌സിന്‍ ഡോസുകള്‍ സ്‌റ്റോക്ക് ഉണ്ടായിരുന്നെന്നും ആ സമയത്ത് ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ എണ്ണം കുറവായിരുന്നെന്നും ഇയാള്‍ പറയുന്നു.

ആ കാലയളവില്‍ മറ്റ് രാജ്യങ്ങള്‍ കൊവിഡ് പ്രതിസന്ധി നേരിടുകയായിരുന്നെന്നും അപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാറിന്റെ പിന്തുണയോടെ തങ്ങള്‍ വാക്‌സിനെത്തിച്ചതെന്ന് അദാര്‍ പൂനെവാല പറഞ്ഞു.ഇപ്പോള്‍ തങ്ങള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുന്‍ഗണനയും നല്‍കിയിയിട്ടുണ്ടെന്നും രാജ്യത്ത് നടക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നെന്നും അദാര്‍ പൂനെവാല പറഞ്ഞു.

അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും അദാര്‍ പൂനെവാല പറഞ്ഞു.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ അദാര്‍ പൂനാവാല ഇന്ത്യ വിട്ടിരുന്നു. വാക്സിന്‍ ക്ഷാമത്തില്‍ തനിക്ക് ഭീഷണിയുണ്ടെന്നും രാജ്യം വിടുകയാണെന്നുമായിരുന്നു അദാര്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ലണ്ടനിലെത്തിയതെന്ന് തിരുത്തിപറഞ്ഞു.പിന്നാലെ പിതാവും പൂനെവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനെവാലയും ലണ്ടനിലേക്ക് പോയിരുന്നു.