ഗാന്ധിനഗര്‍: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തെത്തി. മണിക്കൂറില്‍ 190 കിലോ മീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റ് ഗുജറാത്തില്‍ നാശനഷ്ടങ്ങള്‍ വിതച്ചു. അര്‍ധരാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്രതയേറിയ ചുഴലിക്കാറ്റായി മാറി. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയില്‍ വന്ന ടൗട്ടെ മുംബൈ നഗരത്തിന് ഇരട്ടപ്രഹരമായി. ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചു. രാത്രി വൈകുവോളം ഇതേരീതിയില്‍ നീണ്ടുനിന്നു. കനത്തമഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ്തന്നെ ജനങ്ങള്‍ കാര്യമായി പുറത്തിറങ്ങിയില്ല.കാലത്ത് എട്ടര മുതല്‍ വൈകിട്ട് നാലര വരെയുള്ള കണക്ക് പ്രകാരം കൊളാബയില്‍ 184 മില്ലിമീറ്ററും സാന്താക്രൂസില്‍് 186 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. ബാന്ദ്രാ-വര്‍ളി കടല്‍പ്പാലം അടച്ചതിനെത്തുടര്‍ന്ന് ഇതുവഴി പോകേണ്ടിയിരുന്ന വാഹനങ്ങള്‍്ക്ക് മറ്റ് വഴി തേടേണ്ടിവന്നു. മണിക്കൂറില്‍് 114 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. ഡോംബിവ്‌ലി-കല്യാണ്‍ റോഡില്‍ മുംബ്രയ്ക്ക് സമീപം ഒരു വലിയ പരസ്യബോര്‍ഡ് ടെമ്പോയ്ക്കു മേല്‍ തകര്‍ന്നുവീണ് രണ്ടുപേര്‍്ക്ക് പരിക്കേറ്റു. കൊങ്കണ്, നവി മുംബൈ, താനെ ജില്ലകളിലായി വിവിധ സംഭവങ്ങളില്‍ ആറ് പേരാണ് മരിച്ചത്.റായ്ഗഢ് ജില്ലയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ ഓരോരുത്തര്‍ വീതം നവി മുംബൈ, ഉല്ലാസ് നഗര്‍, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ മരിച്ചു.
2021-05-18

