ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ആവേശകരമായ പരമ്പരയില്‍ അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ടിം പെയിനിന്റെ ഓസ്ട്രേലിയന്‍ ടീമിനെ തോല്‍തോല്‍വിപ്പിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത്.ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം സ്ഥിര നായകന് വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയുടെ പ്രസവവുമായി ബന്ധപെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരമ്പരക്ക് മുമ്പ് നായകന് ടിം പെയിനടക്കം ഓസീസ് ബൗളര്‍മാര്‍ കോഹ്ലിയെ വെല്ലുവിളിച്ചത് വളരെയേറെ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിന്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്.ഐതിഹാസിക പരമ്പര ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദൃശ്യ വിരുന്നായിരുന്നു സമ്മാനിച്ചത്. ഗാബ്ബയില്‍ നടന്ന അവസാന ടെസ്റ്റില്‍ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണില്‍ ഓസീസ് ടീമിനത് കനത്ത തിരിച്ചടിയായി മാറിയിരുന്നു.
കാരണം മറ്റൊന്നുമല്ല ഗാബ്ബയില്‍ ഓസ്ട്രേലിയന്‍ ടീം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിഞ്ഞത്.കോഹ്ലിയെ തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞ പെയിന്‍ ഇപ്രകാരം തന്റെ അഭിപ്രായം വിശദമാക്കി. ‘ഏതൊരാളും തന്റെ ടീമില്‍ കോഹ്ലി ഉണ്ടാകണം എന്ന് ആഗ്രഹിക്കും. അദേഹം മത്സരബുദ്ധിയുള്ളയാളാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. നാല് വര്‍ഷം മുമ്പ് ഞാന്‍ കോഹ്ലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരാളാണ് കോഹ്ലി എന്ന് തുറന്നുപറയുവാന്‍ എനിക്ക് ഒരു മടിയുമില്ല’- പെയിന്‍ വ്യക്തമാക്കി.