മുംബൈ: രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ വലയുമ്പോള്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമായി നടന്‍ അമിതാഭ് ബച്ചന്‍.പോളണ്ടില്‍നിന്നു താന്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ 50 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ആദ്യ ലോഡ് എത്തിയതായി അമിതാഭ് ബച്ചന്‍ അറിയിച്ചു. പോളണ്ടുമായി വ്യക്തിപരമായ ബന്ധമുള്ള താരമാണു ബച്ചന്‍.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂര്‍ കോവിഡ് കെയര്‍ സെന്ററിന് നേരത്തെ രണ്ടു കോടി രൂപ സംഭാവന നല്‍കിയിരുന്നു.മാത്രമല്ല ജുഹുവിലെ ഒരു സ്‌കൂളില്‍ 25 കിടക്കകളുള്ള പരിചരണ കേന്ദ്രം തയാറായെന്നും അദ്ദേഹം പറഞ്ഞു.