National (Page 823)

ഡൊമിനോസ് പിസ ഓണ്‍ലൈനില്‍ വഴി വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങളെല്ലാം വില്‍പ്പനയ്ക്കായി ഡാര്‍ക്ക് വെബ്ബില്‍ വെച്ചിട്ടുണ്ടെന്ന് സൂചന. ഡൊമിനോസിനെ വീണ്ടും ഡാറ്റാ പ്രതിസന്ധിയിലാക്കിയതായി സുരക്ഷാ വിദഗ്ധനായ രാജശേഖര്‍ രാജാര ട്വിറ്ററിലേക്ക് അറിയിച്ചു. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ സൃഷ്ടിക്കുകയും ഇതിലൂടെ 18 കോടി ഓര്‍ഡറിന്റെ ഡൊമിനോസ് ഡാറ്റ പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. ചോര്‍ന്ന വിവരങ്ങളില്‍ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, ഉപയോക്താക്കളുടെ ജിപിഎസ് സ്ഥാനം എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ വിദഗ്ധരുടെ അഭിപ്രായത്തില്‍, 18 കോടി ഓര്‍ഡറുകളുടെ ഡാറ്റയാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബില്‍ ലഭ്യമായിട്ടുള്ളത്.

13 ടിബി മൂല്യമുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശനം ലഭിച്ചതായി ഒരു ഹാക്കര്‍ നേരത്തെ ഏപ്രിലില്‍ അവകാശപ്പെട്ടിരുന്നു. ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെന്റ് വിശദാംശങ്ങള്‍, ഉപയോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 180,00,000 ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ ആണിത്. 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങളും ഡൊമിനോസില്‍ നിന്ന് പിസ്സയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ആളുകളുടെ വിലാസങ്ങളും പോലും അപഹരിക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഡാറ്റയില്‍ ഉള്‍പ്പെടുന്നു.

എങ്കിലും, ഡൊമിനോസ് ഇന്ത്യ ഗാഡ്‌ജെറ്റ്‌സ് 360 ന് നല്‍കിയ പ്രസ്താവനയില്‍ ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങള്‍ ചോര്‍ന്നുവെന്നത് നിഷേധിച്ചിരുന്നു. ‘ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന് ഒരു വിവര സുരക്ഷാ സംഭവം അടുത്തിടെ അനുഭവപ്പെട്ടു. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല, മാത്രമല്ല സംഭവം പ്രവര്‍ത്തനപരമോ ബിസിനസ്പരമോ ആയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടില്ല.ഞങ്ങളുടെ വിദഗ്ദ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നു, ആവശ്യമായ നടപടികള്‍ ഞങ്ങള്‍ സ്വീകരിച്ചു, ‘ഡൊമിനോസ് വക്താവ് അറിയിച്ചു.

ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രശസ്തമായ ഈ ഭക്ഷ്യ സേവന കമ്പനിയ്ക്ക് രാജ്യത്ത് 285 നഗരങ്ങളിലും ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങി മറ്റ് രാജ്യങ്ങളിലും ഔട്ട്‌ലെറ്റുകള്‍ ഉണ്ട്.ഇപ്പോള്‍ ഏപ്രിലില്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ സംഭവം വെളിച്ചത്തു കൊണ്ടുവന്നിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു നയമെന്ന നിലയില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയോ ഞങ്ങള്‍ സംഭരിക്കുന്നില്ല, അതിനാല്‍ അത്തരം വിവരങ്ങളൊന്നും അപഹരിക്കപ്പെട്ടിട്ടില്ല.

ന്യൂഡല്‍ഹി : ഇന്ത്യ മാത്രമല്ല, കോവിഡില്‍പ്പെട്ട് പല രാജ്യങ്ങളും വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് ശേഷം ലോകം പഴയപോലെയായിരിക്കില്ല എന്നും കൊവിഡ് പ്രതിരോധ വാക്‌സീന്‍ ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞരെ നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രതയോടെ മുന്‍പോട്ട് പോകണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കൊവിഡ് രണ്ടാം തരംഗത്തില്‍ 577 കുട്ടികളുടെ രക്ഷിതാക്കള്‍ രോഗബാധിതരായി മരിച്ചെന്നാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്. 55 ദിവസത്തിനിടെയുളള കണക്കാണിത്. ഇരുപത്തിനാല് മണിക്കൂറിനിടെ 4157 പേര്‍ കൊവിഡ് മൂലം മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

whatsapp

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകര്‍ക്കുമെന്ന് ആരോപിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹിയില്‍ ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്. തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് കമ്പനി പറയുന്നു. റോയിട്ടേര്‍സ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ഹര്‍ജിയുടെ പൂര്‍ണ വിശദാംശങ്ങള്‍ അറിയില്ലെന്നും എന്നാണ് ഹര്‍ജി പരിഗണിക്കുകയെന്ന് വ്യക്തമല്ലെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍്സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ സൈറ്റുകള്‍ക്കും പുതിയ മാര്‍നിര്‍ദേശം ബാധകമായ സാഹചര്യത്തില്‍ നിരോധനം വരുമോ എന്നത് ഇന്നറിയാം.നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരെ കേന്ദ്രവും ബിജെപിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ നയം പ്രാബല്യത്തില്‍ വരുന്നത്.

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് പത്ത് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമബംഗാളും ഒഡീഷയും. അയല്‍്‌സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അവിടെയും പൂര്‍ത്തിയായി. ഒന്‍പത്‌ലക്ഷത്തോളം പേരെ സ്ുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒഡീഷ സര്‍ക്കാര്‍ രണ്ട് ലക്ഷത്തോളം പേരെ മാറ്റിയതായും അറിയിച്ചു. യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍് സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍് 74,000ത്തിലധികം ഓഫീസര്‍്മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പോലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടും.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനുള്ള ചുമതല മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ് നല്കിയിട്ടുള്ളത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍് ചെയര്‍മാനാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍്ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി ഡി.എസ് മിശ്രയെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ബാലസോറിലേക്ക് അയച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 52 സംഘങ്ങള്‍, ഓഡീഷയിലെ ദ്രുതകര്‍മ്മ സേനയുടെ 60 സംഘങ്ങള്‍, അഗ്‌നിരക്ഷാ സേനയുടെ 205 സംഘങ്ങള്‍ എന്നിവയെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.

facebook

ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് വ്യക്തമായതോടെയാണ് ഫേസ്ബുക്ക് കീഴടങ്ങിയത്.ഇന്ത്യയിലാണ് ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഔദ്യോഗിക പേജുകള്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇന്ത്യയിലാണ്.

താല്‍ക്കാലികമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സേവനം തടഞ്ഞാല്‍ അന്താരാഷ്ട്ര തലത്തിലും വലിയ തിരിച്ചടിയായിരിക്കും. ഇതിന്റെ ചുവടു പിടിച്ച് മറ്റു രാജ്യങ്ങളും രംഗത്തുവന്നാല്‍ കനത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് കേന്ദ്രത്തിന് മുന്നില്‍ കീഴടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. നിയമങ്ങള്‍ പാലിക്കാത്തിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമായിരുന്നു. സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം ഫേസ്ബുക്ക് അംഗീകരിച്ചിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സമൂഹമാദ്ധ്യമങ്ങള്‍ നയം മാറ്റാത്തതിനെ തുടര്‍ന്ന് നാളെ മുതല്‍ വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. ഇന്നായിരുന്നു വാട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നീ സമൂഹമാദ്ധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുളള അവസാനദിവസം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിയമിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ ടി മന്ത്രാലയം പുതിയ ഐ ടി നിയമം നടപ്പിലാക്കാന്‍ സമൂഹമാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു.

ഭോപ്പാല്‍്: ചൈന ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന വൈറസ് യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തിന് വേണ്ടി നിലകൊള്ളണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയ. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലോകത്തിന് മുന്നില്‍ തരംതാഴ്ത്തുന്നതിന് വേണ്ടിയാണ് ചൈനയുടെ ഈ വൈറസ് യുദ്ധമെന്നും അദ്ദേഹം ആരോപിച്ചു. ചൈനയെ ലോകത്ത് ഇന്നേ വരെ എതിര്‍ത്തിട്ടുള്ളത് ഇന്ത്യയും മോദിജിയും മാത്രമാണ്. അതു കൊണ്ടു തന്നെ കോവിഡിന്റെ രണ്ടാം തരംഗം തനിയെ ആവിര്‍ഭവിച്ചതാണോ മറിച്ച് ഇന്ത്യയിലേക്ക് അയച്ചതാണോ എന്ന കാര്യം വിശകലനം ചെയ്യേണ്ടതുണ്ട്. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ പ്രശസ്തിയെ താറടിക്കുന്നതിനും വേണ്ടിയുള്ള ചൈനയുടെ ടൂള്‍കിറ്റാണ് രണ്ടാം തരംഗം, വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശില് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ ട്വിറ്ററിന്റെ രണ്ട് ഓഫിസുകളിൽ ഡൽഹി പൊലീസ് സ്പെഷല്‍ സെല്ലിലെ രണ്ടു സംഘം തിങ്കളാഴ്ച രാത്രി പരിശോധനയ്ക്കെത്തിയെന്ന് സൂചന. അതെസമയം റെയ്ഡ് അല്ലെന്നും പതിവു പരിശോധനയാണെന്നും പൊലീസ് പറയുമ്പോഴും കാര്യങ്ങൾ പകൽ പോലെ വ്യക്തം– കേന്ദ്ര സർക്കാർ ട്വിറ്ററിനെതിരെ രണ്ടും കൽപിച്ചാണ്.ട്വിറ്ററിനു ബദലായി ബിജെപിയടക്കമുള്ളവർ പ്രോത്സാഹിപ്പിക്കുന്ന ‘കൂ’ ആപ്പിന് കൂടുതൽ പ്രാമുഖ്യം കിട്ടുമോ എന്നതും ചർച്ചകളിലുണ്ട്.

ബിജെപി നേതാക്കളടക്കം പലരും കൂ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ആപ്പിന്റെ പുതിയ ലോഗോ കഴിഞ്ഞയാഴ്ച ശ്രീ ശ്രീ രവിശങ്കർ പ്രകാശനവും ചെയ്തു.ട്വിറ്ററിനു സമാനമായ മറ്റൊരു പ്ലാറ്റ്ഫോം ഇന്ത്യ പ്രോത്സാഹിപ്പിക്കുമോ അതോ ട്വിറ്ററിനുമേലുള്ള നിയന്ത്രണങ്ങൾ ഇന്ത്യ കടുപ്പിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യങ്ങളിൽ മുഖ്യം. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റിനും ട്വിറ്റർ ആധികാരികതയില്ലാത്ത വിഡിയോയെന്നു മുദ്ര ചാർത്തിയിരുന്നു.

അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിജെപി നേതാക്കൾ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. പിന്നാലെ, മോദിയുടെ ‘ആരാധികയായ’ നടി കങ്കണ റനൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി സസ്പെൻഡും ചെയ്തു.ബിജെപി നേതാവ് സംബിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ ഗണത്തിൽപ്പെടുത്തി ട്വിറ്റർ ഫ്ലാഗ് ചെയ്തതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്. ട്വിറ്റർ ഇന്ത്യൻ നിയമനിർമാണ പ്രക്രിയയിലേക്കു തലയിടുന്നുവെന്നാണ് കേന്ദ്രസർക്കാർ ആരോപിക്കുന്നത്.

നേരത്തേ കർഷക സമരത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിനത്തിൽ അക്രമങ്ങൾ നടന്നപ്പോഴും ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ തർക്കമുണ്ടായിരുന്നു. നിരവധി അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ ആദ്യം വഴങ്ങിയ ട്വിറ്റർ പിന്നീട് അവ പുനഃസ്ഥാപിച്ചു. ക്ഷുഭിതരായ കേന്ദ്രസർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കണമെന്നു ട്വിറ്ററിനു മുന്നറിയിപ്പു നൽകി.

അതിനു മറുപടിയായി 500ലേറെ അക്കൗണ്ടുകൾ റദ്ദാക്കിയെന്നു വ്യക്തമാക്കിയ ട്വിറ്റർ മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ടുകൾ റദ്ദാക്കില്ലെന്നും പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകും അത്തരം നടപടിയെന്നും ട്വിറ്റർ നിലപാടെടുത്തു.

ന്യൂഡല്‍ഹി: വ്യക്തിക്ക് മുകളിലാണ് കൂട്ടായ്മയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയനാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഹൈക്കമാന്‍ഡ് സംസ്‌കാരം അംഗീകരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും സി പി എമ്മില്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാട് തന്നെ പലതവണ ഭൂരിപക്ഷ അഭിപ്രായത്തില്‍ തള്ളപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി എന്താണെന്ന് മനസിലാകാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.കെ കെ ശൈലജയ്ക്ക് ഇളവ് നല്‍കിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്കും നല്‍കേണ്ടി വരുമായിരുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബി ജെ പിക്ക് എതിരായാണ് ഭൂരിഭാഗം പേരും വോട്ട് ചെയ്തത്. ബംഗാളില്‍ ശരിക്കുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. സി പി എം പുതുമുഖങ്ങളേയും പുതുരക്തങ്ങളെയുമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കിയത്. അവര്‍ തന്നെയാണ് പാര്‍ട്ടിയുടെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

ന്യൂഡൽഹി: പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അ‌ക്കൗണ്ട് നഷ്ടപ്പെടില്ലെന്ന് വാട്ട്സ്ആപ്പ്. മേയ് പതിനഞ്ചോടെ പുതുക്കിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത അ‌ക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്നാണ് വാട്ട്സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ അക്കൗണ്ട് നഷ്ടപ്പെടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാനും കാലാകാലങ്ങളിൽ അവരെ ഇക്കാര്യം ഓർമ്മപ്പെടുത്തി കൊണ്ടിരിക്കാനുമാണ് തീരുമാനമെന്നും കമ്പനി അറിയിച്ചു.ഐ.ടി മന്ത്രാലയം തങ്ങൾ അയച്ച നോട്ടീസിന് മറുപടി നൽകാൻ മേയ് 25 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ഇക്കാലയളവിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ വാട്ട്സ്ആപ്പിനെതിരെ എല്ലാ നിയമാനുസൃത നടപടികളും സ്വീകരിക്കുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

പുതുക്കിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യതയുടെയും വിവര സുരക്ഷയുടെയും മൂല്യങ്ങൾക്ക് വിലനൽകാത്തതാണ് പുതിയ നയം എന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.ഐ.ടി മന്ത്രാലയത്തിന്റെ നോട്ടീസിന് നൽകിയ മറുപടിയിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.