കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് പത്ത് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ച് പശ്ചിമബംഗാളും ഒഡീഷയും. അയല്‍്‌സംസ്ഥാനമായ ജാര്‍ഖണ്ഡും അതീവ ജാഗ്രതയിലാണ്. അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ അവിടെയും പൂര്‍ത്തിയായി. ഒന്‍പത്‌ലക്ഷത്തോളം പേരെ സ്ുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. ഒഡീഷ സര്‍ക്കാര്‍ രണ്ട് ലക്ഷത്തോളം പേരെ മാറ്റിയതായും അറിയിച്ചു. യാസ് ചൊവ്വാഴ്ച വൈകീട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍് സാധ്യതയുണ്ടെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മഹാപാത്ര വ്യക്തമാക്കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനവും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍് 74,000ത്തിലധികം ഓഫീസര്‍്മാരെയും ജീവനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. രണ്ട് ലക്ഷത്തിലധികം പോലീസുകാരും സന്നദ്ധ സംഘാംഗങ്ങളും രംഗത്തുണ്ട്. ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാനത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കരസേനയുടെ സഹായവും തേടും.സ്ഥിതിഗതികള്‍ നിരീക്ഷിക്കാനുള്ള ചുമതല മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ് നല്കിയിട്ടുള്ളത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍് ചെയര്‍മാനാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.സംസ്ഥാനത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍്ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രി ഡി.എസ് മിശ്രയെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് ബാലസോറിലേക്ക് അയച്ചിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 52 സംഘങ്ങള്‍, ഓഡീഷയിലെ ദ്രുതകര്‍മ്മ സേനയുടെ 60 സംഘങ്ങള്‍, അഗ്‌നിരക്ഷാ സേനയുടെ 205 സംഘങ്ങള്‍ എന്നിവയെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. കടപുഴകി വീഴുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി 86 സംഘങ്ങളെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
2021-05-26