ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹിയില്‍ ഹര്‍ജി നല്‍കി

whatsapp

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ചട്ടം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകര്‍ക്കുമെന്ന് ആരോപിച്ച് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വാട്‌സ്ആപ്പ് ഡല്‍ഹിയില്‍ ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. ഒരു സന്ദേശത്തിന്റെ ഉറവിടം ആരാണെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്. തെറ്റായ സന്ദേശങ്ങള്‍ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, ഇത് പ്രായോഗികമല്ലെന്ന് കമ്പനി പറയുന്നു. റോയിട്ടേര്‍സ് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, ഹര്‍ജിയുടെ പൂര്‍ണ വിശദാംശങ്ങള്‍ അറിയില്ലെന്നും എന്നാണ് ഹര്‍ജി പരിഗണിക്കുകയെന്ന് വ്യക്തമല്ലെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍, ഇന്‍്സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ സൈറ്റുകള്‍ക്കും പുതിയ മാര്‍നിര്‍ദേശം ബാധകമായ സാഹചര്യത്തില്‍ നിരോധനം വരുമോ എന്നത് ഇന്നറിയാം.നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരെ കേന്ദ്രവും ബിജെപിയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പുതിയ നയം പ്രാബല്യത്തില്‍ വരുന്നത്.